കോട്ടയം കഞ്ഞിക്കുഴി ദേവലോകം റോഡിൽ  ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണു; ഓട്ടോ ഭാഗീകമായി തകർന്നു; ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോട്ടയം കഞ്ഞിക്കുഴി ദേവലോകം റോഡിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണു; ഓട്ടോ ഭാഗീകമായി തകർന്നു; ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Spread the love

സ്വന്തം ലേഖിക

കോട്ടയം: കഞ്ഞിക്കുഴി ദേവലോകം റോഡിൽ കോട്ടയം ക്ലബിനു മുന്നിൽ ഓട്ടോറിക്ഷയ്ക്കു മുകളിൽ മരം വീണു.

ദേവലോകം കുറുകശേരി ശിവശങ്കരപ്പണിക്കരുടെ ഓട്ടോറിക്ഷയാണ് തകർന്നത്. കഞ്ഞിക്കുഴിയിൽ നിന്നും ദേവലോകം ഭാഗത്തേയ്ക്ക് വരികയായിരുന്നു ഓട്ടോറിക്ഷയിൽ മരത്തിൽ നിന്ന് മരക്കമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ ഓട്ടോറിക്ഷ ഭാഗികമായി തകർന്നു. ഓട്ടോഡ്രൈവർക്ക് പരിക്കില്ല.