കൊച്ചി നഗരം കടലില്‍ താഴും; പ്രവചനങ്ങളില്‍ സംശയമൊന്നുമില്ലെന്ന്‌ ഐ.എസ്‌.ആര്‍.ഒ ചെയര്‍മാന്‍

കൊച്ചി നഗരം കടലില്‍ താഴും; പ്രവചനങ്ങളില്‍ സംശയമൊന്നുമില്ലെന്ന്‌ ഐ.എസ്‌.ആര്‍.ഒ ചെയര്‍മാന്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ പ്രകൃതിക്കുണ്ടാക്കുന്ന മാറ്റങ്ങള്‍ പതുക്കെയാക്കി കഴിഞ്ഞാല്‍ അതിനെ കൈകാര്യം ചെയ്യാന്‍ കഴിയും. അത്‌ വേഗത്തിലാകുമ്പോഴാണ്‌ നമ്മളെ ബാധിക്കുന്നത്‌. അങ്ങനെയാണ്‌ വെള്ളപ്പൊക്കവും പ്രളയവും ഒക്കെ ഉണ്ടാകുന്നത്‌.

ഭാവിയില്‍ കൊച്ചി നഗരം കടലില്‍ താഴുമെന്ന പ്രവചനങ്ങളില്‍ സംശയമൊന്നുമില്ലെന്ന്‌ ഐ.എസ്‌.ആര്‍.ഒ ചെയര്‍മാന്‍ എസ്‌.സോമനാഥ്‌. “ഭൂമിയില്‍ ചില ഭാഗങ്ങള്‍ മരുഭൂമിയായി മാറും, മരുഭൂമി കടലാവും കടല്‍ മലയായി മാറും. കടലെല്ലാം കരയാകും, കരയെല്ലാം കടലാകും. പക്ഷേ അതുകാണാന്‍ നമ്മുടെ തലമുറ ഉണ്ടാകില്ല”.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലാവസ്‌ഥ എന്നു പറയുന്നതു വലിയൊരു ശക്‌തിയാണ്‌. അതൊരു പ്രാദേശിക പ്രഭാവമല്ല. പ്രാദേശിക കാര്യങ്ങളില്‍ ചിലപ്പോള്‍ നമ്മള്‍ക്ക്‌ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞേക്കും. പക്ഷേ അത്‌ ആഗോള തലത്തിത്തില്‍ വരുമമ്ബോള്‍ അതിനെയൊന്നും നിയന്ത്രിക്കാനുള്ള ശക്‌തി മനുഷ്യനില്ല. ചെറിയ ചെറിയ മാറ്റങ്ങള്‍ക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞേക്കാം.

കാലാവസ്‌ഥ എന്നതു പ്രകൃതിശക്‌തിയുടെ ഭാഗമാണ്‌. അതിനെ നിയന്ത്രിക്കുക എളുപ്പമല്ല. മുന്നറിയിപ്പുകള്‍ അടക്കം നല്‍കി പ്രതിരോധിക്കാന്‍ കഴിയും. കാലാവസ്‌ഥാ വ്യതിയാനം പെട്ടെന്നു സംഭവിക്കുന്ന ഒന്നല്ല. ഏകദേശം 100 വര്‍ഷം ആയുസ്‌ മാത്രമുള്ള ജീവിയാണ്‌ മനുഷ്യന്‍.

അതുകൊണ്ട്‌ തന്നെ പ്രകൃതിയില്‍ നടക്കുന്ന സ്വാഭാവിക മാറ്റങ്ങള്‍ നമ്മള്‍ തിരിച്ചറിയുന്നുമില്ല. പെട്ടെന്നുള്ള മാറ്റങ്ങളാണ്‌ മനുഷ്യനെ ഭീതിപ്പെടുത്തുന്നത്‌. അത്‌ മനുഷ്യന്റെ ചെയ്‌തികള്‍ കൊണ്ടുതന്നെയാണെന്നും എസ്‌ സോമനാഥ്‌ പറയുന്നു.