എക്സ്റേ എടുക്കാന്‍ എഴുതി നല്‍കിയത് സ്ഥാനം മാറി; ചോദ്യം ചെയ്തപ്പോള്‍ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്ന് ഭീഷണി; ഒടുവില്‍ പണിയിരന്ന് വാങ്ങി ഡോക്ടര്‍

എക്സ്റേ എടുക്കാന്‍ എഴുതി നല്‍കിയത് സ്ഥാനം മാറി; ചോദ്യം ചെയ്തപ്പോള്‍ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്ന് ഭീഷണി; ഒടുവില്‍ പണിയിരന്ന് വാങ്ങി ഡോക്ടര്‍

സ്വന്തം ലേഖിക

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍​ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ക്സ്റേ എ​ടു​ക്കാ​ന്‍ സ്ഥാനം മാറി എഴുതി നൽകിയത് ചോദ്യം ചെയ്ത രോ​ഗി​യോ​ടും കൂ​ട്ടി​രി​പ്പു​കാ​ര​നോ​ടും മോ​ശ​മാ​യി പെ​രു​മാ​റി​യ ഡോ​ക്ട​റെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ന്‍റ് ചെ​യ്തു.

മെ​ഡി​ക്ക​ല്‍​ കോ​ളേജി​ലെ പി​ജി ഡോ​ക്ട​ര്‍ അ​ന​ന്ത​കൃ​ഷ്ണ​നാ​ണ് സ​സ്പെ​ന്‍​ഷ​നി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ​ശു​പ​ത്രി​യി​ലെ എ​ക്സ്റേ റൂ​മി​ല്‍ അ​പ​ക​ട​ത്തി​ല്‍​ പരിക്കുപറ്റി ചി​കി​ത്സ​യ്ക്കെ​ത്തി​യ കൊ​ല്ലം സ്വ​ദേ​ശി​യോടും കൂ​ട്ടി​രി​പ്പു​കാ​രനോടുമാണ് പിജി ഡോക്ടർ മോശമായി പെരുമാറിയത്. കാ​ലി​ന് പ​രി​ക്കേ​റ്റ് എ​ത്തി​യ രോ​ഗി​ക്ക് സ്ഥാ​നം​മാ​റി എ​ക്സ്റേ എ​ടു​ക്കാ​ന്‍ എ​ഴു​തി ന​ല്‍​കി​യ​താ​ണ് ത​ര്‍​ക്ക​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​നി​സാ​റു​ദ്ദീ​ന്‍ പ​റ​ഞ്ഞു.

ഇ​തി​നെ​ത്തു​ട​ര്‍​ന്ന് രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​നും ഡോ​ക്ട​റും ത​മ്മി​ല്‍ ത​ര്‍​ക്ക​മാ​യി. രോ​ഷാ​കു​ല​നാ​യ ഡോ​ക്ട​ര്‍ കൂ​ടു​ത​ല്‍ സം​സാ​രി​ച്ചാ​ല്‍ മു​ട്ടു​കാ​ല്‍ ത​ല്ലി​യൊ​ടി​ക്കും എ​ന്നാ​ണ് പ​റ​ഞ്ഞ​ത്.

തു​ട​ര്‍​ന്ന് ത​ര്‍​ക്കം രൂ​ക്ഷ​മാ​കു​ക​യും ഡോ​ക്ട​ര്‍ വെ​ല്ലു​വി​ളി ന​ട​ത്തു​ക​യും ചെ​യ്തു. രോ​ഗി​ക​ള്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ള്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യി​രു​ന്നു.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കു​ക​യും ഡോ​ക്ട​റെ അ​ന്വേ​ഷ​ണ വി​ധോ​യ​മാ​യി സ​സ്പെ​ന്‍റ് ചെ​യ്തതും.