play-sharp-fill
ജില്ലാ പോലീസിൻറെയും  പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ മുൻ കായിക താരമായ രാജൻ പാട്ടത്തിപ്പറമ്പിന് വേണ്ടി നിർമ്മിച്ച വീടിന്റെ; താക്കോല്‍ കൈമാറ്റം പുതുവത്സരദിനത്തില്‍ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് നിർവ്വഹിച്ചു

ജില്ലാ പോലീസിൻറെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ മുൻ കായിക താരമായ രാജൻ പാട്ടത്തിപ്പറമ്പിന് വേണ്ടി നിർമ്മിച്ച വീടിന്റെ; താക്കോല്‍ കൈമാറ്റം പുതുവത്സരദിനത്തില്‍ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് നിർവ്വഹിച്ചു

സ്വന്തം ലേഖകൻ

കോട്ടയം:ജില്ലാ പോലീസ് പുതുവർഷത്തിൽ ഭവനരഹിതനായ രാജൻ പാട്ടത്തിപ്പറമ്പിന് സ്നേഹഭവനം നിർമ്മിച്ച് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് താക്കോൽ കൈമാറി.മുൻപ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയെയും കേരളാ സംസ്ഥാനത്തെയും പ്രതിനിധീകരിച്ച് വിവിധ കായിക ഇനങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ രാജൻ പാട്ടത്തിപ്പറമ്പിൽ പരിശീലനത്തിനിടെയുണ്ടായ ആകസ്മിക പരിക്കിൽപ്പെട്ട് ജീവിതവും വഴിമുട്ടിയ വ്യക്തിയാണ്.

തുടർന്ന് ചികിത്സയിലാവുകയും കായികമേഖലയിൽനിന്നും വിദ്യാഭ്യാസമേഖലയിൽ നിന്നും പുറത്തുപോവേണ്ട അവസ്ഥ വരികയും ജീവിതച്ചിലവിന് കൂലിവേല ചെയ്തു വന്ന രാജൻറെ ഏക മകൻ അസുഖബാധിതനായി കഴിഞ്ഞ 2 മാസ്സം മുൻപ് മരണപ്പെടുകയും ചെയ്തു. തുടർന്നാണ് ജില്ലാ പോലീസ് പൊതുജനപങ്കാളിത്തത്തോടെ രാജൻ വേണ്ടി വീട് നിര്‍മ്മിച്ചുകൊടുക്കാൻ പദ്ധതിയിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ പാലാ ഡി.വൈ.എസ്.പി എ ജെ തോമസ്സ്,പാലാ സ്റ്റേഷന്‍ എസ്.എച്ച്.ഓ കെ.പി ടോംസൺ, പഞ്ചായത്ത് മെമ്പർ രാഹുൽ ജി കൃഷ്ണ, പാലാ സെൻറ് തോമസ്സ് കോളേജ് പ്രൊഫസർ പി.ഡി. ജോർജ്ജ് , മറ്റ് പോലീസുദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു