കട്ടപ്പനയില്‍ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറില്‍ മോഷണം; ഷട്ടറിന്‍റെ താഴ് പൊളിച്ച്‌ അകത്തു കടന്ന മോഷ്ടാവ് പെട്ടിയില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ച് കടന്നുകളഞ്ഞു;  സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കട്ടപ്പനയില്‍ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറില്‍ മോഷണം; ഷട്ടറിന്‍റെ താഴ് പൊളിച്ച്‌ അകത്തു കടന്ന മോഷ്ടാവ് പെട്ടിയില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ച് കടന്നുകളഞ്ഞു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സ്വന്തം ലേഖിക

ഇരുപതേക്കര്‍: കട്ടപ്പന ഇരുപതേക്കറില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറില്‍ മോഷണം.

5800 രൂപയാണ് നഷ്ടമായത്. മോഷ്ടാവ് കടക്കുള്ളില്‍ കടന്ന് മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ കിട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിത്ത ദിവസം രാത്രിയിലാണ് ആണ് കട്ടപ്പന ഇരുപതേക്കറില്‍ വെള്ളയാംകുടി സ്വദേശി അജിത്തിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ഔഷധിയില്‍ മോഷണം നടന്നത്. ഷട്ടറിന്‍റെ താഴ് പൊളിച്ച്‌ അകത്തു കടന്ന മോഷ്ടാവ് പെട്ടിയില്‍ സൂക്ഷിച്ചിരുന്ന 5800 രൂപയാണ് മോഷ്ടിച്ചത്.

രാവിലെ സ്ഥാപനം തുറക്കാന്‍ ജോലിക്കാരെത്തിയപ്പോഴാണ് മോഷണ വിവരം പുറത്ത് അറിയുന്നത്. ഉടമ പരാതി നല്‍കിയതിനെ തുടര്‍ന്ന് കട്ടപ്പന പൊലീസ് സ്ഥലത്തെത്തി. പൊലീസ് നായും, വിരലടയാള വിദഗ്ധരുമെത്തി തെളിവുകള്‍ ശേഖരിച്ചു.

കള്ളന്‍ ഉള്ളില്‍ കടന്ന മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. സമീപത്തെ വ്യാപാര സ്ഥാപനമായ ഉദയ സ്റ്റോര്‍സിലും മോഷണ ശ്രമം നടന്നിട്ടുണ്ട്.

തേഞ്ഞിപ്പലത്ത് പട്ടാപ്പകല്‍ വീടുകളില്‍ ആളില്ലാത്ത സമയത്ത് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കാലിക്കറ്റ് സര്‍വകലാശാല ക്വാര്‍ട്ടേഴ്‌സില്‍നിന്നും വില്ലൂന്നിയാലിലെ വീട്ടില്‍നിന്നുമാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്.

വില്ലൂന്നിയാല്‍ റോഡിലെ ദേശീയപാതക്ക് സമീപത്തുള്ള സെക്ഷന്‍ ഓഫിസര്‍ സുരേഷിന്റെ വീട്ടില്‍നിന്ന് 10 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായാണ് പരാതി. ഇദ്ദേഹവും അധ്യാപികയായ ഭാര്യയും വീടുപൂട്ടി ജോലിക്ക് പോയ സമയത്ത് വീടിന്റെ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത് ആഭരണങ്ങള്‍ കവരുകയായിരുന്നു.