വരുന്ന സാമ്പത്തിക വര്‍ഷം ഡിജിറ്റല്‍ കറന്‍സി കൊണ്ടുവരും;ആദായ നികുതിയില്‍ ഇളവുകളില്ല ; പ്രത്യേക സാമ്പത്തിക മേഖല നിയമത്തില്‍ മാറ്റം വരുത്തും; ഫൈവ് ജി ഇന്റര്‍നെറ്റ് സേവനം ഈ വര്‍ഷം മുതൽ നടപ്പാക്കും: നിര്‍മ്മല സീതാരാമന്‍

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: വരുന്ന സാമ്പത്തിക വര്‍ഷം ഡിജിറ്റല്‍ രൂപ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ബ്ലോക്ക് ചെയിന്‍, മറ്റു സാങ്കേതികവിദ്യകള്‍ എന്നിവ ഉപയോഗിച്ചാണ് ഡിജിറ്റല്‍ രൂപ അവതരിപ്പിക്കുക. റിസര്‍വ് ബാങ്കിനാണ് ഇതിന്റെ ചുമതല. ഡിജിറ്റല്‍ രൂപ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുമെന്നും ബജറ്റ് പ്രഖ്യാപനവേളയില്‍ ധനമന്ത്രി വ്യക്തമാക്കി. പ്രത്യേക സാമ്പത്തിക മേഖല നിയമത്തില്‍ മാറ്റം വരുത്തും. ഫൈവ് ജി ഇന്റര്‍നെറ്റ് സേവനം ഈ വര്‍ഷം ആരംഭിക്കും. ഇതിനായി സ്‌പെക്ട്രം ലേലം നടത്തുമെന്നും ധനമന്ത്രി അറിയിച്ചു. ഭൂപരിഷ്‌കരണം സാധ്യമാക്കാന്‍ ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ നടപ്പാക്കും. […]

ഉത്തരേന്ത്യ അതിശൈത്യത്തില്‍ തണുത്തു വിറയ്ക്കുമ്പോള്‍ ചുട്ടുപൊള്ളി കേരളം; കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ താപനില റിപ്പോര്‍ട്ട് ചെയ്തത് കോട്ടയത്ത്

സ്വന്തം ലേഖകൻ കോട്ടയം: ഉത്തരേന്ത്യ അതിശൈത്യത്തില്‍ തണുത്തു വിറയ്ക്കുമ്പോള്‍ കേരളം ചുട്ടുപൊള്ളുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ താപനില റിപ്പോര്‍ട്ട് ചെയ്തത് കോട്ടയത്താണ്. 37.3 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം, പുനലൂര്‍, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പകല്‍സമയം താപനില 35 ഡിഗ്രി വരെ അനുഭവപ്പെട്ടിരുന്നു. ചേര്‍ത്തലയില്‍ ഉള്‍പ്പെടെ പലയിടങ്ങളിലും ഓട്ടോമാറ്റിക് താപനിരീക്ഷണ മാപിനികളില്‍ 40 ഡിഗ്രി വരെ രേഖപ്പെടുത്തിയതായും സൂചനയുണ്ട്. പത്തനംതിട്ട സീതത്തോട്ടിലെ ഓട്ടമാറ്റിക് മാപിനിയില്‍ 36 ഡിഗ്രി […]

കോവിഡില്‍ ആശ്വാസം; രാജ്യത്ത് പ്രതിദിന കണക്ക് കുത്തനെ കുറയുന്നു; ടിപിആര്‍ 11.69 ശതമാനം; കേരളത്തിലെ രോഗവ്യാപനത്തിൽ ആശങ്കയോടെ കേന്ദ്രം

സ്വന്തം ലേഖിക ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിദിന കണക്ക് കുത്തനെ കുറയുന്നു. പ്രതിദിന കൊവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിന് താഴെയെത്തി. 1,67,059 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 11.69 ശതമാനമാണ് ടിപിആര്‍. രാജ്യത്തെ പ്രതിവാര കണക്കുകൾ ആശ്വാസകരമാണ്. മൂന്നാം തരംഗം തുടങ്ങിയ ശേഷം ആദ്യമായി പ്രതിവാര കേസുകളിലും കുറവുമണ്ടായി. കഴിഞ്ഞയാഴ്ച്ച പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 17.5 ലക്ഷം കോവിഡ് കേസുകളാണ്. തൊട്ടു മുന്നിലെ ആഴ്ചയെക്കാള്‍ 19 ശതമാനം കുറവ്. എന്നാൽ കേരളത്തിലെ രോഗവ്യാപനം ആശങ്കയോടെയാണ് കേന്ദ്രം കാണുന്നത്. 42000 ത്തിലധികം […]

രാജ്യത്തിന്റെ വരുന്ന 25 വർഷത്തേക്കുള്ള വളർച്ച കൂടി മുൻകൂട്ടി കണ്ടുള്ള ബജറ്റാണിതെന്ന് ധനമന്ത്രി; ഇന്ത്യ 9.2 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കും; ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി വരുന്ന 5 വർഷത്തിനകം 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും; കേന്ദ്രബജറ്റ് 2022ലെ പ്രധാന പ്രഖ്യാപനങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേന്ദ്രബജറ്റ് 2022 ന്റെ അവതരണം പാർലമെന്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആരംഭിച്ചു. കേന്ദ്രമന്ത്രിസഭാ യോഗം അം​ഗീകാരം നൽകിയതിന് പിന്നാലെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാനെത്തിയത്. പാ‍‍ർലമെന്റിലെ കോൺഫറൻസ് ഹാളിൽ ചേർന്ന യോ​ഗമാണ് ബജറ്റിന് അം​ഗീകാരം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് മന്ത്രിസഭാ യോഗം ചേർന്നത്. മഹാമാരിയുടെ ആഘാതം നേരിട്ടവരെ ഓർമ്മിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. പ്രതിസന്ധികളെ മറികടക്കാൻ രാജ്യം സജ്ജമാണെന്നും അവർ വ്യക്തമാക്കി. ഇക്കുറിയും കടലാസ് രഹിതമാണ് ബജറ്റ് അവതരണം. ചുവന്ന തുകൽപ്പെട്ടിയിലാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ […]

എല്‍പിജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; 19 കിലോ സിലിണ്ടറിന് 101 രൂപയാണ് കുറച്ചത്; ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടർ വിലയില്‍ മാറ്റമില്ല

സ്വന്തം ലേഖിക ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന് 101 രൂപയാണ് കുറച്ചത്. ഇതോടെ സിലിണ്ടര്‍ വില 1902.50 രൂപയായി. എന്നാല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ജനുവരി ആദ്യവും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വില കുറച്ചിരുന്നു. 19 കിലോ സിലിണ്ടറിന് 102.50 രൂപയാണ് അന്ന് കുറച്ചിരുന്നത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടര്‍ വില 1994 രൂപ ആയിരുന്നു. അതേസമയം, ഇൻഡെൻ ഗാർഹിക സിലിണ്ടർ ഡൽഹിയിൽ 899.50 രൂപയ്‌ക്ക് ലഭിക്കും. കൊൽക്കത്തയിലെ ജനങ്ങൾക്ക് 14.2 കിലോഗ്രാം എൽപിജി […]

കേന്ദ്ര ബജറ്റ് ദിനത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; പ്രതീക്ഷ അർപ്പിച്ച് സ്വർണ വിപണി

സ്വന്തം ലേഖിക കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ സ്വർണ വിപണിയിൽ മാറ്റമില്ലാത്തത് പ്രതീക്ഷ നൽകുന്നുണ്ട്. സംസ്ഥാനത്തെ സ്വർണ വില ഇങ്ങനെ അരുൺസ് മരിയ ഗോൾഡ് കോട്ടയം സ്വർണം ഗ്രാമിന് – 4490 പവന് – 35920

ഇക്കുറിയും കടലാസ് രഹിത ബജറ്റവതരണവുമായി ധനമന്ത്രി; കോവിഡ് പ്രതിസന്ധി പരാമര്‍ശിച്ച് സ്വതന്ത്ര ഇന്ത്യയുടെ 75-ാം പൂര്‍ണ ബജറ്റ് അവതരണം തുടങ്ങി; സമഗ്രമേഖലയ്ക്കും ഉണര്‍വ് നല്‍കുന്ന പ്രഖ്യാപനമുണ്ടാകുമെന്ന് നിര്‍മ്മല സീതാരാമന്‍

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ 75-ാം പൂര്‍ണ ബജറ്റ് അവതരണം തുടങ്ങി. കോവിഡ് പ്രതിസന്ധി പരാമര്‍ശിച്ചായിരുന്നു ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തന്റെ നാലാമത്തെ ബജറ്റ് അവതരിപ്പിക്കാന്‍ പാര്‍ലമെന്റിലെത്തിയത്. അതിനിടെ കേന്ദ്രമന്ത്രിസഭായോഗം ചേര്‍ന്ന് ബജറ്റിന് അംഗീകാരം നല്‍കി. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ബജറ്റാകും കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുകയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. സമഗ്രമേഖലയ്ക്കും ഉണര്‍വ് നല്‍കുന്ന പ്രഖ്യാപനമുണ്ടാകും. കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങളുണ്ടാകും. കാര്‍ഷിക മേഖലയ്ക്ക് ഉള്‍പ്പെടെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. […]

വിവാഹം കഴിഞ്ഞ് ആദ്യരാത്രി കാര്യം കണ്ടശേഷം സുഹൃത്തിന് അപകടം പറ്റിയെന്ന് പറഞ്ഞ് സ്ഥലം വിട്ടു; വധുവിന് കിട്ടിയ 30 പവൻ സ്വർണാഭരണങ്ങളും 2.75 ലക്ഷം രൂപയുമായി നവവരൻ മുങ്ങി; ഞെട്ടിക്കുന്ന സംഭവം അടൂരിൽ

സ്വന്തം ലേഖിക അടൂര്‍: വിവാഹം കഴിഞ്ഞ് ആദ്യരാത്രി നവവധുവിനൊപ്പം ചെലവഴിച്ച ശേഷം സ്വര്‍ണവും പണവുമായി മുങ്ങി നവവരൻ. വധുവിന്റെ പിതാവിന്റെ പരാതിയില്‍ വിശ്വാസ വഞ്ചനയ്ക്ക് കേസ് എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കായംകുളം എംഎസ്‌എച്ച്‌എസ്‌എസിന് സമീപം തെക്കേടത്ത് തറയില്‍ റഷീദിന്റെയും ഷീജയുടെയും അസറുദ്ദീന്‍ റഷീദാണ് പഴകുളം സ്വദേശിനിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവുമായി മുങ്ങിയത്. ജനുവരി 30 ന് പകല്‍ 12 ന് ആദിക്കാട്ടുകുളങ്ങര എസ്‌എച്ച്‌ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം മതാചാര പ്രകാരം നടന്നത്. തുടര്‍ന്ന് ആദ്യരാത്രിക്കായി വരനും വധുവും […]

മൂര്‍ഖന്‍ നാല് തവണ പുറത്ത് ചാടി; വാവ സുരേഷിന് കടിയേറ്റത് അഞ്ചാം തവണ ചാക്കിനടുത്തേക്ക് കാല്‍ വച്ച്‌ പാമ്പിനെ കയറ്റാന്‍ ശ്രമിച്ചപ്പോള്‍; കാഴ്ച കണ്ട് തലകറങ്ങി വീണ നാട്ടുകാരനും ആശുപത്രിയില്‍; വാവ സുരേഷിന്റെ ആരോ​ഗ്യനിലയില്‍ പുരോ​ഗതി; സ്വയം ശ്വസിച്ചു തുങ്ങി; ഹ‍ൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ ​ഗതിയില്‍

സ്വന്തം ലേഖിക കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ വാവ സുരേഷിന്റെ ആരോ​ഗ്യനിലയില്‍ നേരിയ പുരോ​ഗതി. അബോധാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച വാവാ സുരേഷിന്റെ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ ​ഗതിയിലായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുറിച്ചിയില്‍ ഒരാഴ്ചയോളമായി പ്രദേശവാസികളെ ഭയപ്പെടുത്തിക്കൊണ്ടിരുന്ന പാമ്പിനെ പിടിക്കാനെത്തിയപ്പോഴായിരുന്നു വാവ സുരേഷിന് മൂര്‍ഖന്റെ കടിയേറ്റത്. നാല് ദിവസങ്ങള്‍ക്ക് മുൻപാണ് ജലധരന്‍ എന്നയാളുടെ വീട്ടിലെ പശുത്തൊഴുത്തിന് സമീപം കല്‍ക്കെട്ടില്‍ പാമ്പിനെ കണ്ടത്. ഇന്നലെ വീണ്ടും കണ്ടു. തുടര്‍ന്ന് സുരേഷിനെ വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഉടന്‍ ഇവിടെ ഒന്നല്ല രണ്ട് പാമ്പുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അപകടത്തില്‍ […]

ആ ഫോണ്‍ നശിപ്പിച്ചുവെന്ന് സംശയം; കൂടുതല്‍ തെളിവ് കിട്ടിയെന്നും പ്രോസിക്യൂഷന്‍; സലീഷിന്റെ കാറപകടം തലയില്‍ വച്ചു കെട്ടാനുള്ള നീക്കം നടന് തുണയാകുമോ? വിധി ഇന്നറിയാം…… ജാമ്യ ഹര്‍ജി തള്ളിയാല്‍ ഉടന്‍ ദിലീപിനെ അറസ്റ്റു ചെയ്യും

സ്വന്തം ലേഖിക കൊച്ചി: ഗൂഢാലോചന കേസില്‍ ഹൈക്കോടതിയുടെ വിധി ഇന്ന് അറിയാം. ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് ദിലീപ് ഫോണുകള്‍ കൈമാറിയെങ്കിലും ഈ ഫോണുകള്‍ ഏതെല്ലാമാണെന്നതില്‍ സംശയമുണ്ട്. ഇത് ദിലീപിന് വിനയാകുമോ എന്നതാണ് നിര്‍ണ്ണായകം. പ്രോസിക്യൂഷന്‍ ഉപഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന ആറ് മൊബൈല്‍ ഫോണുകള്‍ കൈമാറാനാണ് ജസ്റ്റിസ് പി. ഗോപിനാഥ് ശനിയാഴ്ച നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച്‌ തിങ്കളാഴ്ച ആറ് ഫോണ്‍ നല്‍കിയെന്ന് പറയുന്ന ദിലീപ് ഉപഹര്‍ജിയില്‍ പറയുന്ന ആദ്യ ഫോണിനെക്കുറിച്ച്‌ ഒരു പിടിയുമില്ലെന്ന് വിശദീകരിച്ചതാണ് ആശയക്കുഴപ്പത്തിനു കാരണം. അതിനിടെ ദിലീപിനെതിരെ നിലപാട് കടുപ്പിക്കുകയാണ് ക്രൈംബ്രാഞ്ച്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി […]