ചേർത്തല കണ്ണങ്കര പഴയത് കുടുംബയോഗം നടന്നു

സ്വന്തം ലേഖകൻ ചേർത്തല: ചേർത്തല കണ്ണങ്കര പഴയത് കുടുംബയോഗം മാർച്ച് 5ആം തിയതി നടത്തി.സി കെ ജോയ് ചാത്തൻതറയുടെ ഭവനത്തിൽ നടത്തിയ യോഗത്തിൽ പഴയത് കുടുംബത്തിൻറെ വിവിധ കുടുംബങ്ങളിൽ നിന്ന് ഏകദേശം 80ലധികം കുടുംബാംഗങ്ങൾ സംബന്ധിച്ചു. കുടുംബത്തിലെ മുതിർന്ന കാരണവന്മാരായ സി കെ ജോയ് ചാത്തൻതറ ജോസ് തോട്ടുങ്കൽ ജോർജ് തുരുത്തേൽ തോമ്മാച്ചൻ പുത്തൻപറ്റത്തിൽ ജോസഫ് ഉതുപ്പ് വെളിയിൽ ടിജോ പഴയത്ത് തുടങ്ങിയവർ ചേർന്ന് നിലവിളക്ക് കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. കുടുംബയോഗത്തിൽ രക്ഷാധികാരികളായി ടി ഓ ജോസ് തോട്ടുങ്കൽ, ജോർജ് തുരുത്തേക്കളത്തിൽ, സി […]

പണംവെച്ച് ചീട്ടുകളിക്കാനെത്തിയവരുടെ ആറുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി; കാറിലെത്തിയ സംഘം ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്; കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ തൃശൂര്‍: പണംവെച്ച് ചീട്ടുകളിക്കാനെത്തിയവരുടെ ആറുലക്ഷം തട്ടിയെടുത്തു. പാലക്കാട് സ്വദേശികളായ രണ്ടുപേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ ആലേങ്ങാട് വെച്ച തടഞ്ഞുനിര്‍ത്തി കാറിലെത്തിയ രണ്ടുപേര്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്നാണ് പരാതി. ആമ്പല്ലൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ കാറില്‍വന്ന സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു. രാത്രി 11ന് പുതുക്കാട് സ്റ്റേഷനിലെത്തിയവര്‍ പണം നഷ്ടപ്പെട്ടതായി പരാതിപ്പെട്ടു. പരാതിക്കാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് ചീട്ടുകളിക്കാനെത്തിയവരാണെന്ന് അറിഞ്ഞത്.ചീട്ടുകളി സംഘംതന്നെയാണ് പണം തട്ടിയതിന് പിന്നിലെന്ന് കരുതുന്നു. പുതുക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥ; മാര്‍ച്ച്‌ 10,11 തീയതികളില്‍ കോട്ടയം ജില്ലയില്‍ പര്യടനം നടത്തും; ജാഥയ്ക്ക്‌ വരവേല്‍പ്പ്‌ നല്‍കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ സെക്രട്ടറി എ വി റസല്‍

സ്വന്തം ലേഖിക കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തില്‍ ‘ജനകീയ പ്രതിരോധ ജാഥ’ മാര്‍ച്ച്‌ 10, 11 തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും. ജാഥയ്ക്ക്‌ വരവേല്‍പ്പ്‌ നല്‍കാനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ സെക്രട്ടറി എ വി റസല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എട്ട്‌ കേന്ദ്രങ്ങളിലായി നടക്കുന്ന സ്വീകരണ പരിപാടിയില്‍ പതിനായിരങ്ങള്‍ അണിനിരക്കും. പരിശീലനം സിദ്ധിച്ച ചുവപ്പുസേനാ അംഗങ്ങള്‍ എല്ലാ കേന്ദ്രങ്ങളിലും മാര്‍ച്ച്‌ ചെയ്‌ത്‌ ജാഥാ ക്യാപ്റ്റനെ അഭിവാദ്യം ചെയ്യും. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നിലപാടുകള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെയാണ് ജാഥാപര്യടനം. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന, […]

സ്റ്റൂള്‍ ചവിട്ടിത്തെറിപ്പിച്ച്‌ പൊലീസ് ഉദ്യോഗസ്ഥന്‍; പ്രഹരമേറ്റ് നടക്കാന്‍ പോലും കഴിയാത്ത ദുരവസ്ഥയില്‍ ബിന്ദു; കരാര്‍ ജീവനക്കാരിയുടെ കാലില്‍ പരിക്കേല്‍പ്പിച്ച എംഎസ്പി അസിസ്റ്റന്റ് കമാന്‍ഡിനെതിരെ പൊലീസ് കേസ്

സ്വന്തം ലേഖിക മലപ്പുറം: മലപ്പുറം സെന്‍ട്രല്‍ പൊലീസ് കാന്റീനില്‍ സ്റ്റൂള്‍ ചവിട്ടിത്തെറിപ്പിച്ച്‌ കരാര്‍ ജീവനക്കാരിയുടെ കാലില്‍ പരിക്കേല്‍പ്പിച്ച എംഎസ്പി അസിസ്റ്റന്റ് കമാന്‍ഡിനെതിരെ പൊലീസ് കേസ്. കാലിന്റെ ഞരമ്പിന് പരിക്കേറ്റ് പരുവമണ്ണ സ്വദേശി ബിന്ദു സുരേന്ദ്രന് ജോലിക്ക് പോകാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ്. എംഎസ് പി അസിസ്റ്റന്റ് കമാന്‍ഡന്റ് റോയ് റോജേഴ്സിന് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 5 നാണ് കേസിനാസ്പദമായ സംഭവം. പൊലീസ് കാന്റീനിലേയ്ക്ക് കൊണ്ടു വന്ന സാധനങ്ങള്‍ ഇറക്കിവെച്ച്‌ വിശ്രമിക്കുകയായിരുന്നു ജീവനക്കാര്‍. അവിടേയ്ക്ക് കടന്നു വന്ന എംഎസ്പി അസിസ്റ്റന്റ് കമാന്‍ഡന്റ് […]

ആത്മവിശ്വാസത്തോടെ പരീക്ഷ ഹാളിലേക്ക്; എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; പരീക്ഷയെഴുന്നത് നാല് ലക്ഷത്തിധികം കുട്ടികൾ; ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ്; ആശംസകൾ അറിയിച്ച് മന്ത്രി

സ്വന്തം ലേഖിക തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. നാലു ലക്ഷത്തിധികം കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുന്നത്. പരീക്ഷയ്ക്ക് വേണ്ട തയ്യാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ പരീക്ഷാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. 2,960 പരീക്ഷാ കേന്ദ്രങ്ങളിലായി 4,19,362 വിദ്യാര്‍ഥികളാണ് ഇന്ന് പരീക്ഷാ ഹാളുകളിലേക്ക് എത്തുക. ഗള്‍ഫില്‍ 518പേരും ലക്ഷദ്വീപില്‍ 289 പേരും പരീക്ഷ എഴുതും. രാവിലെ 9.30 മുതല്‍11.15 വരെയാണ് പരീക്ഷാ സമയം. ഭാഷാ വിഷയങ്ങളുടെ പരീക്ഷ ആദ്യം നടക്കും. ഗണിത ശാസ്ത്രം, സോഷ്യല്‍ സയന്‍സ് എന്നീ […]

സ്‌കൂട്ടറില്‍ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രധാനാധ്യാപിക മരിച്ചു; മരിച്ചത് ആര്‍പ്പൂക്കര ഗവണ്‍മെന്‍റ് എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപിക ബി ഉഷാകുമാരി

സ്വന്തം ലേഖിക കോട്ടയം: സ്‌കൂട്ടറിന് പിന്നില്‍ നിന്നു റോഡിലേക്കു വീണു പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രധാനാധ്യാപിക മരിച്ചു. ആര്‍പ്പൂക്കര ഗവണ്‍മെന്‍റ് എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപികയും ആര്‍പ്പൂക്കര വാര്യമുട്ടം വടക്കേകള്ളികാട്ട് അരവിന്ദം മനോജ് കുമാറിന്‍റെ (വിദ്യാഭ്യാസ വകുപ്പ്, കോട്ടയം) ഭാര്യ‌യുമാ‌യ ബി. ഉഷാകുമാരിയാ(53)ണു മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ആര്‍പ്പൂക്കരയിലാണ് അപകടം. മറ്റൊരു അധ്യാപികയ്‌ക്കൊപ്പം ബാങ്കില്‍ പോയി മടങ്ങും വഴി സ്‌കൂട്ടില്‍ കയറുന്നതിനിടെ പിന്നിലേക്കു വീഴുകയായിരുന്നു. തലയടിച്ചു വീണ ഉഷാകുമാരിയെ ഉടന്‍തന്നെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 7.30നു മരണം സംഭവിച്ചു. […]

ആലപ്പുഴയിൽ കള്ളനോട്ട് കേസില്‍ വനിതാ കൃഷി ഓഫീസര്‍ അറസ്റ്റില്‍; തട്ടിപ്പ് പുറത്തായത് ഇവരില്‍ നിന്നും കിട്ടിയ കള്ളനോട്ടുകള്‍ വ്യാപാരി ബാങ്കില്‍ നല്‍കിയതോടെ; ഇവർ മുൻപ് വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ ശ്രമിച്ചതായും ജോലി സ്ഥാപനത്തിൽ ക്രമക്കേട് നടത്തിയതായും ആരോപണം

സ്വന്തം ലേഖിക ആലപ്പുഴ: കള്ളനോട്ട് കേസില്‍ കൃഷി ഓഫീസര്‍ അറസ്റ്റില്‍. എടത്വ കൃഷി ഓഫീസര്‍ എം ജിഷമോളെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും കിട്ടിയ 7 കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ജിഷയെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കള്ള നോട്ടിന്റെ ഉറവിടം വെളിപ്പെടുത്താന്‍ ജിഷ തയ്യാറായില്ല. ജിഷയുമായി പരിചയത്തിലുള്ള മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ 7 കള്ളനോട്ടുകള്‍ ബാങ്കില്‍ നല്‍കിയത്. എന്നാല്‍ ഇയാള്‍ക്ക് ഇവ കള്ളനോട്ടുകളാണെന്ന് അറിയില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇപ്പോള്‍ കളരിക്കല്‍ ഭാഗത്ത് വാടകയ്ക്ക് […]

തിരുനക്കര പൂരത്തിന് ഇനി ദിവസങ്ങള്‍ മാത്രം; മാർച്ച് പതിനഞ്ചിന് കൊടിയേറും; 21 ന് ചരിത്ര പ്രസിദ്ധമായ തിരുനക്കര പൂരം അരങ്ങേറും

സ്വന്തം ലേഖിക കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ഈ മാസം പതിനഞ്ചിന് കൊടിയേറും. ഏഴാം ദിവസമായ 21-നാണ് ചരിത്ര പ്രസിദ്ധമായ തിരുനക്കര പൂരം അരങ്ങേറുക. പൂരം കഴിഞ്ഞ് 24-ന് ആറാട്ടോടെയാണ് ഉത്സവം സമാപിക്കുന്നത്. ഈ മാസം 15-ന് വൈകിട്ട് ഏഴ് മണിക്ക് തന്ത്രി കണ്ഠര് മോഹനരുടെ മുഖ്യ കാര്‍മികത്വത്തിലാണ് ക്ഷേത്രത്തില്‍ കൊടിയേറ്റ് നടക്കുന്നത്. തുടര്‍ന്നുള്ള ചടങ്ങില്‍ നടന്‍ മനോജ് കെ ജയന്‍ ഉദ്ഘാടന കര്‍മം നിര്‍വഹിക്കും. വൈകിട്ട് 8 മണിയോടെ ഗായകന്‍ വിധുപ്രതാപിന്റെ ഗാനമേള ആരംഭിക്കും. ഉത്സവത്തിന്റെ രണ്ടാം ദിനം മുതല്‍ പള്ളിവേട്ട […]

ലോറിയിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു; നിര്‍ത്താതെ പോയ ലോറി സിസിടിവി പരിശോധിച്ച്‌ പിടികൂടി പൊലീസ്; ഡ്രൈവറായ ആന്ധ്രപ്രദേശ് സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക മലപ്പുറം: നിലമ്പൂര്‍ വടപുറത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ ലോറിയും ഡ്രൈവറേയും പിടികൂടി പൊലീസ്. ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനിലുള്ള ലോറിയാണ് പിടികൂടിയത്. സംഭവത്തില്‍ ഡ്രൈവറായ ആന്ധ്ര പ്രദേശ് കര്‍ണൂല്‍ സ്വദേശി ദസ്തഗിരി സാഹേബ് (45)നെ നിലമ്പൂര്‍ സി ഐ പി വിഷ്ണു അറസ്റ്റ് ചെയ്തു. പിടിയിലായ പ്രതിയെ വടപുറത്ത് എത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തി. മാര്‍ച്ച്‌ മൂന്നിന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എരഞ്ഞിമങ്ങാട് സ്വദേശി ഷിനുവാണ് സുഹൃത്തിന്റെ കൂടെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അപകടത്തില്‍ മരണപ്പെട്ടത്. മമ്പാട് […]

അമ്മയുടെ മരണവാര്‍ത്ത അറിഞ്ഞ് കുടുംബ സമേതം നാട്ടില്‍ നിന്നും പുറപ്പെട്ടു; പിന്നാലെ ട്രെയിനില്‍ കുഴഞ്ഞു വീണ് മകന്‍ മരിച്ചു

സ്വന്തം ലേഖിക ഹരിപ്പാട്: അമ്മയുടെ മരണത്തിന് പിന്നാലെ മകനും മരിച്ചു. തമിഴ്നാട്ടില്‍ വെച്ച്‌ മരിച്ച അമ്മയെ കാണാന്‍ പോകുന്നതിനിടയിലാണ് മകന്‍ കുഴഞ്ഞ് വീണ് മരിച്ചത്. വീയപുരം പായിപ്പാട് കുന്നേല്‍ അശോകന്‍(59 )ആണ് മരിച്ചത്. തൃശൂലം കാഞ്ചിപുരം അമ്മന്‍ നഗറില്‍ താമസിക്കുന്ന അശോകന്‍റെ അമ്മ ശാരദ കഴിഞ്ഞ ദീവസമാണ് മരിച്ചത്. 79കാരിയായ ശാരദയുടെ മരണവാര്‍ത്ത ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് കുടുംബസമേതം ട്രെയിനില്‍ സേലത്തേക്ക് പോവുകയായിരുന്നു അശോകന്‍. യാത്രയ്ക്കിടെ ഹൃദയ വാല്‍വിന് തകരാറുള്ള അശോകന് ട്രെയിനില്‍ വച്ച്‌ ശാസതടസം ഉണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. അശോകന് ഉടന്‍ തന്നെ റെയില്‍വേ […]