മാതൃകാശുപത്രി പാകപ്പിഴകളിലും മാതൃകയാകുന്നു; പുനലൂർ ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി നഗരസഭ അധികൃതർ നഗരസഭ അധികൃതർ നഗരസഭാ അധികൃതർ

സ്വന്തം ലേഖകൻ പു​ന​ലൂ​ർ: രാ​ജ്യ​ത്തി​ന് തന്നെ മാതൃക എന്ന് പേരുകേട്ട പു​ന​ലൂ​ർ താ​ലൂ​ക്കാശു​പ​ത്രി​യുടെ പ്രവർത്തനത്തിൽ താളപ്പിഴകൾ. പരാതിയെ തുടർന്ന് നഗരസഭാ അധികൃതർ ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി പിഴവുകൾ കണ്ടെത്തി. ശുചീകരണത്തിലെ അപാകതയെ തുടർന്ന് രണ്ട് താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിന്നും മാറ്റി നിർത്തി. അടുത്തിടെ ചുമതലയേറ്റ സൂപ്രണ്ട് ആരോഗ്യപരമായ കാരണങ്ങളാൽ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. പകരം ചുമതല മറ്റൊരു ഡോക്ടർക്ക് നൽകിയെങ്കിലും പലരംഗത്തും പാകപ്പിഴകൾ ഉണ്ടായതോടെ പരാതികൾ വ്യാപകമാവാൻ തുടങ്ങി. ഒ.പിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതും രോഗികളെ ബുദ്ധിമുട്ടിലാക്കി. ഇതെല്ലാം കണക്കിലെടുത്താണ് ചെയർപേഴ്സൺ ബി […]

തോട്ടയ്ക്കാട് ഗവൺമെന്റ് എച്ച് ഡബ്ല്യു എൽ പി സ്കൂളിന്റെ 82-ാം മത് വാർഷികവും രക്ഷാകർതൃ സമ്മേളനവും നടന്നു

സ്വന്തം ലേഖകൻ കോട്ടയം :തോട്ടയ്ക്കാട് ഗവൺമെന്റ് എച്ച് ഡബ്ല്യു എൽ പി സ്കൂളിന്റെ 82-ാം മത് വാർഷികവും രക്ഷാകർതൃ സമ്മേളനവും നടന്നു. വാകത്താനം പഞ്ചായത്ത് മെമ്പർ ഗിരിജ കെ ആർ അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രമോദ് ആലപ്പടമ്പൻ മുഖ്യ പ്രഭാഷണം നടത്തി. സിനിമ കോമഡി താരങ്ങളായ കൊല്ലം സുധി, കണ്ണൻ സാഗർ, മനോജ് വഴീപ്പടി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ പ്രധാന അധ്യാപിക സൂര്യമോൾ എം കെ സ്വാഗതവും സജിതമോൾ […]

കോട്ടയം, പാലാ കെ എസ് ആർ ടിസി ഡിപ്പോകളിൽ ബോംബ് വെയ്ക്കും; ഭീഷണി കത്തെഴുതിയ ആൾ പിടിയിൽ; പിടിയിലായത് പാലാ സ്വദേശി

സ്വന്തം ലേഖകൻ കോട്ടയം: പാലാ കെ എസ് ആർ ടിസി ഡിപ്പോകളിൽ ബോംബ് വെയ്ക്കുമെന്ന് ഭീഷണി കത്തെഴുതിയ ആൾ പിടിയിൽ. പാലാ സ്വദേശി ജെയിംസ് പാമ്പയ്ക്കലിനെപോലീസ് കസ്റ്റഡിയിൽ എടുത്തത്. ശനിയാഴ്ചയാണ് പാലാ, കോട്ടയം കെ എസ്‌ ആർ ടി സി ഡിപ്പോകളിൽ ബോംബ് വയ്ക്കുമെന്ന ഭീഷണി ഉയർത്തിയ കത്ത് കോട്ടയം ഡിപ്പോയിലെ സ്‌റ്റേഷൻ മാസ്റ്റർ ഓഫിസിൽ നിന്നും ലഭിക്കുന്നത്.തുടർന്ന് അധികൃതർ ഈ കത്ത് കോട്ടയം വെസ്റ്റ് പൊലീസിനു കൈമാറുകയായിരുന്നു.ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഒരു പവൻ സ്വർണത്തിന് മാസം 1000 രൂപ പലിശ; 34 പവന്റെ ആഭരണങ്ങൾ തട്ടിയെടുത്ത് ജൂവലറികളിൽ വിൽപന നടത്തി; കണ്ണൂരിൽ വീട്ടമ്മമാരിൽ നിന്നും പണവും സ്വർണവും തട്ടിയെടുത്ത യുവതി അറസ്റ്റിൽ

സ്വന്തം ലേഖകൻ ചക്കരക്കൽ: സ്വർണ്ണ ആഭരണങ്ങൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് വീട്ടമ്മമാരിൽ നിന്നും പണവും സ്വർണ്ണവും തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. ചക്കരക്കൽ ചെറുവത്തല മൊട്ടയിലെ എൻ.കെ കെ.ഹൗസിൽ എം.കെ ഹൈറുന്നീസ(41)യെയാണ് അറസ്റ്റ് ചെയ്തത്. വീട്ടിൽ സൂക്ഷിക്കുന്ന സ്വർണത്തിൽ ഒരു പവന് ഒരു മാസം 1000 രൂപ വച്ച് തരുമെന്ന് വീട്ടമ്മമാരെ വിശ്വസിപ്പിച്ചാണ് ആഭരണങ്ങൾ തട്ടിയെടുത്തത്. കണ്ണൂർ മുണ്ടേരിയിലെ വീട്ടമ്മയിൽ നിന്ന് 34 പവന്റെ ആഭരണങ്ങൾ തട്ടിയെടുത്ത ശേഷം വഞ്ചിച്ച കേസിലാണ് യുവതിയെ പൊലീസ് അറസ്റ്റു ചെയ്തത്. മുണ്ടേരിയിലെ റഹീമയുടെ പരാതിയിലാണ് പൊലീസ് […]

‘ഓപ്പറേഷന്‍ കമല’യ്ക്ക് നേതൃത്വം നല്‍കിയ വിവാദ വ്യവസായി കോണ്‍ഗ്രസിൽ; സ്വാഗതം ചെയ്ത് ഡി കെ ശിവകുമാര്‍

സ്വന്തം ലേഖകൻ ബെംഗളൂരു: 2019-ലെ കോൺഗ്രസ്-ജെഡി(എസ്) സഖ്യസർക്കാരിന്റെ തകർച്ചയിലേക്ക് നയിച്ച ‘ഓപ്പറേഷൻ കമല’യിൽ പ്രധാന പങ്കുവഹിച്ചവരിൽ ഒരാളെന്ന് ആരോപിക്കപ്പെടുന്ന വ്യവസായി കോണ്‍ഗ്രസിലേക്ക്. കടലൂര്‍ ഉദയ് ഗൗഡ എന്നറിയപ്പെടുന്ന കെ എം ഉദയ് ആണ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്നത്. ഗൗഡയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ പറഞ്ഞു. മാണ്ഡ്യയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രയത്നിക്കുമെന്ന് ഗൗഡ ഉറപ്പ് നല്‍കിയതായും യാതൊരു ഉപാധികളുമില്ലാതെയാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചതെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവേശനത്തെ പ്രാദേശിക നേതാക്കള്‍ അംഗീകരിച്ചെന്നും ശിവകുമാര്‍ പറഞ്ഞു. ഓപ്പറഷന്‍ കമലക്ക് […]

സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം..! നടപടി വിജേഷ് പിള്ള ഡിജിപിക്ക് നൽകിയ പരാതിയിൽ; ക്രൈംബ്രാഞ്ച് കണ്ണൂർ യൂണിറ്റിനാണ് അന്വേഷണ ചുമതല

സ്വന്തം ലേഖകൻ കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. കണ്ണൂർ സ്വദേശി വിജേഷ് പിള്ള നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുന്നത്. അന്വേഷണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നിലവിലുള്ള വിവാദങ്ങൾ ഒത്തുതീർപ്പാക്കാൻ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്റെ ദൂതനായി ചെന്ന് ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിനെതിരെയാണ് വിജേഷ് പിള്ള ഡിജിപിക്ക് പരാതി നൽകിയത്. പരാതി പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറി. വിജേഷിന്റെ ജില്ലയെന്ന നിലയിൽ കണ്ണൂർ യൂണിറ്റിനാണ് അന്വേഷണ ചുമതല. നേരത്തെയും ഒത്തുതീര്‍പ്പ് ആരോപണം ഉന്നയിച്ചപ്പോള്‍ സ്വപ്നക്കെതിരെ ക്രൈംബ്രാഞ്ചിനെക്കൊണ്ട് കേസെടുപ്പിച്ചിരുന്നു.

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തില്‍; രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം; നാളെ കൊച്ചിയിലെത്തും; ന​ഗരത്തിൽ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകൻ കൊച്ചി: രാഷ്ട്രപതി ദ്രൗപദി മുര്‍മു രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് കേരളത്തില്‍ എത്തും. നാളെ ഉച്ചയ്ക്ക് 1.30ന് രാഷ്ട്രപതി കൊച്ചിയിലെത്തും. 17ന് തിരുവനന്തപുരത്തെ കുടുംബശ്രീയുടെ പരിപാടിയിലും പങ്കെടുത്ത ശേഷമായിരിക്കും മടക്കം. നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് രാഷ്ട്രപതി സന്ദര്‍ശിക്കും. തുടര്‍ന്ന് നാളെ വൈകിട്ട് 4.20ന് നടക്കുന്ന ചടങ്ങില്‍ നാവികസേനയുടെ ഭാഗമായ ഐഎന്‍എസ് ദ്രോണാചാര്യയ്ക്കു രാഷ്ട്രപതിയുടെ ഉയര്‍ന്ന ബഹുമതിയായ ‘നിഷാന്‍’ ദ്രൗപദി മുര്‍മു സമ്മാനിക്കും. രാത്രി തിരുവനന്തപുരത്തേക്കു തിരിക്കുന്ന രാഷ്ട്രപതി 17ന് രാവിലെ 9.30ന് ഹെലികോപ്ടറില്‍ കൊല്ലം വള്ളിക്കാവില്‍ മാതാ അമൃതാനന്ദമയി മഠത്തിലേക്കു […]

ലോകത്തിലെ ഏറ്റവും മലിനമായ രാജ്യങ്ങള്‍; എട്ടാം സ്ഥാനത്ത് ഇന്ത്യ; 50 ന​ഗരങ്ങളിൽ 39 എണ്ണം ഇന്ത്യയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകത്തെ ഏറ്റവും മലിനമായ രാജ്യങ്ങളിൽ ഇന്ത്യ എട്ടാം സ്ഥാനത്ത്. സ്വിസ് എയർ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യുഎയറിന്റെ ‘വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടി’ ലാണ് ഇക്കാര്യമുള്ളത്. വായു മലിനീകരണം ഏറ്റവും കൂടിയ 50 ന​ഗരങ്ങളിൽ 39 എണ്ണവും ഇന്ത്യയിലാണ്. ചാഡ്, ഇറാഖ്, പാകിസ്താൻ, ബഹ്റൈൻ, ബംഗ്ലാദേശ്, ബുർക്കിന ഫാസോ, കുവൈറ്റ്, ഈജിപ്ത്, തജിക്കിസ്ഥാൻ എന്നിവയാണു മലിനീകരണം കൂടുതലുള്ള മറ്റ് രാജ്യങ്ങൾ. പിഎം 2.5 അടിസ്ഥാനമാക്കി 131 രാജ്യങ്ങളിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണു ഐക്യു എയർ പട്ടിക തയാറാക്കിയിരിക്കുന്നത്. പാകിസ്താൻ തലസ്ഥാനമായ ലാഹോർ […]

‘നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേൾക്കരുത്’..! പ്രതിപക്ഷത്തിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്; സ്ത്രീ സുരക്ഷ ചർച്ച ചെയ്യാതിരിക്കാൻ ഇത് കൗരവ സഭയോയെന്ന് വി ഡി സതീശൻ…! സ്ത്രീ സുരക്ഷ സംബന്ധിച്ച് അടിയന്തര പ്രമേയം തള്ളി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്ത്രീ സുരക്ഷ സംബന്ധിച്ച് അടിയന്തര പ്രമേയം സ്പീക്കർ തള്ളിയതോടെ സഭയിൽ പ്രതിപക്ഷ പ്രതിഷേധം. പോത്തൻകോടിനടുത്ത് 16 വയസ്സുകാരിയെ നടുറോഡിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കർ അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ഭരണ–പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. സ്ത്രീ സുരക്ഷാ ചർച്ച ചെയ്യാതിരിക്കാൻ ഇത് കൗരവ സഭയോയെന്ന് വി ഡി സതീശൻ ചോദിച്ചു.സെക്രട്ടേറിയറ്റിനു മൂക്കിനു താഴെ സ്ത്രീകൾക്ക് നേരെ അക്രമം നടക്കുകയാണെന്നും ഇതു ചർച്ച ചെയ്തില്ലെങ്കിൽ എന്തിനാണ് നിയമസഭയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉന്നയിച്ചു. അടിയന്തര സ്വഭാവം […]

മെറ്റയിൽ വീണ്ടും പിരിച്ചുവിടൽ; കമ്പനിയുടെ സാമ്പത്തികസ്ഥിതി വളരെ കാലം തുടരുമെന്ന് സുക്കർബർഗ്; 5000ത്തിൽ പരം ഒഴിവുകളിലേക്ക് ഇനി ഉടൻ നിയമനങ്ങൾ ഉണ്ടാകില്ല

സ്വന്തം ലേഖകൻ കാലിഫോർണിയ: സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയുടെ മാതൃ കമ്പനിയായ മെറ്റ വീണ്ടും ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം എടുത്തു. ഇത്തവണ 10,000 പേർക്കാണ് ജോലി നഷ്ടമാകുക. കഴിഞ്ഞ നവംബറിൽ മെറ്റ 11,000 പേരെയാണ് പിരിച്ചുവിട്ടത്. ഇതു രണ്ടാം റൗണ്ട് പിരിച്ചുവിടലാണ് മെ റ്റയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ടീമിന്റെ വലുപ്പം ചുരുക്കാനായി 10,000 പേരെ പിരിച്ചുവിടുകയാണെന്നും 5000ൽപ്പരം ഒഴിവുകളിലേക്ക് ഇനി നിയമനങ്ങൾ സ്വീകരിക്കുന്നില്ലെന്നും മെറ്റ തലവൻ മാർക്ക് സക്കർബർഗ് ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കി. കമ്പനിയുടെ ഈ സാമ്പത്തിക സ്ഥിതി വളരെ വർഷങ്ങൾ […]