ജില്ലയിൽ ജാഗ്രതയോടെ പോലീസ്; അനിഷ്ട സംഭവങ്ങൾ ഇല്ലാതെ പുതുവത്സരാഘോഷം

ജില്ലയിൽ ജാഗ്രതയോടെ പോലീസ്; അനിഷ്ട സംഭവങ്ങൾ ഇല്ലാതെ പുതുവത്സരാഘോഷം

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് ഭംഗംവരാത്ത വിധത്തില്‍ പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.ഇതിനായി ജില്ലയിൽ 1700 പോലീസുകാരെയാണ് വിന്യസിച്ചത്.ജില്ല മുഴുവൻ പോലീസിന്റെ കർശന നിയന്ത്രണത്തിലായിരുന്നു.ജില്ലയില്‍ അനിഷ്ട്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട്‌ ചെയ്തില്ല. കൂടാതെ ഇരുന്നൂറോളം പേരെ കരുതൽ തടങ്കലിൽ ആക്കുകയും ചെയ്തു.

ന്യൂ ഇയർ ആഘോഷം സുഗമമായി നടത്തിപ്പിനുവേണ്ടി കോട്ടയം ജില്ലാ പോലീസ് എടുത്ത മുൻകരുതുകളിൽ പ്രധാനമായിരുന്നു ഇരുന്നൂറോളം പേരെ മുൻകരുതലമായി അറസ്റ്റ് ചെയ്യുക. മുൻപ് അടിപിടി കേസുകളിലും, കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങി മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ഏർപ്പെട്ട വരും,കൂടാതെ കാപ്പാ നടപടി നേരിട്ടവർക്കെതിരെ മുൻകരുതൽ അറസ്റ്റ് നടപടി സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ 21 ഓളം സ്റ്റേഷനിൽ നിന്നായി ഇരുന്നൂറില്‍പരം പേരെയാണ് അറസ്റ്റ് ചെയ്തത്. ജനങ്ങളുടെ സമാധാനപരമായ ആഘോഷങ്ങൾക്ക് ഭംഗം വരാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്രയധികം ആളുകളെ കരുതൽ അറസ്റ്റ് ചെയ്തത് എന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു