പൊലീസ്  ഉദ്യോഗസ്ഥരുടെ ശമ്പള വിതരണം; ബാങ്ക് അക്കൗണ്ട് വിവരങ്ങളും സര്‍വീസ് രേഖകളും ശേഖരിക്കാന്‍ സ്വകാര്യ ഏജന്‍സി; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആശങ്ക; സര്‍വീസ് രേഖകള്‍ ചോരുന്നത് ഗുരുതര സുരക്ഷാ പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് ഉദ്യോഗസ്ഥര്‍

പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പള വിതരണം; ബാങ്ക് അക്കൗണ്ട് വിവരങ്ങളും സര്‍വീസ് രേഖകളും ശേഖരിക്കാന്‍ സ്വകാര്യ ഏജന്‍സി; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആശങ്ക; സര്‍വീസ് രേഖകള്‍ ചോരുന്നത് ഗുരുതര സുരക്ഷാ പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് ഉദ്യോഗസ്ഥര്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: ശമ്പള വിതരണം എച്ച് ഡി എഫ് സി ബാങ്ക് വഴിയാക്കുന്നതിലുള്ള ആശങ്ക പ്രകടിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥർ.

ബാങ്ക് അക്കൗണ്ട് വിവരങ്ങളും സര്‍വീസ് രേഖകളും സ്വകാര്യ ഏജന്‍സി ശേഖരിക്കുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആശങ്ക വർദ്ധിക്കുകയാണ്. സ്റ്റാറ്റ്യൂട്ടറി റിക്കവറി ചുമതല സ്വകാര്യ ബാങ്കിന് കൈമാറിയതിന് പിന്നാലെയാണ് ഡല്‍ഹിയിലെ സ്വകാര്യ ഏജന്‍സി എടിഎം വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസുകാരുടെ വാട്സ്‌അപ്പ് ഗ്രൂപ്പുകളിലും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്.
പൊലീസ് സഹകരണ സംഘം, ഹൗസിംഗ് സൊസൈറ്റി ഉള്‍പ്പെടെയുള്ളവയിലേക്ക് സബ്സ്ക്രിഷന്‍, റിക്കവറി തുകകള്‍ പിടിക്കേണ്ട ചുമതല എച്ച്‌ഡിഎഫ്സി ബാങ്കിനെ ഏല്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന സ്പാര്‍ക്കിലൂടെ ഇക്കാര്യം ചെയ്യാന്‍ കഴിയില്ലെന്ന വിശദീകരണത്തോടെയാണ് പൊലീസ് ആസ്ഥാനത്തെ ഈ തീരുമാനം.

എന്നാല്‍ കഴിഞ്ഞ ദിവസം എടിഎം വിവരങ്ങള്‍ ആരാഞ്ഞ് പലര്‍ക്കും മെസേജ് വന്നതോടെയാണ് സ്വകാര്യ ഏജന്‍സിയുടെ ഇടപെടല്‍ തിരിച്ചറിഞ്ഞത്. സര്‍വീസ് രേഖകള്‍ ഉള്‍പ്പെടെ ചോരുന്നത് ഗുരുതര സുരക്ഷാ പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ബാങ്ക് വിവരങ്ങള്‍ ഫോണിലൂടെ കൈമാറരുതെന്ന് പൊലീസ് വ്യാപക പ്രചാരണം നല്‍കുന്നതിനിടെയാണ് ഈ നടപടി. വിഷയം പൊലീസുകാരുടെ വാട്സ്‌അപ് ഗ്രൂപ്പുകളില്‍ ചര്‍ച്ചയാവുകയാണ്.

സ്വകാര്യ ബാങ്കിനെ ചുമതലയില്‍ നിന്ന് ഒഴിവാക്കി കേരള ബാങ്കിനെ ഏല്‍പ്പിക്കണമെന്ന വാദവുമുണ്ട്. എന്നാല്‍ നടപടികള്‍ പാലിച്ചുള്ള തീരുമാനമെന്നാണ് പൊലീസ് ആസ്ഥാനത്തെ വിശദീകരണം.