‘മാപ്പു പറയണം, അല്ലങ്കില്‍ ഒരു കോടി നഷ്ടപരിഹാരം വേണം’; സ്വപ്‌നാ സുരേഷിന് വക്കീല്‍ നോട്ടീസയച്ച് എം വി ഗോവിന്ദന്‍

‘മാപ്പു പറയണം, അല്ലങ്കില്‍ ഒരു കോടി നഷ്ടപരിഹാരം വേണം’; സ്വപ്‌നാ സുരേഷിന് വക്കീല്‍ നോട്ടീസയച്ച് എം വി ഗോവിന്ദന്‍

സ്വന്തം ലേഖകൻ

കണ്ണൂർ: ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന് വക്കീൽ നോട്ടിസ് അയച്ചു.

സ്വർണ്ണക്കടത്ത് കേസില്‍ ആരോപണം പിൻവലിക്കാൻ 30 കോടി രൂപ വാഗ്ദാനം ചെയ്തന്ന വെളിപ്പെടുത്തലിലാണ് സ്വപ്ന സുരേഷിന് വക്കീൽ നോട്ടീസ് അയച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വപ്നയുടെ പരാമർശം വസ്തുത വിരുദ്ധവും തെറ്റുമാണ്. എനിക്കോ എന്റെ കുടുംബത്തിനോ വിജേഷ് പിള്ളയെ അറിയില്ലെന്നും എം വി ഗോവിന്ദൻ പറയുന്നു. ആരോപണം പിൻവലിച്ച് സ്വപ്ന മാപ്പ് പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമപ്രകാരം നടപടി സ്വീകരിക്കും എന്നാണ് നോട്ടീസില്‍ പറയുന്നത്.

കണ്ണൂരിലെ അഭിഭാഷകന്‍ മുഖേനയാണ് എം വി ഗോവിന്ദന്‍ വക്കീല്‍ നോട്ടീസയിച്ചിരിക്കുന്നത്. സ്വപ്‌നയുടെ ഇപ്പോഴുള്ള ബാംഗ്ലൂർ വിലാസത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.വിജേഷ് പിള്ളയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.