വാവ സുരേഷ്  പാമ്പിനെ പിടിക്കുന്നത് അശാസ്ത്രീയമായ രീതിയിൽ; സുരക്ഷാ മാനദണ്ഡങ്ങൾ ഉപയോഗിച്ചില്ല; പിടിച്ച പാമ്പിനെ നാട്ടുകാർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതാണ് കടിയേൽക്കുന്നതിന് കാരണം; സംസ്ഥാനത്ത് ശാസ്ത്രീയമായ രീതിയിൽ പാമ്പിനെ പിടിക്കാൻ പരിശീലനം ലഭിച്ച നിരവധി ഉദ്യോ​ഗസ്ഥരുണ്ട്; കോട്ടയം ജില്ലയിൽ ശാസ്ത്രീയമായ രീതിയിൽ പാമ്പുപിടിക്കാൻ പരിശീലനം ലഭിച്ചവർ ഇവർ;

വാവ സുരേഷ് പാമ്പിനെ പിടിക്കുന്നത് അശാസ്ത്രീയമായ രീതിയിൽ; സുരക്ഷാ മാനദണ്ഡങ്ങൾ ഉപയോഗിച്ചില്ല; പിടിച്ച പാമ്പിനെ നാട്ടുകാർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതാണ് കടിയേൽക്കുന്നതിന് കാരണം; സംസ്ഥാനത്ത് ശാസ്ത്രീയമായ രീതിയിൽ പാമ്പിനെ പിടിക്കാൻ പരിശീലനം ലഭിച്ച നിരവധി ഉദ്യോ​ഗസ്ഥരുണ്ട്; കോട്ടയം ജില്ലയിൽ ശാസ്ത്രീയമായ രീതിയിൽ പാമ്പുപിടിക്കാൻ പരിശീലനം ലഭിച്ചവർ ഇവർ;

സ്വന്തം ലേഖകൻ
കോട്ടയം: വാവാ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത് സുരക്ഷയ്ക്കായി വനം വകുപ്പ് നിർദ്ദേശിച്ച ശാസ്ത്രീയ മാർ​ഗ്​ഗങ്ങൾ ഉപയോഗിക്കാത്തതിനാൽ ആണെന്ന് വിദഗ്ദ്ധ അഭിപ്രായം. പാമ്പിനെ പിടിക്കുന്ന ആളുടെയും പാമ്പിന്റെയും സുരക്ഷയ്ക്കായാണ് വനം വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള ഹുക്ക് ഉപയോഗിക്കുന്നത്.

ഏകദേശം ഒന്നര മീറ്റർ നീളമുള്ള കൈപ്പിടിയോടു കൂടിയ അഗ്രം വളഞ്ഞ കമ്പിയാണ് ഹുക്ക്.പാമ്പിന്റെ വാലിൽ പിടിച്ചു തൂക്കി എടുക്കുമ്പോൾ പാമ്പ് പ്രാണ രക്ഷാർത്ഥം പിടിക്കുന്ന ആളിനെ കടിക്കുവാൻ പെട്ടെന്ന് തന്നെ വളഞ്ഞു വരും അപ്പോൾ ഈ ഹുക്ക് കൊണ്ട് പാമ്പ് ദേഹത്ത് സ്പർശിക്കാതെ അകത്തി പിടിക്കാനാവും അതാണ് പാമ്പ് പിടിക്കുന്നവർക്കു സുരക്ഷ നൽകുന്നതെന്ന് വനം വകുപ്പ്

പാമ്പിനെ പിടികൂടിയാൽ ഉടൻ തന്നെ തുണി കൊണ്ട് നിർമ്മിച്ച നീളമുള്ള സഞ്ചിയിലാക്കണമെന്നാണ് വനം വകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്.പാമ്പിനെ നാട്ടുകാരുടെ മുന്നിൽ പ്രദർശിപ്പിക്കരുതെന്നും അത് അപകടമാകുമെന്നും വനം വകുപ്പ് നിർദ്ദേശിക്കുന്നുണ്ട്.

ശാസ്ത്രീയമായ പാമ്പ് പിടുത്തക്കാർ അടക്കം വനം വകുപ്പിന്റെ പരിശീലനം നേടിയ ഉദ്യോ​ഗസ്ഥർ കോട്ടയം ജില്ലയിലുണ്ട്. പാമ്പുപിടുത്തക്കാരല്ലാതെയുള്ള വ്യക്തികൾ പാമ്പിനെ പിടിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്താൽ
അത് കുറ്റകരമാണ്. പരിസരപ്രദേശത്തോ ജനവാസമേഖലയിലോ പാമ്പുകളെ കണ്ടുകഴിഞ്ഞാൽ കോട്ടയം ഫോറസ്റ്റ് ഓഫീസിൽ അറിയിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അബീഷ് (ഫോറസ്റ്റ് വാച്ചർ
കോട്ടയം)- 8943249386
മുഹമ്മദ് ഷെബിൻ (സിവിൽ
പൊലീസ് ഓഫീസർ കോട്ടയം)
9847482522,9497911524
വിശാൽ സോണി കോട്ടയം –
9633531051, 7012235968
ശ്യാം കുമാർ വൈക്കം- 9495510116,
7012314833
നസീബ് പഠിപ്പുര (സ്‌നേക്ക്
ഹാൻഡലർ
9744753660

ഈരാറ്റുപേട്ട ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്
ഷെൽഫി ജോസ് മേലുകാവു് മറ്റം 9495010347
സിബി പ്ളാത്തോട്ടം അന്തീനാട് 9447104919
നിതിൻ സി. പാലാ
9447123722