
തിരുനക്കര മൈതാനം ലേല തുകയിൽ വൻ വർദ്ധനവ്; ഫിനാൻസ് കമ്മിറ്റി തീരുമാനം തള്ളിക്കളഞ്ഞ് കോട്ടയം നഗരസഭാ കൗൺസിൽ; 65000 രൂപയ്ക്ക് പഴയപൊലീസ് മൈതാനം ലേലം ചെയ്യണമെന്ന് ശുപാർശ ചെയ്തത് കൗൺസിൽ ഇടപെട്ടതോടെ 4.65 ലക്ഷം രൂപയ്ക്ക് ലേലം നടന്നു; അഞ്ചരലക്ഷത്തിന് പറഞ്ഞ തിരുനക്കര മൈതാനം ലേലം ഉറപ്പിച്ചത് 17 ലക്ഷത്തിന്; രാജധാനിയുടെ വാടകത്തട്ടിപ്പിന് പിന്നാലെ തിരുനക്കര മൈതാനത്തിന്റെ വരുമാനച്ചോർച്ചയും അടച്ച് കൗൺസിൽ
സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര ഉത്സവത്തോടനുബന്ധിച്ച് തിരുനക്കര മൈതാനം ലേലം ചെയ്ത ലേലത്തുകയിൽ വൻ വർധനവ്. കഴിഞ്ഞവർഷം അഞ്ച് ലക്ഷത്തിന് പോയ തിരുനക്കര മൈതാനത്തിന് ധനകാര്യ കമ്മറ്റി ശുപാർശ ചെയ്തത് അഞ്ചരലക്ഷത്തിന് ലേലം ചെയ്യണമെന്നാണ് . എന്നാൽ ഫിനാൻസ് കമ്മറ്റിയുടെ ശുപാർശ തള്ളിയ നഗരസഭാ കൗൺസിൽ യോഗം ലേലം ആരംഭിച്ചത് തന്നെ 8 ലക്ഷത്തിനാണ്. ലേലം ഉറപ്പിച്ചത് 17 ലക്ഷത്തിനും
നഗരസഭയുടെ ഫിനാൻസ് കമ്മിറ്റിയിലെ ചിലരും മൈതാനം ഏറ്റെടുക്കുന്നവരും തമ്മിലുള്ള രഹസ്യബന്ധമെന്ന് വാടക വർദ്ധിക്കാതിരിക്കാൻ കാരണമെന്ന് ആരോപണമുണ്ട്. ഈ ധാരണയാണ് കൗൺസിൽ ഇടപെടലോടെ പൊളിഞ്ഞത്
Whatsapp Group 1 | Whatsapp Group 2 |Telegram Group
65000 രൂപയ്ക്ക് പഴയ പൊലീസ് സ്റ്റേഷൻ മൈതാനം ലേലം ചെയ്യണമെന്ന്
ശുപാർശ ചെയ്ത സ്ഥാനത്ത് കൗൺസിൽ ഇടപെട്ടതോടെ 4.65 ലക്ഷം രൂപയ്ക്കാണ് ലേലം നടന്നത്.
രാജധാനിയുടെ വാടകത്തട്ടിപ്പിന് പിന്നാലെ തിരുനക്കര മൈതാനത്തിന്റെ വരുമാനച്ചോർച്ചയും അടച്ചതോടെ നഗരസഭയുടെ വരുമാനത്തിൽ വൻ വർദ്ധനവ് ഉണ്ടായി.
നഗരഹൃദയത്തിലുള്ള രാജധാനി ബാറിന് സ്ക്വയർ ഫീറ്റിന് 15 രൂപ വാടകയ്ക്ക് 3504 സ്ക്വയർ ഫീറ്റ് കെട്ടിടം നല്കാനുളള തീരുമാനമാണ് കഴിഞ്ഞ ദിവസം കൗൺസിൽ യോഗം തിരുത്തിയത്
ലക്ഷങ്ങളുടെ വരുമാനനഷ്ടവും അഴിമതിയും ചൂണ്ടിക്കാണിച്ച് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ. കെ ശ്രീകുമാർ വിജിലൻസിനെ സമീപിച്ചതോടെയാണ് വാടക സ്ക്വയർ ഫീറ്റിന് 15 രൂപ ആയിരുന്നത് 110 ആയി ഉയർത്തിയത്. സ്ക്വയർ ഫീറ്റിന് 95 രൂപയുടെ വർദ്ധനവാണ് വരുത്തിയത്. ഇത്തരത്തിൽ 3504 സ്ക്വയർ ഫീറ്റ് കെട്ടിടത്തിനാണ് വാടക വർദ്ധിപ്പിച്ചത്.
വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കോട്ടയം നഗരസഭയ്ക്ക് “പ്രതിമാസം മൂന്നര ലക്ഷത്തോളം രൂപയുടെ ലാഭമാണ് ഇതിലൂടെ ഉണ്ടായത്.