ഫോൺ ഉപയോഗം മൂലം;റോഡിൽ പൊലിഞ്ഞത്ത് ആയിരത്തോളം ജീവനുകൾ എന്ന് കേന്ദ്ര ഗതാഗത മന്ത്രാലയ റിപ്പോര്‍ട്ട്;റോഡ് സുരക്ഷ ഉറപ്പാക്കണമെന്നും അപകടമുണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും റിപ്പോട്ടിൽ പരാമർശം!

സ്വന്തം ലേഖകൻ ഡൽഹി: 2021ല്‍ ആകെ 1040 പേര്‍ക്ക് റോഡില്‍ ജീവന്‍ നഷ്ടമാകാന്‍ കാരണമായത് ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനാല്‍ ആകെ 1997 റോഡ് അപകടങ്ങള്‍ ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ റോഡപകടങ്ങള്‍-2021 എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.2021ല്‍ 222 പേരുടെ മരണത്തിന് കാരണമാക്കിയത് ചുവപ്പ് സിഗ്നല്‍ ലൈറ്റ് അവഗണിച്ചതാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തില്‍ ആകെ 555 അപകടങ്ങളാണ് മന്ത്രാലയം രേഖപ്പെടുത്തിയിട്ടുള്ളത്. റോഡിലെ കുഴികള്‍ മൂലം 3625 അപകടങ്ങളും ഇതുവഴി 1481 മരണങ്ങളും […]

“പുതുവർഷത്തിലെ ആദ്യ സമ്മാനം, ഇത് തുടക്കം മാത്രം”; വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലവർധനയിൽ പരിഹാസവുമായി കോൺഗ്രസ്

സ്വന്തം ലേഖകൻ ഡൽഹി : പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചു. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 25 രൂപ വരെയാണ് വർധിപ്പിച്ചത്. വിലവർധനയിൽ കേന്ദ്ര സർക്കാരിനെതിരെ പരിഹാസവുമായി കോൺ​ഗ്രസ് രം​ഗത്തെത്തി. ജനങ്ങൾക്കുള്ള സർക്കാരിന്റെ പുതുവർഷ സമ്മാനമാണിതെന്നും ഇത് തുടക്കം മാത്രമാണെന്നും കോൺഗ്രസ് പരിഹസിച്ചു. ‘പുതുവർഷത്തിലെ ആദ്യ സമ്മാനമായി വാണിജ്യ പാചക വാതക സിലിണ്ടറിന് 25 രൂപ കൂടി. ഇത് ഒരു തുടക്കം മാത്രമാണ്’- മോദി സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് ട്വീറ്റ് ചെയ്തു. വില വർധന പ്രകാരം വാണിജ്യ […]

മുക്കുപണ്ടം പണയം വെച്ച് പണം തട്ടി; പിടിയിലായപ്പോൾ സ്വന്തം വാഹനം കടയുടമയ്ക്ക് എഴുതി നൽകി തടിയൂരി യുവാവ്; പരാതി ലഭിക്കാത്തതിനാൽ കേസ് എടുക്കാതെ പോലീസ്

സ്വന്തം ലേഖകൻ ഇടുക്കി: അടിമാലിയിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ സംഭവത്തിൽ പ്രതി സ്വന്തം വാഹനം കടയുടമയ്ക്ക് എഴുതി നൽകി. പൊലീസിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനാണ് പ്രതി വാഹനം എഴുതി നൽകിയത്. അടിമാലി സ്വദേശിയാണ് രണ്ട് പവൻ തൂക്കം വരുന്ന മുക്കുപണ്ടം പണയം വെച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. 60,000 രൂപയ്ക്കാണ് മുക്കുപണ്ടം പണയം വെച്ചത്. 40,000 രൂപ കയ്യോടെ വാങ്ങുകയും ബാക്കി 20,000 രൂപ വൈകുന്നേരം കടയിലെത്തി വാങ്ങാം എന്ന് പറഞ്ഞ് യുവാവ് തിരിച്ച് പോവുകയായിരുന്നു. എന്നാൽ സംശയം തോന്നിയ കടയുടമ കൊണ്ടുവന്ന […]

പത്തനംതിട്ടയിൽ മാമോദിസ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ ; എഴുപതോളം ആളുകൾക്ക് വയറിളക്കവും ഛർദിയും; കാറ്ററ്റിംഗ്‌ സ്ഥാപനത്തിനെതിരെ പരാതി

സ്വന്തം ലേഖകൻ പത്തനംതിട്ട : മാമോദിസ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ. പത്തനംതിട്ട മല്ലപ്പള്ളി കീഴ് വായ്പൂർ സ്വദേശി റോജിന്റെ മകളുടെ മാമോദിസ ചടങ്ങിൽ പങ്കെടുത്ത എഴുപത്തോളം ആളുകൾക്കാണ് വയറിളക്കവും ഛർദിയും ഉണ്ടായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച കീഴ് വായ്പ്പൂർ സെന്റ് തോമസ് പള്ളിയിൽ വെച്ചാണ് ചടങ്ങ് നടന്നത്. വെള്ളിയാഴ്ച രാവിലെ മുതൽ ഭക്ഷണം കഴിച്ചവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി. ഇവർ ജില്ലയിലെ വിവിധ ആശുപത്രിയിലാണ് ആളുകൾ ചികിത്സ തേടിയത്. മീൻകറിയിൽ നിന്നാണ് ഭക്ഷ്യവിഷ ബാധ ഏറ്റതെന്നാണ് സംശയം. ചെങ്ങന്നൂർ ഓവൻ ഫ്രഷ് കാറ്ററിംഗ് സ്ഥാപനത്തിൽ നിന്നാണ് ഭക്ഷണം […]

വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ പോലീസുകാർ മർദ്ദിച്ചു; മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി യുവാവ്

സ്വന്തം ലേഖകൻ മീനങ്ങാടി: വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ പോലീസുകാർ മർദ്ദിച്ചെന്ന് പരാതി. വയനാട് മീനങ്ങാടി ടൗണിൽ വെച്ചാണ് യുവാവിനെ മർദ്ദനമേറ്റത് .സംഭവത്തിൽ മീനങ്ങാടി മലക്കാട് സ്വദേശി സിബി തോമസ് മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയത്. 5 ദിവസം മുൻപ് മീനങ്ങാടിയിൽ പന്നിഫാം നടത്തുന്ന സിബി തോമസിനെ ടൗണിലെ ബാറിന് സമീപം വെച്ച് പൊലീസുകാർ ലാത്തി ഉപയോഗിച്ച് തല്ലിയെന്നാണ് പരാതി. മീനങ്ങാടി പൊലീസ് സ്റ്റേഷനിലെ മുൻപരിചയമുള്ള നാല് പോലീസുകാർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. യാതോരു പ്രകോപനമൊന്നുമില്ലാതെയാണ് രാത്രി വളഞ്ഞിട്ട് ആക്രമിച്ചതെന്ന് […]

ലഹരി മരുന്നിനെതിരെ ബോധവൽക്കരണവുമായി മൊബൈൽ ഫോൺ അസോസിയേഷൻ; പരിപാടിയിൽ കോട്ടയം എസ് പി ലഹരിവിരുദ്ധ ജ്വാല തെളിയിച്ചു

സ്വന്തം ലേഖകൻ കോട്ടയം: പുതുവർഷ രാവിൽ വ്യാപാര സമൂഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധത ഏറ്റെടുത്തുകൊണ്ട് പിറന്ന നാടിനെ നശിപ്പിക്കുന്ന യുവ തലമുറയെ വഴിതെറ്റിക്കുന്ന മയക്കുമരുന്നിനും മാരക ലഹരിക്കും എതിരെ ബോധവൽക്കരണ ആഹ്വാനവുമായി മൊബൈൽ ഫോൺ അസോസിയേഷൻ( എം ആർ ആർ എ കേരള). ഇതിന്റെ ഭാഗമായി കോട്ടയം ഗാന്ധി പ്രതിമയ്ക്ക് സമീപം രാത്രി 12 മണിക്ക് നടത്തിയ ലഹരി വിരുദ്ധ സംഗമത്തിൽ കോട്ടയം എസ് പി ജി കാർത്തിക് ഐപിഎസ് ലഹരി വിരുദ്ധ ജ്വാല തെളിയിച്ചു. സംസ്ഥാന ടെഷറർ ശ്രീ നൗഷാദ് പനച്ചിമൂട്ടിൽ അധ്യക്ഷൻ ആയിരുന്നു […]

തിരുനക്കര 685 ആം നമ്പർ എൻ.എസ്.എസ് കരയോഗം കുടുംബ മേളയും മന്നം ജയന്തി ആഘോഷവും നടന്നു ; പരിപാടികൾ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു

കോട്ടയം : തിരുനക്കര 685 ആം നമ്പർ എൻ.എസ്.എസ് കരയോഗം കുടുംബ മേളയും മന്നം ജയന്തി ആഘോഷവും തിരുനക്കര കരയോഗ മന്ദിരം ഹാളിൽ വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. പരിപാടികൾ മന്ത്രി മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ടി.സി ഗണേഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന് മുന്നോടിയായി രാവിലെ ഒൻപതിന് പുതുതായി വാങ്ങിയ ജനറേറ്റർ കരയോഗം പ്രസിഡന്റ് സ്വിച്ച് ഓൺ ചെയ്തു. യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. തോമസ് ചാഴികാടൻ എം.പി സ്കോളർഷിപ്പ് വിതരണം ചെയ്തു. ബി.ജെ.പി ജില്ലാ […]

എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽചാടി ആത്മഹത്യ ചെയ്തു ; കുടുംബ പ്രശ്നമാണ് മരണകാരണമെന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ കോഴിക്കോട്: കൈക്കുഞ്ഞുമായി യുവതി കിണറ്റിൽചാടി ആത്മഹത്യ ചെയ്തു.ഇന്ന് രാവിലെയാണ് സംഭവം. കുന്നുമ്മൽ വട്ടോളിയിൽ 24 കാരിയായ വിസ്മയയാണ് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞുമായി കിണറ്റിൽ ചാടിയത്. കുടുംബ പ്രശ്നമാണ് മരണകാരണമെന്ന് നാട്ടുകാർ പറയുന്നു.നാദാപുരം അഗ്നിശമനാ സേന ഉദ്യോഗസ്ഥർ എത്തി അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു.

തിരുവല്ലയിൽ ടാങ്കർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അപകടം ; രണ്ട് യുവാക്കൾ മരിച്ചു ; അപകടത്തിൽപ്പെട്ടവരിൽ ചിങ്ങവനം സ്വദേശിയും

സ്വന്തം ലേഖകൻ തിരുവല്ല: തിരുവല്ല ബൈപ്പാസിൽ ടാങ്കർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് അപകടം. രണ്ടു യുവാക്കൾ മരിച്ചു. കുന്നന്താനം അരുൺ നിവാസിൽ അരുൺ (29), ചിങ്ങവനം പുലരിക്കുന്ന വീട്ടിൽ ശ്യാം (28) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച അർധരാത്രി 12 മണിയോടെയായിരുന്നു അപകടം. ബൈപ്പാസിൽ ചിലങ്ക ജംഗ്ഷന് സമീപം ആണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത് 8 പേര്‍. കോഴിക്കോട് കാര്‍ ബൈക്കുമായി കൂട്ടിയിടിച്ച് […]

സ്വകാര്യ ബസ് അമിതവേഗത്തിൽ എത്തി ഹോൺ മുഴക്കി ; മോട്ടോർ വാഹന വകുപ്പിന് പരാതിയുമായി തോമസ് ചാഴികാടൻ എംപി ; ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: സ്വകാര്യ ബസിൻ്റെ അമിതവേഗത്തിനെതിരെ പരാതിയുമായി തോമസ് ചാഴികാടൻ എംപി . അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസ് അനാവശ്യമായി തന്റെ വാഹനത്തിനു പിന്നിൽ ഹോൺ മുഴക്കി അപകടകരമായ രീതിയിൽ പാഞ്ഞുപോയതായി എംപി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. വെള്ളിയാഴ്ചയാണ് എംപി മോട്ടോർ വാഹന വകുപ്പിന് പരാതി നൽകിയത്. കുറുപ്പന്തറ റൂട്ടിൽ സർവീസ് നടത്തുന്ന ദേവമാതാ ബസിലെ ഡ്രൈവർ മാഞ്ഞൂർ സ്വദേശി ടോണിയുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. പരാതിയിൽ പ്രാഥമിക […]