എം.സി റോഡില്‍ തുരുത്തിയില്‍ വാഹനത്തില്‍ കൊണ്ടുവന്ന ആന ഇടഞ്ഞു; വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന ആന  ലോറി കുത്തി തകര്‍ത്തു; ഗതാഗതം തടസപ്പെട്ടു;  ആശങ്ക നിറഞ്ഞ മണിക്കൂറുകള്‍ക്കൊടുവിൽ സംഭവിച്ചത്…..!

എം.സി റോഡില്‍ തുരുത്തിയില്‍ വാഹനത്തില്‍ കൊണ്ടുവന്ന ആന ഇടഞ്ഞു; വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന ആന ലോറി കുത്തി തകര്‍ത്തു; ഗതാഗതം തടസപ്പെട്ടു; ആശങ്ക നിറഞ്ഞ മണിക്കൂറുകള്‍ക്കൊടുവിൽ സംഭവിച്ചത്…..!

Spread the love

സ്വന്തം ലേഖിക

ചങ്ങനാശേരി: എം.സി. റോഡില്‍ തുരുത്തിയില്‍ വാഹനത്തില്‍ കൊണ്ടുവന്ന ആന ഇടഞ്ഞു.

വാഹനത്തില്‍ കൊണ്ടുവന്ന വാഴപ്പള്ളി മഹാദേവന്‍ എന്ന ആന ഇടഞ്ഞു.ഒന്നര മണിക്കൂറോളം നിന്ന ശേഷം പുറത്തിറങ്ങിയ ആന ലോറി കുത്തി തകര്‍ത്തു. ഇതിന് പിന്നാലെ എലിഫൻ്റ് സ്ക്വാഡ് എത്തി മയക്കു വെടിവച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന ഇടഞ്ഞതോടെ മണിക്കൂറുകളോളം എം.സി. റോഡില്‍ തുരുത്തി ഭാഗത്ത് ഗതാഗത സ്തംഭിച്ചു. ബുധനാഴ്ച രാത്രി 10 മണിയോടെ ചങ്ങനാശേരി തുരുത്തി ഈശാനത്തുകാവ് ക്ഷേത്രത്തിനു സമീപമാണ് സംഭവം.

ഉത്സവത്തിനു കൊണ്ടുപോയ ശേഷം തിരികെ വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെയാണ് ആനയിടഞ്ഞത്. തുരുത്തിയിലെ ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ പുരയിടത്തില്‍ കെട്ടാന്‍ എത്തിക്കുന്നതിനിടെയാണ് സംഭവം.

വാഹനത്തില്‍നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന ആന ലോറിയുടെ കൈവരികള്‍ കുത്തിമറിച്ച ശേഷമാണ് വാഹനം തകര്‍ത്ത് റോഡിലേക്ക് ഇറങ്ങിയത്. തുമ്പികൈ കൊണ്ട് സമീപത്തെ വൈദ്യുതി ലൈന്‍ വലിച്ചു പൊട്ടിച്ചും പരാക്രമം കാട്ടിയിരുന്നു.

ഇതോടെ പ്രദേശം പൂര്‍ണമായി ഇരുട്ടിലായി. രാത്രി ഏറെ വൈകി വെറ്റിനറി വിഭാഗം അധികൃതര്‍ എത്തി മയക്കു വെടിവച്ചു.

ഇടഞ്ഞതിനാല്‍ ആനയുടെ സമീപത്തേക്ക് പാപ്പാന്‍മാര്‍ക്ക് പോകുന്നതിനും പ്രയാസം നേരിട്ടു. ഇതോടെ തിരക്കേറിയ എം.സി റോഡില്‍ ഗതാഗതം പൂര്‍ണമായും തടസ്സപെട്ടു.

പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. വന്‍ ജനക്കൂട്ടവും തടിച്ചുകൂടി. ഇടറോഡുകളിലൂടെ വാഹനങ്ങള്‍ തിരിച്ചുവിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.