കട്ടപ്പനയില്‍ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറില്‍ മോഷണം; ഷട്ടറിന്‍റെ താഴ് പൊളിച്ച്‌ അകത്തു കടന്ന മോഷ്ടാവ് പെട്ടിയില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ച് കടന്നുകളഞ്ഞു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സ്വന്തം ലേഖിക ഇരുപതേക്കര്‍: കട്ടപ്പന ഇരുപതേക്കറില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറില്‍ മോഷണം. 5800 രൂപയാണ് നഷ്ടമായത്. മോഷ്ടാവ് കടക്കുള്ളില്‍ കടന്ന് മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ കിട്ടി. കഴിത്ത ദിവസം രാത്രിയിലാണ് ആണ് കട്ടപ്പന ഇരുപതേക്കറില്‍ വെള്ളയാംകുടി സ്വദേശി അജിത്തിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ഔഷധിയില്‍ മോഷണം നടന്നത്. ഷട്ടറിന്‍റെ താഴ് പൊളിച്ച്‌ അകത്തു കടന്ന മോഷ്ടാവ് പെട്ടിയില്‍ സൂക്ഷിച്ചിരുന്ന 5800 രൂപയാണ് മോഷ്ടിച്ചത്. രാവിലെ സ്ഥാപനം തുറക്കാന്‍ ജോലിക്കാരെത്തിയപ്പോഴാണ് മോഷണ വിവരം പുറത്ത് അറിയുന്നത്. ഉടമ പരാതി നല്‍കിയതിനെ തുടര്‍ന്ന് […]

എം.സി റോഡില്‍ തുരുത്തിയില്‍ വാഹനത്തില്‍ കൊണ്ടുവന്ന ആന ഇടഞ്ഞു; വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന ആന ലോറി കുത്തി തകര്‍ത്തു; ഗതാഗതം തടസപ്പെട്ടു; ആശങ്ക നിറഞ്ഞ മണിക്കൂറുകള്‍ക്കൊടുവിൽ സംഭവിച്ചത്…..!

സ്വന്തം ലേഖിക ചങ്ങനാശേരി: എം.സി. റോഡില്‍ തുരുത്തിയില്‍ വാഹനത്തില്‍ കൊണ്ടുവന്ന ആന ഇടഞ്ഞു. വാഹനത്തില്‍ കൊണ്ടുവന്ന വാഴപ്പള്ളി മഹാദേവന്‍ എന്ന ആന ഇടഞ്ഞു.ഒന്നര മണിക്കൂറോളം നിന്ന ശേഷം പുറത്തിറങ്ങിയ ആന ലോറി കുത്തി തകര്‍ത്തു. ഇതിന് പിന്നാലെ എലിഫൻ്റ് സ്ക്വാഡ് എത്തി മയക്കു വെടിവച്ചു. ആന ഇടഞ്ഞതോടെ മണിക്കൂറുകളോളം എം.സി. റോഡില്‍ തുരുത്തി ഭാഗത്ത് ഗതാഗത സ്തംഭിച്ചു. ബുധനാഴ്ച രാത്രി 10 മണിയോടെ ചങ്ങനാശേരി തുരുത്തി ഈശാനത്തുകാവ് ക്ഷേത്രത്തിനു സമീപമാണ് സംഭവം. ഉത്സവത്തിനു കൊണ്ടുപോയ ശേഷം തിരികെ വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെയാണ് ആനയിടഞ്ഞത്. തുരുത്തിയിലെ […]

അന്താരാഷ്ട്ര വനിതാ ദിനാഘോഷം; കേരള ഫയർ സർവീസ് വകുപ്പും സിവിൽ ഡിഫൻസ് സേനയും ചേർന്ന് കോട്ടയം മാൾ ഓഫ് ജോയിൽ വെച്ച് രക്തദാന ക്യാമ്പും കേശദാന ക്യാമ്പും നടത്തി

സ്വന്തം ലേഖിക കോട്ടയം: വനിതാദിനത്തോടനുബന്ധിച്ച് കേരള ഫയർ സർവീസ് വകുപ്പും സിവിൽ ഡിഫൻസ് സേനയും ചേർന്ന് കോട്ടയത്ത് മാൾ ഓഫ് ജോയ് വെച്ച് വനിതാ കേഡറ്റുകളുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും കേശദാന ( Hair Donation camp) ക്യാമ്പും നടത്തി. കോട്ടയം ഫയർ സ്റ്റേഷൻ ഓഫീസർ അനൂപ് രവീന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ യോഗം കോട്ടയം ഡി എഫ് ഒ റെജി വി കുര്യാക്കോസ് ഉദ്ഘാടനം നിർവ്വഹിച്ചു. പാലാ അൽഫോൻസാ കോളേജ്, ബിസിഎം കോളേജ് കോട്ടയം എന്നിവടങ്ങളിലെ വനിതാ എൻസിസി കേഡറ്റ്സ് രക്ത ദാനവും കേശദാനവും നടത്തി. […]

കോട്ടയം ജില്ലയിൽ നാളെ (9/3/2023) തീക്കോയി, കുറിച്ചി, നാട്ടകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ നാളെ (9/3/2023) തീക്കോയി, കുറിച്ചി, നാട്ടകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ചേരിപ്പാട് , മരവിക്കല്ല് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ് 2.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചാലച്ചിറ, കല്ലുകടവ് No.1, കല്ലുകടവ് No.2, കുതിരപ്പടി, കുതിരപ്പടി ടവർ, ആശാഭവൻ,എടയാടി, ഏനാചിറ എന്നീ ട്രാൻസ്‌ഫോർമറിൽ രാവിലെ 9 […]

കോട്ടയം കഞ്ഞിക്കുഴി ദേവലോകം റോഡിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണു; ഓട്ടോ ഭാഗീകമായി തകർന്നു; ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖിക കോട്ടയം: കഞ്ഞിക്കുഴി ദേവലോകം റോഡിൽ കോട്ടയം ക്ലബിനു മുന്നിൽ ഓട്ടോറിക്ഷയ്ക്കു മുകളിൽ മരം വീണു. ദേവലോകം കുറുകശേരി ശിവശങ്കരപ്പണിക്കരുടെ ഓട്ടോറിക്ഷയാണ് തകർന്നത്. കഞ്ഞിക്കുഴിയിൽ നിന്നും ദേവലോകം ഭാഗത്തേയ്ക്ക് വരികയായിരുന്നു ഓട്ടോറിക്ഷയിൽ മരത്തിൽ നിന്ന് മരക്കമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ ഭാഗികമായി തകർന്നു. ഓട്ടോഡ്രൈവർക്ക് പരിക്കില്ല.

പുകവലി വിരുദ്ധ ദിനം: കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ സൗജന്യ പി.എഫ്.ടി പരിശോധന ക്യാമ്പ് മാർച്ച്‌ 9 ന്

സ്വന്തം ലേഖിക കോട്ടയം: പുകവലി വിരുദ്ധ ദിനം പ്രമാണിച്ച് കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ സൗജന്യ PFT പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ആതുര സേവനരംഗത്തു മികച്ച സേവനങ്ങൾ കാഴ്ച വെയ്ക്കുന്ന കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ മാർച്ച്‌ 9 ന് രാവിലെ 10.30 മുതൽ ഉച്ചക്ക് 12.30 വരെ സൗജന്യ സേവനം ലഭ്യമാണ്. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്കൊക്കെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. ചികിത്സ ആവശ്യമായി വരുന്നവർക്ക് ശ്വാസകോശ വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടർ ഡോ. വൈശാഖ് കുമാറിന്റെ നേതൃത്വത്തിൽ മികച്ച ചികിത്സ പ്രത്യേക അനുകൂല്യങ്ങളോട് […]

തിരുനക്കര മൈതാനം ലേല തുകയിൽ വൻ വർദ്ധനവ്; ഫിനാൻസ് കമ്മിറ്റി തീരുമാനം തള്ളിക്കളഞ്ഞ് കോട്ടയം നഗരസഭാ കൗൺസിൽ; 65000 രൂപയ്ക്ക് പഴയപൊലീസ് മൈതാനം ലേലം ചെയ്യണമെന്ന് ശുപാർശ ചെയ്തത് കൗൺസിൽ ഇടപെട്ടതോടെ 4.65 ലക്ഷം രൂപയ്ക്ക് ലേലം നടന്നു; അഞ്ചരലക്ഷത്തിന് പറഞ്ഞ തിരുനക്കര മൈതാനം ലേലം ഉറപ്പിച്ചത് 17 ലക്ഷത്തിന്; രാജധാനിയുടെ വാടകത്തട്ടിപ്പിന് പിന്നാലെ തിരുനക്കര മൈതാനത്തിന്റെ വരുമാനച്ചോർച്ചയും അടച്ച് കൗൺസിൽ

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര ഉത്സവത്തോടനുബന്ധിച്ച് തിരുനക്കര മൈതാനം ലേലം ചെയ്ത ലേലത്തുകയിൽ വൻ വർധനവ്. കഴിഞ്ഞവർഷം അഞ്ച് ലക്ഷത്തിന് പോയ തിരുനക്കര മൈതാനത്തിന് ധനകാര്യ കമ്മറ്റി ശുപാർശ ചെയ്തത് അഞ്ചരലക്ഷത്തിന് ലേലം ചെയ്യണമെന്നാണ് . എന്നാൽ ഫിനാൻസ് കമ്മറ്റിയുടെ ശുപാർശ തള്ളിയ നഗരസഭാ കൗൺസിൽ യോഗം ലേലം ആരംഭിച്ചത് തന്നെ 8 ലക്ഷത്തിനാണ്. ലേലം ഉറപ്പിച്ചത് 17 ലക്ഷത്തിനും നഗരസഭയുടെ ഫിനാൻസ് കമ്മിറ്റിയിലെ ചിലരും മൈതാനം ഏറ്റെടുക്കുന്നവരും തമ്മിലുള്ള രഹസ്യബന്ധമെന്ന് വാടക വർദ്ധിക്കാതിരിക്കാൻ കാരണമെന്ന് ആരോപണമുണ്ട്. ഈ ധാരണയാണ് കൗൺസിൽ ഇടപെടലോടെ പൊളിഞ്ഞത് […]

പത്തനംതിട്ട അടൂരില്‍ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍; നിരപരാധിയെന്ന് ആത്മഹത്യാ കുറിപ്പ്

സ്വന്തം ലേഖിക പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍. അടൂര്‍ പന്നിവിഴ സ്വദേശി നാരായണന്‍കുട്ടി ആണ് ആത്മഹത്യ ചെയ്തത്. 72 വയസായിരുന്നു. പോക്സോ കേസില്‍ കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് ആത്മഹത്യ. കേസില്‍ നിരപരാധിയാണെന്ന് നാരായണന്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പിലുണ്ടെന്ന് പൊലീസ് അറിയിച്ചു. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഇന്നലെ കൊല്ലത്ത് പോക്സോ കേസിലെ അതിജീവിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കുളത്തൂപ്പുഴ സ്വദേശിനിയായ പതിനാറുകാരിയാണ് മരിച്ചത്. വൈകിട്ട് മൂന്ന് മണിയോടെ വീടിന് സമീപത്തെ വനത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ […]

ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേയ്ക്ക് കാര്‍ പാഞ്ഞുകയറി; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; 16 പേര്‍ക്ക് പരിക്ക്

സ്വന്തം ലേഖിക തിരുവനന്തപുരം: ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേയ്ക്ക് കാര്‍ പാഞ്ഞുകയറി വിദ്യാര്‍ത്ഥിനി മരിച്ചു. കല്ലമ്പലം വെയിലൂരിലാണ് സംഭവം. കെ ടി സി ടി ആര്‍ട്‌സ് കോളേജ് എം എ വിദ്യാര്‍ത്ഥിനിയായ ആറ്റിങ്ങല്‍ സ്വദേശി ശ്രേഷ്ഠ എം വിജയ് ആണ് മരിച്ചത്. മറ്റൊരു വിദ്യാര്‍ത്ഥിനി ആല്‍ഫിയയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ 16 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ചാത്തന്‍പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് 3.15 ഓടെയായിരുന്നു സംഭവം. കല്ലമ്പലം പൊലീസ് സ്റ്റേഷന് മുന്നില്‍ ബസ് കാത്തുനിന്ന് വിദ്യാര്‍ത്ഥികള്‍ക്കിടയിലേയ്ക്ക് കൊല്ലം ഭാഗത്തുനിന്ന് […]

വീട് വൃത്തിയാക്കിയതിന്റെ വേസ്റ്റ് അയൽവാസിയുടെ പുരയിടത്തിന് സമീപം തള്ളിയത് ചോദ്യം ചെയ്തതിലുള്ള വിരോധം; മുണ്ടക്കയത്ത് വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ എരുമേലി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: മുണ്ടക്കയത്ത് വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി വടക്ക് 10 സെന്റ്‌ കോളനി ഭാഗത്ത് നടുവിലത്ത് വീട്ടിൽ രാജൻ കെ.എസ് (63) നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം തന്റെ വീട് വൃത്തിയാക്കിയതിന്റെ വേസ്റ്റ് അയൽവാസിയുടെ പുരയിടത്തിന് സമീപം ഇടുകയും ഇവർ അത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുണ്ടക്കയം […]