റോഡിന് കുറുകെ കാര്‍ തിരിക്കുന്നതിനിടയിൽ പിന്നില്‍ നിന്നും വന്ന ബൈക്ക് ഇടിച്ചുകയറി; റോഡിൽ തെറിച്ച് വീണ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

സ്വന്തം ലേഖിക കൊല്ലം: കൊട്ടാരക്കര വാളകത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 21 വയസുള്ള യുവാവ് മരിച്ചു. തലച്ചിറ സ്വദേശി നൗഫലാണ് മരിച്ചത്. വാളകം എംഎല്‍എ ജംഗ്ഷന് സമീപം എം സി റോഡിന് കുറുകെ കാര്‍ തിരിക്കുന്നതിനിടയിൽ പിന്നില്‍ നിന്നും വന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന് പിന്‍ സീറ്റിലിരുന്ന നൗഫല്‍ റോഡില്‍ തെറിച്ചുവീണു. വീണ വീഴ്ച്ചയിൽ മരണം സംഭവിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന മുഹമ്മദ്‌ അസ്ലമിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൗഫലിന്റെ മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പള വിതരണം; ബാങ്ക് അക്കൗണ്ട് വിവരങ്ങളും സര്‍വീസ് രേഖകളും ശേഖരിക്കാന്‍ സ്വകാര്യ ഏജന്‍സി; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആശങ്ക; സര്‍വീസ് രേഖകള്‍ ചോരുന്നത് ഗുരുതര സുരക്ഷാ പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് ഉദ്യോഗസ്ഥര്‍

സ്വന്തം ലേഖിക തിരുവനന്തപുരം: ശമ്പള വിതരണം എച്ച് ഡി എഫ് സി ബാങ്ക് വഴിയാക്കുന്നതിലുള്ള ആശങ്ക പ്രകടിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥർ. ബാങ്ക് അക്കൗണ്ട് വിവരങ്ങളും സര്‍വീസ് രേഖകളും സ്വകാര്യ ഏജന്‍സി ശേഖരിക്കുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആശങ്ക വർദ്ധിക്കുകയാണ്. സ്റ്റാറ്റ്യൂട്ടറി റിക്കവറി ചുമതല സ്വകാര്യ ബാങ്കിന് കൈമാറിയതിന് പിന്നാലെയാണ് ഡല്‍ഹിയിലെ സ്വകാര്യ ഏജന്‍സി എടിഎം വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കുന്നത്. പൊലീസുകാരുടെ വാട്സ്‌അപ്പ് ഗ്രൂപ്പുകളിലും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. പൊലീസ് സഹകരണ സംഘം, ഹൗസിംഗ് സൊസൈറ്റി ഉള്‍പ്പെടെയുള്ളവയിലേക്ക് സബ്സ്ക്രിഷന്‍, റിക്കവറി തുകകള്‍ പിടിക്കേണ്ട ചുമതല എച്ച്‌ഡിഎഫ്സി ബാങ്കിനെ […]

എക്സ്റേ എടുക്കാന്‍ എഴുതി നല്‍കിയത് സ്ഥാനം മാറി; ചോദ്യം ചെയ്തപ്പോള്‍ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്ന് ഭീഷണി; ഒടുവില്‍ പണിയിരന്ന് വാങ്ങി ഡോക്ടര്‍

സ്വന്തം ലേഖിക തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍​ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ക്സ്റേ എ​ടു​ക്കാ​ന്‍ സ്ഥാനം മാറി എഴുതി നൽകിയത് ചോദ്യം ചെയ്ത രോ​ഗി​യോ​ടും കൂ​ട്ടി​രി​പ്പു​കാ​ര​നോ​ടും മോ​ശ​മാ​യി പെ​രു​മാ​റി​യ ഡോ​ക്ട​റെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ന്‍റ് ചെ​യ്തു. മെ​ഡി​ക്ക​ല്‍​ കോ​ളേജി​ലെ പി​ജി ഡോ​ക്ട​ര്‍ അ​ന​ന്ത​കൃ​ഷ്ണ​നാ​ണ് സ​സ്പെ​ന്‍​ഷ​നി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ആ​ശു​പ​ത്രി​യി​ലെ എ​ക്സ്റേ റൂ​മി​ല്‍ അ​പ​ക​ട​ത്തി​ല്‍​ പരിക്കുപറ്റി ചി​കി​ത്സ​യ്ക്കെ​ത്തി​യ കൊ​ല്ലം സ്വ​ദേ​ശി​യോടും കൂ​ട്ടി​രി​പ്പു​കാ​രനോടുമാണ് പിജി ഡോക്ടർ മോശമായി പെരുമാറിയത്. കാ​ലി​ന് പ​രി​ക്കേ​റ്റ് എ​ത്തി​യ രോ​ഗി​ക്ക് സ്ഥാ​നം​മാ​റി എ​ക്സ്റേ എ​ടു​ക്കാ​ന്‍ എ​ഴു​തി ന​ല്‍​കി​യ​താ​ണ് ത​ര്‍​ക്ക​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​നി​സാ​റു​ദ്ദീ​ന്‍ […]

കോട്ടയം ജില്ലയിൽ ഇന്ന് 74 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം ജില്ലയിൽ ഫെബ്രുവരി 1ചൊവ്വാഴ്ച 74 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിൻഷൻ നൽകും. ജില്ലയിൽ 8 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 66 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാവുന്നതാണ്. 2022 ഫെബ്രുവരി 1 ന് 15 വയസ് (2007 ജനിച്ചവർ) മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ. 1. അതിരമ്പുഴ ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം 2. ഈരാറ്റുപേട്ട കുടുംബ […]

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയ പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് മദ്യപാനശീലം; മുതലെടുത്ത് യുവാക്കള്‍

സ്വന്തം ലേഖകൻ കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയ പെണ്‍കുട്ടികളില്‍ ഒരാളെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടികളുടെ മൊഴി. കോയമ്പത്തൂരില്‍ നിന്ന് ബംഗളൂരു ട്രെയിനില്‍ കയറിയ പെണ്‍കുട്ടികള്‍ വൈറ്റ് ഫീല്‍ഡ് എത്താറായപ്പോഴാണ് യുവാക്കളെ പരിചയപ്പെട്ടത്. തങ്ങള്‍ ഗോവയിലേക്ക് പോവുകയാണെന്നും താമസിക്കാന്‍ മുറിയെടുത്ത് നല്‍കണമെന്നുമായിരുന്നു പെണ്‍കുട്ടികളുടെ ആവശ്യം. യുവാക്കള്‍ തയ്യാറാവുകയും ചെയ്തു. തങ്ങളുടെ ഫ്ളാറ്റിലെത്തി കുളിച്ച് ഫ്രഷായി പോകാമെന്ന് യുവാക്കള്‍ പറഞ്ഞു. ഇതനുസരിച്ച് എല്ലാവരും ഫ്ളാറ്റിലെത്തി. തുടര്‍ന്ന് യുവാക്കള്‍ പുറത്തുപോയി ഭക്ഷണവും മദ്യവുമായി എത്തി. പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. പെണ്‍കുട്ടി മദ്യലഹരിയിലായതോടെ […]

കൊച്ചി നഗരം കടലില്‍ താഴും; പ്രവചനങ്ങളില്‍ സംശയമൊന്നുമില്ലെന്ന്‌ ഐ.എസ്‌.ആര്‍.ഒ ചെയര്‍മാന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ പ്രകൃതിക്കുണ്ടാക്കുന്ന മാറ്റങ്ങള്‍ പതുക്കെയാക്കി കഴിഞ്ഞാല്‍ അതിനെ കൈകാര്യം ചെയ്യാന്‍ കഴിയും. അത്‌ വേഗത്തിലാകുമ്പോഴാണ്‌ നമ്മളെ ബാധിക്കുന്നത്‌. അങ്ങനെയാണ്‌ വെള്ളപ്പൊക്കവും പ്രളയവും ഒക്കെ ഉണ്ടാകുന്നത്‌. ഭാവിയില്‍ കൊച്ചി നഗരം കടലില്‍ താഴുമെന്ന പ്രവചനങ്ങളില്‍ സംശയമൊന്നുമില്ലെന്ന്‌ ഐ.എസ്‌.ആര്‍.ഒ ചെയര്‍മാന്‍ എസ്‌.സോമനാഥ്‌. “ഭൂമിയില്‍ ചില ഭാഗങ്ങള്‍ മരുഭൂമിയായി മാറും, മരുഭൂമി കടലാവും കടല്‍ മലയായി മാറും. കടലെല്ലാം കരയാകും, കരയെല്ലാം കടലാകും. പക്ഷേ അതുകാണാന്‍ നമ്മുടെ തലമുറ ഉണ്ടാകില്ല”. കാലാവസ്‌ഥ എന്നു പറയുന്നതു വലിയൊരു ശക്‌തിയാണ്‌. അതൊരു പ്രാദേശിക പ്രഭാവമല്ല. […]

വാവ സുരേഷ് പാമ്പിനെ പിടിക്കുന്നത് അശാസ്ത്രീയമായ രീതിയിൽ; സുരക്ഷാ മാനദണ്ഡങ്ങൾ ഉപയോഗിച്ചില്ല; പിടിച്ച പാമ്പിനെ നാട്ടുകാർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതാണ് കടിയേൽക്കുന്നതിന് കാരണം; സംസ്ഥാനത്ത് ശാസ്ത്രീയമായ രീതിയിൽ പാമ്പിനെ പിടിക്കാൻ പരിശീലനം ലഭിച്ച നിരവധി ഉദ്യോ​ഗസ്ഥരുണ്ട്; കോട്ടയം ജില്ലയിൽ ശാസ്ത്രീയമായ രീതിയിൽ പാമ്പുപിടിക്കാൻ പരിശീലനം ലഭിച്ചവർ ഇവർ;

സ്വന്തം ലേഖകൻ കോട്ടയം: വാവാ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത് സുരക്ഷയ്ക്കായി വനം വകുപ്പ് നിർദ്ദേശിച്ച ശാസ്ത്രീയ മാർ​ഗ്​ഗങ്ങൾ ഉപയോഗിക്കാത്തതിനാൽ ആണെന്ന് വിദഗ്ദ്ധ അഭിപ്രായം. പാമ്പിനെ പിടിക്കുന്ന ആളുടെയും പാമ്പിന്റെയും സുരക്ഷയ്ക്കായാണ് വനം വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള ഹുക്ക് ഉപയോഗിക്കുന്നത്. ഏകദേശം ഒന്നര മീറ്റർ നീളമുള്ള കൈപ്പിടിയോടു കൂടിയ അഗ്രം വളഞ്ഞ കമ്പിയാണ് ഹുക്ക്.പാമ്പിന്റെ വാലിൽ പിടിച്ചു തൂക്കി എടുക്കുമ്പോൾ പാമ്പ് പ്രാണ രക്ഷാർത്ഥം പിടിക്കുന്ന ആളിനെ കടിക്കുവാൻ പെട്ടെന്ന് തന്നെ വളഞ്ഞു വരും അപ്പോൾ ഈ ഹുക്ക് കൊണ്ട് പാമ്പ് ദേഹത്ത് സ്പർശിക്കാതെ അകത്തി […]

എന്റെ കണ്ണ് മറിയുന്നു, മയങ്ങിപ്പോകുകയാണ്, എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലേക്ക് കാര്‍ വിട്ടോ’-ആശുപത്രിയിലേക്കുള്ള യാത്രക്കിടെ വാവ സുരേഷ് പറഞ്ഞു.; ആന്റിവെനം കുത്തിയാല്‍ രക്ഷപ്പെടും; പേടിക്കാനില്ലെന്നും വാവ സുരേഷ്; മെഡിക്കൽ കോളേജിലെ വിദ​ഗ്ദസംഘമാണ് ചികിത്സക്ക് നേതൃത്വം നൽകുന്നത്; വാവ സുരേഷിന്റെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി

സ്വന്തം ലേഖകൻ കോട്ടയം: കുറിച്ചിയില്‍ പിടികൂടിയ മൂര്‍ഖനെ ചാക്കില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. കടിയേറ്റിട്ടും പതറാതെ വാവ സുരേഷ് മൂര്‍ഖനെ പ്ലാസ്റ്റിക് ടിന്നിലാക്കിയ ശേഷമായിരുന്നു ആശുപത്രിയിലേക്ക് തിരിച്ചത്. യാത്രക്കിടെയെല്ലാം അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു. ‘എന്റെ കണ്ണ് മറിയുന്നു, മയങ്ങിപ്പോകുകയാണ്, എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലേക്ക് കാര്‍ വിട്ടോ’-ആശുപത്രിയിലേക്കുള്ള യാത്രക്കിടെ വാവ സുരേഷ് പറഞ്ഞു. എത്ര സമയം കൊണ്ട് ആശുപത്രിയിലെത്തുമെന്നും അദ്ദേഹം ഒപ്പമുള്ളവരോട് ചോദിച്ചുകൊണ്ടിരുന്നു വലുതുകാലിലെ തുടയിലാണ് വാവ സുരേഷിന് കടിയേറ്റത്. ഏറെ നിമിഷം പാമ്പ് കടിച്ചുപിടിച്ചു. മനസ് പതറാതെ സുരേഷ് പാമ്പിനെ പണിപ്പെട്ട് […]

വിസ്മയ കേസിൽ വഴിത്തിരിവ്; കിരണിന്റെ പിതാവ് കൂറുമാറി

സ്വന്തം ലേഖകൻ കൊല്ലം∙ വിസ്മയ കേസിൽ പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരണിന്റെ പിതാവ് സദാശിവൻപിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. വിസ്മയയുടെ കഴുത്തിലെ കെട്ടഴിച്ച് ശുചിമുറിയിൽ കിടത്തിയ നിലയിലാണ് താൻ വിസ്മയയെ കണ്ടതെന്നു മുൻപ് പൊലീസിനും മാധ്യമങ്ങൾക്കും നൽകിയ മൊഴി നിഷേധിച്ചതിനെത്തുടർന്നു സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. തലയണയ്ക്കടിയിൽ ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്നും സദാശിവൻ പിള്ള കോടതിയിൽ മൊഴി നൽകി. വിസ്മയ മരിച്ച ദിവസം രാത്രി 11.30 നു കരച്ചിൽ കേട്ടു താൻ വീടിന്റെ മുകൾ നിലയിൽ എത്തിയിരുന്നതായി […]

കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം ജില്ലയിൽ ഫെബ്രുവരി ഒന്ന് ചൊവ്വാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ മാന്നാനം, ചർച്ച്, ഐശ്വര്യ റബേഴ്സ്, മറ്റപ്പള്ളി, കെ ഇ കോളേജ്, സൂര്യക്കവല എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പൈക സെക്ഷന്റെ പരിധിയിൽ വരുന്ന വിളക്കുംമരുത്, മുത്തോലി ബാങ്ക് ഭാഗങ്ങളിൽ രാവിലെ 9മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും അയ്മനം സെക്ഷന്റെ പരിധിയിൽ വരുന്ന വല്യാട് , കണിച്ചേരി, ആര്യാട്ടൂഴം, […]