പാലക്കാട്  ആർഎസ്എസ് പ്രവർത്തകർക്ക് വെട്ടേറ്റു; തടയാൻ ചെന്ന പ്രവർത്തകന്റെ മാതാവിനും മർദ്ദനം; ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി; സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു

പാലക്കാട് ആർഎസ്എസ് പ്രവർത്തകർക്ക് വെട്ടേറ്റു; തടയാൻ ചെന്ന പ്രവർത്തകന്റെ മാതാവിനും മർദ്ദനം; ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി; സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

പാലക്കാട്: പാലക്കാട് തരൂർ മണ്ഡലത്തിലെ പഴമ്പാലക്കോട് ആർഎസ്എസ് പ്രവർത്തകർക്ക് വെട്ടേറ്റു. വിഷ്ണു, ദിനേശ് എന്നിവർക്കാണ് ചൊവ്വാഴ്ച രാത്രി 10 മണിയോടെ വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിഷ്ണുവിനെ മർദ്ദിക്കുന്നത് കണ്ട് തടുക്കാൻ ചെന്ന വിഷ്ണുവിന്റെ അമ്മ പാർവതിക്കും മർദ്ദനമേറ്റു. പരിക്കേറ്റവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ 60 ഓളം വരുന്ന പ്രവർത്തകരാണ് ക്രൂരകൃത്യത്തിന് നേതൃത്വം കൊടുത്തതെന്ന് ബിജെപി ആരോപിച്ചു. കലാപം സൃഷ്ടിക്കുന്നതിന് വേണ്ടി ആസൂത്രിതമായ ആക്രമണം നടത്തുകയാണ് സിപിഎം ലക്ഷ്യമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് ആക്രമണത്തിൽ പരിക്കേറ്റവരുടെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു.