പത്തനംതിട്ടയിൽ ഭക്ഷ്യ വിഷബാധ അന്വേഷണത്തിന് ഉത്തരവ് നൽകി; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ;ഭക്ഷ്യ സുരക്ഷാ വകുപ്പിന് മന്ത്രി നിര്‍ദേശം.
സ്വന്തം ലേഖകൻ
പത്തനംതിട്ട: മല്ലപ്പള്ളിയില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായെന്ന റിപ്പോര്‍ട്ടുകളില്‍മേല്‍ അന്വേഷണത്തിന് ഉത്തരവ് നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം.
മാമോദീസ ചടങ്ങിലെ വിരുന്നില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.എഴുപതോളംപേര്‍ ചികിത്സ തേടിയതായാണ് വിവരം.മല്ലപ്പള്ളിയില്‍ വ്യാഴാഴ്ച നടന്ന വിരുന്നില്‍ ഭക്ഷണം കഴിച്ചവരാണ് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ട മല്ലപ്പള്ളി കീഴ് വായ്പൂർ സ്വദേശി റോജിന്റെ മകളുടെ മാമോദിസ ചടങ്ങിൽ പങ്കെടുത്ത എഴുപത്തോളം ആളുകൾക്കാണ് വയറിളക്കവും ഛർദിയും ഉണ്ടായത്.മീൻകറിയിൽ നിന്നാണ് ഭക്ഷ്യവിഷ ബാധ ഏറ്റതെന്നാണ് സംശയം.
ചെങ്ങന്നൂർ ഓവൻ ഫ്രഷ് കാറ്ററിംഗ് സ്ഥാപനത്തിൽ നിന്നാണ് ഭക്ഷണം എത്തിച്ചത്. സംഭവത്തിൽ കാറ്ററ്റിംഗ് സ്ഥാപനത്തിനെതിരെ വീട്ടുകാർ പോലീസിൽ പരാതി നൽകി.അതേസമയം ഗുരുതരാവസ്ഥയിൽ ഉണ്ടാരുന്ന കീഴ് വായ്പൂർ സ്വദേശി എബ്രഹാം തോമസിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. ഇയാൾ കുമ്പനാട് ആശുപത്രിയിൽ ചികിത്സയിലാണ്.