തിരുവാർപ്പ് പുത്തൻകടയ്ക്കൽ മഠത്തിൽ എസ് എൻ മുത്തുലക്ഷ്മി നിര്യാതയായി

സ്വന്തം ലേഖിക കോട്ടയം: തിരുവാർപ്പ് പുത്തൻകടയ്ക്കൽ മഠത്തിൽ എസ് എൻ മുത്തുലക്ഷ്മി നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തിരുവാർപ്പ് ബ്രാഹ്മണ സമൂഹമഠo രുദ്രഭുമിയിൽ. ഭർത്താവ്: പരേതനായ പരശുരാമ അയ്യർ മക്കൾ: രാമലിംഗ അയ്യർ, നാരായണൻ, രുഗ്മിണി ദേവി, ശിവ സുബ്രഹ്മണ്യ ശർമ്മ മരുമക്കൾ: രാജി, ലാവണ്യ, കൃഷ്ണകുമാർ

പുതുവത്സരദിനത്തിൽ പൊലീസ്​ ജീപ്പ്​ ഇടിച്ച്​ യുവാക്കൾ മരിച്ച സംഭവം;മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ഡ്രൈവർ അറസ്റ്റിൽ

സ്വന്തം ലേഖകൻ ആലപ്പുഴ:പുതുവത്സരദിനത്തിൽ നിയന്ത്രണംവിട്ട പൊലീസ്​ ജീപ്പ്​ സ്​കൂട്ടറിലടിച്ച്​ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ പൊലീസ്​ ഡ്രൈവർ അറസ്റ്റിൽ. ആലപ്പുഴ എ.ആർ ക്യാമ്പിലെ പൊലീസുകാരൻ വിഷ്ണുദാസിനെയാണ്​ (32)​ നോർത്ത്​ പൊലീസ്​ അറസ്റ്റ്​ ചെയ്തത്​. മനഃപൂർവമല്ലാത്ത നരഹത്യയും അപകടകരമായി വാഹനം ഓടിച്ചതിനുമുള്ള കുറ്റത്തിനാണ്​ അറസ്റ്റ് നിയന്ത്രണംവിട്ട പൊലീസ്​ ജീപ്പ്​ ഇടിച്ചാണ്​ ബന്ധുക്കളായ രണ്ടു പേർ മരിച്ചത്. ആലപ്പുഴ ബീച്ചിൽ പുതുവത്സരാഘോഷം കഴിഞ്ഞ്​ വീട്ടിലേക്ക്​ സ്കൂട്ടറിൽ മടങ്ങിയ കോട്ടയം വേളൂർ ചുങ്കത്ത്​ മുപ്പത്​ അകംപാടം എഡ്വേർഡിന്‍റെ മകൻ ജസ്​റ്റിൻ​ (അനിയച്ചൻ -38), കുമരകം പുത്തൻറോഡ്​ നാലുകണ്ടം ജൂലിയാമ്മയുടെ […]

കൊല്ലത്ത് ക്രിസ്മസ് അവധിക്ക് വീട്ടിലെത്തിയ വിദ്യാർത്ഥിനിയെ; തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ കൊല്ലം: ചാത്തന്നൂരിൽ ക്രിസ്മസ് അവധിക്ക് വീട്ടിലെത്തിയ പത്താംക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആദിച്ചനല്ലൂർ കൈതക്കുഴി പൊയ്കവിളയിൽ ടാപ്പിംഗ് തൊഴിലാളികളായ ശ്രീകല -ചന്ദ്രബാബു ദമ്പതികളുടെ ഏക മകൾ അപർണ്ണയെയാണ് (15) തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ചാത്തന്നൂർ സ്കൂളിലെ വിദ്യാർത്ഥിയായ അപർണ്ണ, കോൺവെന്റ് ഹോസ്റ്റലിൽ താമസിച്ച് പഠിച്ചുവരികയായിരുന്നു. ക്രിസ്മസ് അവധിക്ക് വീട്ടിലെത്തിയതായിരുന്നു പെൺകുട്ടി. കടയ്ക്കൽ മണികണ്ഠൻ ചിറ സ്വദേശികളായ കുടുംബം കഴിഞ്ഞ 16 വർഷമായി കൈതകുഴിയിൽ വാടകയ്ക്ക് താമസിച്ചുവരുകയാണ്. അതിരാവിലെ ടാപ്പിംഗിന് പോയ മാതാപിതാക്കൾ ജോലി കഴിഞ്ഞ് തിരിച്ചെത്തുകയും മകൾക്കൊപ്പം കട്ടൻ […]

വിൽപ്പനയ്ക്കായി കൊണ്ടുവന്ന നിരോധിത മയക്കുമരുന്നുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ പാലാ:വിൽപ്പനയ്ക്കായി കൊണ്ടുവന്ന നിരോധിത മയക്കുമരുന്നുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പൂവരണി കിഴപറയാർ പാറപ്പള്ളി ഭാഗത്ത് കളത്തുകുന്നേൽ വീട്ടിൽ റോയി മോൻ മകൻ റോണി കെ റോയ് (27), കൊണ്ടൂർ അമ്പലം ഭാഗത്ത് മുണ്ടപ്ലാക്കൽ വീട്ടിൽ സജി മകൻ ജിത്തു എം.എസ് (23) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പാലായിലെ കീഴപറയാർ ഭാഗത്ത് മയക്കുമരുന്നുമായി രണ്ടുപേർ എത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് നിരോധിത മയക്കുമരുന്ന് ഉൽപ്പന്നങ്ങളായ എം.ഡി.എം.എ, ഹാഷിഷ്, […]

ജില്ലാ പോലീസിൻറെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ മുൻ കായിക താരമായ രാജൻ പാട്ടത്തിപ്പറമ്പിന് വേണ്ടി നിർമ്മിച്ച വീടിന്റെ; താക്കോല്‍ കൈമാറ്റം പുതുവത്സരദിനത്തില്‍ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് നിർവ്വഹിച്ചു

സ്വന്തം ലേഖകൻ കോട്ടയം:ജില്ലാ പോലീസ് പുതുവർഷത്തിൽ ഭവനരഹിതനായ രാജൻ പാട്ടത്തിപ്പറമ്പിന് സ്നേഹഭവനം നിർമ്മിച്ച് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് താക്കോൽ കൈമാറി.മുൻപ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയെയും കേരളാ സംസ്ഥാനത്തെയും പ്രതിനിധീകരിച്ച് വിവിധ കായിക ഇനങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ രാജൻ പാട്ടത്തിപ്പറമ്പിൽ പരിശീലനത്തിനിടെയുണ്ടായ ആകസ്മിക പരിക്കിൽപ്പെട്ട് ജീവിതവും വഴിമുട്ടിയ വ്യക്തിയാണ്. തുടർന്ന് ചികിത്സയിലാവുകയും കായികമേഖലയിൽനിന്നും വിദ്യാഭ്യാസമേഖലയിൽ നിന്നും പുറത്തുപോവേണ്ട അവസ്ഥ വരികയും ജീവിതച്ചിലവിന് കൂലിവേല ചെയ്തു വന്ന രാജൻറെ ഏക മകൻ അസുഖബാധിതനായി കഴിഞ്ഞ 2 മാസ്സം മുൻപ് മരണപ്പെടുകയും ചെയ്തു. തുടർന്നാണ് ജില്ലാ പോലീസ് […]

ജില്ലയിൽ ജാഗ്രതയോടെ പോലീസ്; അനിഷ്ട സംഭവങ്ങൾ ഇല്ലാതെ പുതുവത്സരാഘോഷം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് ഭംഗംവരാത്ത വിധത്തില്‍ പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.ഇതിനായി ജില്ലയിൽ 1700 പോലീസുകാരെയാണ് വിന്യസിച്ചത്.ജില്ല മുഴുവൻ പോലീസിന്റെ കർശന നിയന്ത്രണത്തിലായിരുന്നു.ജില്ലയില്‍ അനിഷ്ട്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട്‌ ചെയ്തില്ല. കൂടാതെ ഇരുന്നൂറോളം പേരെ കരുതൽ തടങ്കലിൽ ആക്കുകയും ചെയ്തു. ന്യൂ ഇയർ ആഘോഷം സുഗമമായി നടത്തിപ്പിനുവേണ്ടി കോട്ടയം ജില്ലാ പോലീസ് എടുത്ത മുൻകരുതുകളിൽ പ്രധാനമായിരുന്നു ഇരുന്നൂറോളം പേരെ മുൻകരുതലമായി അറസ്റ്റ് ചെയ്യുക. മുൻപ് അടിപിടി കേസുകളിലും, കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങി മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ഏർപ്പെട്ട വരും,കൂടാതെ കാപ്പാ […]

കോഴിക്കോട് കൊയിലാണ്ടിയില്‍ ബസ് ഇടിച്ച്‌ ;കാല്‍നടയാത്രക്കാരിയായ സ്ത്രീ മരിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കൊയിലാണ്ടിയില്‍ ബസ് ഇടിച്ച്‌ കാല്‍നടയാത്രക്കാരിയായ സ്ത്രീ മരിച്ചു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം രാവിലെയാണ് സംഭവം. സ്ത്രീയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് കക്കോടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കക്കോടി സ്വദേശി ബിജു (42) ആണ് മരിച്ചത്.

തൃശ്ശൂർ കുന്നംകുളത്ത് വൻ കവർച്ച;വീട്ടിൽ നിന്ന് എൻപത് പവൻ സ്വർണം മോഷ്ടിച്ചു സംഭവം ഇന്ന് രാവിലെ

സ്വന്തം ലേഖകൻ തൃശൂർ: തൃശൂർ റോഡിൽ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വൻ കവർച്ച.എൺപത്‌ പവനോളം സ്വർണം മോഷ്ടിച്ചു.കുന്നംകുളം തൃശൂർ റോഡിലെ ശാസ്ത്രജീനഗർ മൂന്നിൽ താമസിക്കുന്ന 111ആം നമ്പർ പ്രശാന്തി വീട്ടിൽ രാജന്റെ ഭാര്യ 54 വയസ്സുള്ള ദേവിയുടെ വീട്ടിലാണ് കവർച്ച നടന്നത് ഇന്ന് രാവിലെ 10 മണിയോടെ വീട്ടുടമ വീടുപൂട്ടി കല്യാണത്തിന് പോയിരുന്നു. തിരിച്ച് മൂന്നരയോടെ വീട്ടിൽ വന്ന സമയത്താണ് വീട്ടിലെ അലമാരയിൽ സൂക്ഷിച്ച വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാരിവലിച്ചിട്ട നിലയിൽ കണ്ടത് തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന 80 പവനോളം […]

പത്തനംതിട്ടയിൽ ഭക്ഷ്യ വിഷബാധ അന്വേഷണത്തിന് ഉത്തരവ് നൽകി; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ;ഭക്ഷ്യ സുരക്ഷാ വകുപ്പിന്‌ മന്ത്രി നിര്‍ദേശം.

സ്വന്തം ലേഖകൻ പത്തനംതിട്ട: മല്ലപ്പള്ളിയില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായെന്ന റിപ്പോര്‍ട്ടുകളില്‍മേല്‍ അന്വേഷണത്തിന് ഉത്തരവ് നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം. മാമോദീസ ചടങ്ങിലെ വിരുന്നില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.എഴുപതോളംപേര്‍ ചികിത്സ തേടിയതായാണ് വിവരം.മല്ലപ്പള്ളിയില്‍ വ്യാഴാഴ്ച നടന്ന വിരുന്നില്‍ ഭക്ഷണം കഴിച്ചവരാണ് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. പത്തനംതിട്ട മല്ലപ്പള്ളി കീഴ് വായ്പൂർ സ്വദേശി റോജിന്റെ മകളുടെ മാമോദിസ ചടങ്ങിൽ പങ്കെടുത്ത എഴുപത്തോളം ആളുകൾക്കാണ് […]

ധർമ്മ ശാസ്താ ക്ഷേത്രത്തിൽ സന്ദർശനം നടത്തി;കേന്ദ്ര സഹമന്ത്രി ഡോ.എൽ മുരുകൻ ധർമ്മ ശാസ്താ പുതുവർഷത്തിനോടനുബന്ധിച്ച് കുമരകത്ത് സ്വകാര്യ സന്ദർശനത്തിനെത്തിയ മന്ത്രി രാവിലെ ക്ഷേത്ര ദർശനത്തിന് എത്തുകയായിരുന്നു

സ്വന്തം ലേഖകൻ കുമരകം : കുമരകം മേജർ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ കേന്ദ്ര സഹ മന്ത്രി ഡോ. എൽ മുരുകൻ സന്ദർശനം നടത്തി. പുതുവർഷത്തിനോടനുബന്ധിച്ച് കുമരകത്ത് സ്വകാര്യ സന്ദർശനത്തിനെത്തിയ മന്ത്രി രാവിലെ ക്ഷേത്ര ദർശനത്തിന് എത്തുകയായിരുന്നു. ശബരിമല ദർശനത്തിന്റെ മുന്നോടയായി അയ്യപ്പ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. രാവിലെ ക്ഷേത്രഭാരവാഹികൾ മന്ത്രിയേ സ്വീകരിച്ചു. കുമരകത്തെ ഏറ്റവും പുരാതന ക്ഷേത്രമായ ധർമ്മ ശാസ്താ ക്ഷേത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ തന്ത്രിയിൽ നിന്നും ദർശനത്തിന് ശേഷം മന്ത്രി കേട്ടറിഞ്ഞു. കേന്ദ്ര മന്ത്രിസഭയിൽ ഫിഷറീസ്,മൃഗസംരക്ഷണം, ക്ഷീരോൽപാദനം, വാർത്താവിതരണ […]