അന്താരാഷ്ട്ര വനിതാ ദിനാഘോഷം; കേരള ഫയർ സർവീസ് വകുപ്പും  സിവിൽ ഡിഫൻസ് സേനയും ചേർന്ന് കോട്ടയം മാൾ ഓഫ് ജോയിൽ വെച്ച് രക്തദാന ക്യാമ്പും കേശദാന ക്യാമ്പും നടത്തി

അന്താരാഷ്ട്ര വനിതാ ദിനാഘോഷം; കേരള ഫയർ സർവീസ് വകുപ്പും സിവിൽ ഡിഫൻസ് സേനയും ചേർന്ന് കോട്ടയം മാൾ ഓഫ് ജോയിൽ വെച്ച് രക്തദാന ക്യാമ്പും കേശദാന ക്യാമ്പും നടത്തി

Spread the love

സ്വന്തം ലേഖിക

കോട്ടയം: വനിതാദിനത്തോടനുബന്ധിച്ച് കേരള ഫയർ സർവീസ് വകുപ്പും സിവിൽ ഡിഫൻസ് സേനയും ചേർന്ന് കോട്ടയത്ത് മാൾ ഓഫ് ജോയ് വെച്ച് വനിതാ കേഡറ്റുകളുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും കേശദാന ( Hair Donation camp) ക്യാമ്പും നടത്തി.

കോട്ടയം ഫയർ സ്റ്റേഷൻ ഓഫീസർ അനൂപ് രവീന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ യോഗം കോട്ടയം ഡി എഫ് ഒ റെജി വി കുര്യാക്കോസ് ഉദ്ഘാടനം നിർവ്വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ അൽഫോൻസാ കോളേജ്, ബിസിഎം കോളേജ് കോട്ടയം എന്നിവടങ്ങളിലെ വനിതാ എൻസിസി കേഡറ്റ്സ് രക്ത ദാനവും കേശദാനവും നടത്തി.

കോട്ടയം എ എസ് ടി ഒ റെജിമോൻ, സിവിൽ ഡിഫൻസ് ഡിവിഷണൽ വാർഡൻ സ്മികേഷ് ഓലിക്കൻ, സെബാസ്റ്റ്യൻ ( അമല ഹോസ്പിറ്റൽ, തൃശുർ) വനിതാ സാമൂഹിക പ്രവർത്തകരായ സുമ ( Human Rights) , ഡോ. നിഷ (Social worker & Civil Defence Cadet) എന്നിവർ ആശംസകൾ അറിയിച്ചു.

കാഞ്ഞിരപ്പള്ളി സിവിൽ ഡിഫൻസ് വനിതാ കേഡറ്റ് പുഷ്പകുമാരി, കോട്ടയം സിവിൽ ഡിഫൻസ് രക്തദാന ടീം കോർഡിനേറ്റർ എലിസബത്ത്, നിഷ എന്നിവർ ഡോണേഷൻ പരുപാടികൾ നയിച്ചു.