തേന്‍ ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിന് നേരെ കരടിയുടെ ആക്രമണം; ഗുരുതര പരിക്കേറ്റ യുവാവ് ആശുപത്രിയില്‍

സ്വന്തം ലേഖകൻ മാനന്തവാടി: വയനാട്ടിൽ തേന്‍ ശേഖരിക്കാന്‍ പോയ യുവാവിന് കരടിയുടെ ആക്രമണത്തിൽ പരിക്ക്. പുകലമാളം കാട്ടുനായ്ക്ക കോളനിയിലെ രാജനാണ് പരിക്കേറ്റത്. വയനാട് ചെതലയത്ത് കുറിച്യാട് വനമേഖലയില്‍ ഇന്ന് രാവിലെയാണ് സംഭവം. തേന്‍ ശേഖരിക്കാന്‍ വനത്തിനുള്ളില്‍ പോയതായിരുന്നു ആദിവാസി യുവാവായ രാജന്‍. രാജനൊപ്പം ഭാര്യയു‌മുണ്ടായിരുന്നു. കാട്ടിലൂടെ നടന്നുപോവുകയായിരുന്ന രാജനെ കരടി ആക്രമിക്കുകയായിരുന്നു. ഉള്‍വനത്തില്‍ വച്ചാണ് ആക്രമണം ഉണ്ടായതെന്ന് വനം വകുപ്പ് അറിയിച്ചു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ രാജന്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

അനുരാഗ് താക്കൂറും രാജീവ് ശുക്ലയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടി; രമേശ് പിഷാരടി പങ്കുവെച്ച ചിത്രങ്ങള്‍ വൈറൽ

സ്വന്തം ലേഖകൻ മലയാളത്തിൻ്റെ പ്രിയനടൻ മമ്മൂട്ടിയുടെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പെട്ടന്ന് തരംഗം ആകാറുണ്ട്.അത്തരത്തിൽ മമ്മൂട്ടിയുടേതായി രമേശ് പിഷാരടി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധനേടുന്നത്. ബിസിസിഐ വൈസ് പ്രസിഡന്റും രാജ്യസഭാംഗവുമായ രാജീവ് ശുക്ലയും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറുമായി മമ്മൂട്ടി കൂടിക്കാഴ്ച നടത്തിയ ഫോട്ടോകളാണ് പുറത്തുവന്നിരിക്കുന്നത്. രമേഷ് പിഷാരടിയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ അസാധാരണമാണ്’എന്നാണ് ഫോട്ടോയ്ക്ക് പിഷാരടി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ജോണ്‍ബ്രിട്ടാസും ഇവര്‍ക്കൊപ്പം ഉണ്ട്. മാലിന്യ സംസ്കരണ […]

തണ്ണീർമുക്കം ബണ്ടിൻ്റെ ഷട്ടറുകൾ അടഞ്ഞു തന്നെ; ഷട്ടറുകൾ എന്ന് തുറക്കുമെന്ന് അറിയാതെ അധികൃതർ; മത്സ്യത്തൊഴിലാളികൾക്കും ഹൗസ് ബോട്ട് ജീവനക്കാർക്കും തിരിച്ചടി

സ്വന്തം ലേഖകൻ ആലപ്പുഴ: കലണ്ടർ പ്രകാരം ഇന്ന് ഉയർത്തേണ്ടിയിരുന്ന തണ്ണീർമുക്കം ബണ്ട് ഷട്ടറുകൾ എന്ന് ഉയർത്താനാകുമെന്നുപോലും അറിയാതെ ഇരുട്ടിൽ തപ്പി അധികൃതർ. ഏപ്രിൽ പകുതിയോടെയെങ്കിലും തുറക്കാമെന്ന പ്രതീക്ഷ മാത്രമാണ് ഇപ്പൊൾ ഉദ്യോഗസ്ഥർക്കുള്ളത്. ഏപ്രിൽ ആദ്യവാരം ഉദ്യോഗസ്ഥരുടെയും കർഷകരുടെയും യോഗം ചേരുമെന്നും ഏപ്രിൽ 15നകം ഷട്ടറുകൾ പൂർണമായും തുറക്കാനാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, കുട്ടനാട്ടിലെ നെൽക്കൃഷി വിളവെടുപ്പ് ഇനിയും വൈകിയാൽ മേയ് പകുതി കഴിഞ്ഞാലേ ഷട്ടറുകൾ തുറക്കാനാകൂ എന്നും ആശങ്കയുണ്ട്. കഴിഞ്ഞ വർഷം മേയ് 14നാണ് ഷട്ടറുകൾ പൂർണമായും തുറന്നത്. ഷട്ടറുകൾ തുറക്കാത്തതിനാൽ ബണ്ടിന്റെ തെക്കൻ […]

എണ്ണക്കമ്പനിക്ക് ഒരുകോടി രൂപയോളം കുടിശ്ശിക; സംസ്ഥാനത്ത് പൊലീസ് വാഹനങ്ങൾക്ക് വീണ്ടും ഇന്ധന ക്ഷാമം; ; മൂന്നുമാസമായി തുടരുന്ന ഇന്ധനപ്രതിസന്ധിക്ക് പരിഹാരം കാണാതെ പൊലീസ് സേനയ്ക്ക് 315 പുതിയ വാഹനങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന പൊലിസിൽ വീണ്ടും ഇന്ധന ക്ഷാമം. തിരുവനന്തപുരത്ത് എസ് എ പി ക്യാമ്പിലെ പമ്പിൽ ഡീസൽ തീർന്നു. ഇന്ന് രാവിലെ ഇന്ധനം നൽകിയത് പ്രസിഡന്റ് സന്ദർശനത്തിന്റെ ഭാഗമായ ട്രയൽ റണ്ണിന് മാത്രമായിരുന്നു. എണ്ണക്കമ്പനിക്ക് കുടിശികയുള്ളതിനാൽ ഡീസൽ വിതരണം നിർത്തിവെച്ചെന്നാണ് വിവരം. കഴിഞ്ഞ മൂന്ന് മാസമായി പൊലീസിൽ പ്രതിസന്ധി നേരിടുന്നുണ്ട്. പത്ത് ലിറ്റർ വരെയാണ് ഒരു ദിവസം പൊലീസ് സ്റ്റേഷന് അനുവദിച്ചിരുന്നത്. ഇത് പോലും തീർന്ന സ്ഥിതിയാണ്. ഒരു കോടിയോളം രൂപ എണ്ണക്കമ്പനിക്ക് പൊലീസ് സേന നൽകാനുണ്ട്. ഇതോടെയാണ് ഡീസൽ നൽകുന്നത് […]

ബസുകള്‍ക്ക് പിന്നാലെ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളും കെ-സ്വിഫ്റ്റിന് ? ; തീരുമാനം ഭൂമിയും വ്യാപാര സമുച്ചയങ്ങളും വില്‍ക്കാൻ കെഎസ്‌ആര്‍ടിസി ആലോചിച്ചതിന് പിന്നാലെ; എതിർപ്പുമായി തൊഴിലാളി യൂണിയനുകള്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള സ്വതന്ത്ര കമ്പനിയായ കെ-സ്വിഫ്റ്റിന് ബസുകള്‍ക്ക് പിന്നാലെ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളും കൈമാറാന്‍ ആലോചന നടക്കുന്നതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം നഗരത്തിലെ കിഴക്കേക്കോട്ട, വികാസ്ഭവന്‍, പേരൂര്‍ക്കട, പാപ്പനംകോട് എന്നീ നാല് ബസ് സ്റ്റാന്‍ഡുകള്‍ സ്വിഫ്റ്റിന് കൈമാറാനാണ് നീക്കം നടക്കുന്നത്. ഭാവിയില്‍ സ്വിഫ്റ്റുകളുടെ പ്രവര്‍ത്തനം ഇവിടം കേന്ദ്രീകരിച്ചായിരിക്കും. അതേസമയം, മാനേജ്‌മെന്റിന്റെ നീക്കത്തോട് സിഐടിയു ഉള്‍പ്പെടെയുള്ള തൊഴിലാളി യൂണിയനുകള്‍ക്ക് എതിര്‍പ്പുണ്ട്. അടുത്ത ആഴ്ച നടക്കുന്ന ചര്‍ച്ചയില്‍ ഗതാഗത മന്ത്രിയേയും മാനേജിങ് ഡയറക്ടറേയും യൂണിയനുകള്‍ വിയോജിപ്പ് അറിയിക്കും. തൊഴിലാളി വിരുദ്ധ നീക്കങ്ങള്‍ക്കെതിരേ പണിമുടക്ക് […]

ഇന്നത്തെ( 15/03/2023) ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ( 15/03/2023) ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.1,00,00,000/- [1 Crore] FB 544194 (KASARAGOD) Consolation Prize Rs.8,000/- FA 544194 FC 544194 FD 544194 FE 544194 FF 544194 FG 544194 FH 544194 FJ 544194 FK 544194 FL 544194 FM 544194 2nd Prize Rs.10,00,000/- [10 Lakhs] FF 134782 (THAMARASSERY) 3rd Prize Rs.5,000/- 1265 1284 1338 1638 1927 2454 2589 2840 3136 […]

പിറ്റ്‍ബുള്ളിൻ്റെ ആക്രമണത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം ; ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടിയ പിറ്റ്ബുള്ളിനെ സ്ത്രീ വീട്ടിലേക്ക് കൂട്ടിയത് ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ്

സ്വന്തം ലേഖകൻ ലോകത്ത് ഏറ്റവും അപകടകാരിയായ നായക്കളിൽ ഒന്നാണ് പിറ്റ്ബുൾ. ഇവയുടെ അക്രമണത്തില്‍ ആളുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ജീവന്‍ തന്നെ നഷ്ടപ്പെടുകയും ചെയ്യുന്ന അനേകം വാർത്തകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇപ്പൊൾ സ്പെയിനിലെ ഒരു സ്ത്രീക്ക് പിറ്റ്ബുള്ളിന്റെ അക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വാർത്തയാണ് പുറത്ത് വരുന്നത്. ഒരു 62 -കാരിക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അനാഥമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നായയെ സ്ത്രീ തന്നെയാണ് വീട്ടിലേക്ക് കൂട്ടിയത്. എന്നാല്‍, പൊടുന്നനെ സ്ത്രീയെ നായ അക്രമിക്കുകയും സ്ത്രീക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു. സമീപത്തെ ആളുകളെ മുഴുവനും സംഭവം ഞെട്ടിച്ച്‌ […]

അച്ഛന്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്നുള്ള ദേഷ്യം; അഞ്ചും ഒന്നരയും വയസ്സുള്ള കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കി

സ്വന്തം ലേഖകൻ ചെന്നൈ: അച്ഛന്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്നുള്ള ദേഷ്യത്തില്‍ അഞ്ചും ഒന്നരയും വയസ്സുള്ള കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കി. നാമക്കല്‍ ജില്ലയിലെ ജി. ഗുണവതി(27)യാണ് മക്കളായ പ്രണവ് (അഞ്ച്), സുജിത്ത്(ഒന്നര) എന്നിവരെ കിണറ്റില്‍ എറിഞ്ഞുകൊന്നശേഷം ജീവനൊടുക്കിയത്. കുട്ടികളെ അടിച്ചതിന് ഗുണവതിയെ അച്ഛന്‍ കേശവന്‍ വഴക്കുപറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതയായ യുവതി കുട്ടികളുമായി പുറത്തേക്ക് പോകുകയും സമീപമുള്ള കൃഷിയിടത്തിലെ കിണറ്റിലേക്ക് കുട്ടികളെ എറിയുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കിണറിന് അടുത്തുള്ള മോട്ടോര്‍മുറിയിലാണ് ഗുണവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞ കേശവന്‍ (70) അമിതമായി ഉറക്കുഗുളികകള്‍ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. […]

ഓസ്കർ നേടിയ ‘ദ എലിഫന്‍റ് വിസ്പേഴ്സി’ലെ ആന പരിപാലകരായ ദമ്പതികൾക്ക് തമിഴ്നാട് സർക്കാരിൻ്റെ ആദരം ; പൊന്നാട അണിയിച്ച്‌ എം കെ സ്റ്റാലിൻ ; ഒരു ലക്ഷം രൂപ വീതം പാരിതോഷികം

സ്വന്തം ലേഖകൻ ചെന്നൈ : ഓസ്കര്‍ പുരസ്കാരം നേടിയ ഇന്ത്യന്‍ ഡോക്യുമെന്‍ററി ദ എലിഫന്‍റ് വിസ്പേഴ്സിലെ ആന പരിപാലകരായ ദമ്പതികൾക്ക് തമിഴ്നാട് സർക്കാരിൻ്റെ ആദരം. ദമ്പതികളെ തമിഴനാട് സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആദരിച്ചു. ഗോത്രവിഭാഗത്തില്‍പ്പെട്ട ബൊമ്മന്‍, ബെല്ലി എന്നീ ദമ്പതിമാരും അമ്മു, രഘു എന്നീ ആനകളും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്‍റെ പ്രമേയം. ബൊമ്മനേയും ബെല്ലിയേയും പൊന്നാട അണിയിച്ച്‌ ആദരിച്ച മുഖ്യമന്ത്രി ഇരുവര്‍ക്കും ഒരു ലക്ഷം രൂപ വീതം പാരിതോഷികവും നല്‍കി. തെപ്പക്കാട് കോഴിക്കാമുത്തി ആന ക്യാമ്പിലെ 91 പാപ്പാന്‍മാര്‍ക്കും പുരസ്കാരത്തിന്‍റെ […]

കൊല്ലം അഞ്ചലിലെ എസ്ബിഐയുടെ എ ടി എമ്മിൽ മോഷണശ്രമം; സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

സ്വന്തം ലേഖകൻ കൊല്ലം: അഞ്ചൽ പനച്ചിവിളയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം മെഷിൻ തകർത്ത് മോഷണശ്രമം. ബാങ്ക് അധികൃതർ തിങ്കളാഴ്ച വൈകിട്ട് എടിഎമ്മിൽ പൈസ നിറക്കാൻ എത്തിയപ്പോഴാണ് പണം നിറക്കുന്ന ഭാഗം തുറന്നു കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് അഞ്ചൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഞായറാഴ്ച വെളുപ്പിനെയാണ് മോഷണം നടന്നതെന്നാണ് സിസിടിവി ദൃശ്യത്തിൽ നിന്നും വ്യക്തമാകുന്നത്. ഞായറാഴ്ചയും തിങ്കളാഴ്ച വൈകുന്നേരം വരെയും എടിഎം പ്രവർത്തിച്ചു. പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്നു ബാങ്ക് രേഖകളും മറ്റും പരിശോധിച്ചാൽ മാത്രമേ അറിയാൻ കഴിയുകയുള്ളുവെന്നും ബാങ്ക് അധികൃതർ പറഞ്ഞു. സംഭവത്തിൽ പോലീസ് […]