റോഡിന് കുറുകെ കാര്‍ തിരിക്കുന്നതിനിടയിൽ  പിന്നില്‍ നിന്നും വന്ന ബൈക്ക് ഇടിച്ചുകയറി;   റോഡിൽ തെറിച്ച് വീണ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

റോഡിന് കുറുകെ കാര്‍ തിരിക്കുന്നതിനിടയിൽ പിന്നില്‍ നിന്നും വന്ന ബൈക്ക് ഇടിച്ചുകയറി; റോഡിൽ തെറിച്ച് വീണ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

സ്വന്തം ലേഖിക

കൊല്ലം: കൊട്ടാരക്കര വാളകത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 21 വയസുള്ള യുവാവ് മരിച്ചു.

തലച്ചിറ സ്വദേശി നൗഫലാണ് മരിച്ചത്. വാളകം എംഎല്‍എ ജംഗ്ഷന് സമീപം എം സി റോഡിന് കുറുകെ കാര്‍ തിരിക്കുന്നതിനിടയിൽ പിന്നില്‍ നിന്നും വന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തില്‍ ബൈക്കിന് പിന്‍ സീറ്റിലിരുന്ന നൗഫല്‍ റോഡില്‍ തെറിച്ചുവീണു. വീണ വീഴ്ച്ചയിൽ മരണം സംഭവിക്കുകയായിരുന്നു.

ബൈക്ക് ഓടിച്ചിരുന്ന മുഹമ്മദ്‌ അസ്ലമിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നൗഫലിന്റെ മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.