പോത്തിറച്ചിക്ക് വില കുറയ്ക്കണം; കോവിഡ് മൂലം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്; കോട്ടയത്ത് 380രൂപ കൊടുക്കണം ഒരു കിലോ നുറുക്കാത്ത പോത്തിന് ; ഇതെന്താ “സ്വര്‍ണ്ണ പൊടി തൂവിയാണോ തരുന്നത്.”; വിവിധ സ്ഥലങ്ങളിലെ ഇറച്ചി വിലയും കോട്ടയത്തെ വിലയും താരതമ്യപ്പെടുത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന് അപേക്ഷ നൽകി റിട്ടയേര്‍ഡ് അധ്യാപകൻ

സ്വന്തം ലേഖകൻ  കോട്ടയം: ജില്ലയില്‍ പോത്തിറച്ചിക്ക് വില കുറയ്ക്കണം എന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന് അപേക്ഷ സമർപ്പിച്ച് റിട്ടയർഡ് അധ്യാപകൻ. മുളക്കുളം സ്വദേശിയായ ജോര്‍ജ് കളരിക്കലാണ് വിവിധ സ്ഥലങ്ങളിലെ ഇറച്ചി വിലയും കോട്ടയത്തെ വിലയും താരതമ്യപ്പെടുത്തി പഠനം നടത്തിയ ശേഷം,ജില്ലയില്‍ ഇറച്ചിക്ക് വില കുറയ്ക്കണമെന്ന അപേക്ഷ നല്‍കിയിരിക്കുന്നത്.   തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെയും രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ വിലയും വരെ കിറുകൃത്യമായി ജോര്‍ജ് എടുത്തു പറയുന്നുണ്ട്.   അവശ്യ വസ്തുവായ ഇറച്ചിയുടെ വില നിശ്ചയിക്കാൻ ജില്ലാ പഞ്ചായത്തിനുള്ള അധികാരം ഉപയോഗിച്ച് പോത്തിറച്ചിക്ക് വില […]

പോലീസിൽ വ്യാജരേഖ ചമയ്ക്കലും; റിമാൻഡ് റിപ്പോർട്ട് വ്യാജമായി തയ്യാറാക്കിയ എസ് ഐ രാജൻ കൊട്ടോരാൻ കുറ്റക്കാരനെന്ന് ജില്ലാ പൊലീസ് മേധാവി

സ്വന്തം ലേഖകൻ തൃശൂർ: കുന്നംകുളം സ്റ്റേഷനിൽ 2016ൽ ജോലി ചെയ്തിരുന്ന കണ്ണൂർ മട്ടന്നൂർ സ്വദേശിയായ എസ് ഐ രാജൻ കൊട്ടോരാൻ തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ട് വ്യാജമെന്ന് ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണത്തിൽ കണ്ടെത്തി. 2016ൽകുന്നംകുളം പോലിസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് എസ് ഐ രാജൻ തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ടിൽ പ്രതിയുടെ നിയമ സഹായത്തിനായി ലീഗൽ സർവ്വീസ് അതോറിട്ടിയുടെ വക്കീലിനെ ഫോണിൽ വിളിച്ചറിയിച്ചുവെന്ന് വക്കീലിൻ്റെ പേരും നമ്പരും സഹിതം എഴുതി ചേർത്തു. എന്നാൽ യാതൊരു നിയമ സഹായവും ലഭിക്കാതെ വരികയും, അറസ്റ്റ് ചെയ്ത വിവരം […]

നിരാലംബയായ വൃദ്ധയെ കബളിപ്പിച്ച് ബിജെപി നേതാവ്; 47 സെന്റ് സ്ഥലവും വീടും തട്ടിയെടുത്തു; ആധാരത്തില്‍ മൂന്ന്‌ലക്ഷത്തി ഇരുപതിനായിരം രൂപ വാങ്ങിയതായി കെട്ടിച്ചമച്ചു; ഒരു രൂപ പോലും താന്‍ വാങ്ങിയിട്ടില്ലെന്നും തന്നെ ചതിക്കുകയായിരുന്നുവെന്നും കരഞ്ഞ് പറഞ്ഞ് സരസ്വതിയമ്മ; അറിയണം ഈ വഞ്ചനയുടെ കഥ, കാണാതെ പോകരുത് ഈ കണ്ണുനീര്‍

സ്വന്തം ലേഖകന്‍ കോട്ടയം : പൊൻകുന്നം ചെറുവള്ളിയിൽ കൈലാത്തുകവലയില്‍ ബിജെപി നേതാവ് വൃദ്ധയെ കബളിപ്പിച്ച് വീടും സ്ഥലവും തട്ടിയെടുത്തതായി പരാതി. ചെറുവള്ളി പാറയ്ക്കേമുറിയില്‍ സരസ്വതിയമ്മ(77)ഇതു സംബന്ധിച്ച് കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി. പൊന്‍കുന്നം സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനും സേവാഭാരതി താലൂക്ക് സെക്രട്ടറിയുമായ കെ.ബി മനോജിനെതിരെയാണ് പരാതി. മുമ്പ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ചിറക്കടവ് പഞ്ചായത്ത് 19-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്നു ഇയാള്‍. എട്ടു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഏക മകന്റെ മരണത്തെ തുടര്‍ന്ന് സരസ്വതിയമ്മയും ഭര്‍ത്താവ് അനന്ദപത്മനാഭനും വാഴൂരിലുള്ള ഒരു ആശ്രമത്തിലേക്ക് […]

വ്യാജവാറ്റ് പിടികൂടാനെത്തിയ സിഐയേയും സംഘത്തിനേയും മുളക് പൊടി എറിഞ്ഞ് മാരകായുധങ്ങളുമായി ആക്രമിച്ചു. കണ്ണിൽ മുളക് പൊടി വീണിട്ടും അക്രമികളിൽ ഒരാളെ സാഹസികമായി കീഴ്പെടുത്തി സി.ഐ റിച്ചാർഡ് വർഗീസ്

സ്വന്തം ലേഖകൻ പുനലൂര്‍: വ്യാജ വാറ്റ് സംഘത്തെ പിടികൂടാന്‍ എത്തിയ തെന്മല സി.ഐ, എസ്.ഐ, എ.എസ്.ഐ അടക്കമുള്ളവര്‍ക്ക് നേരെ കുരുമുളക് പൊടിയെറിഞ്ഞ് മാരകായുധങ്ങളുമായി ആക്രമണം. എസ്.ഐ ഡി.ജെ.ശാലുവിന് ഗുരുതരമായി പരിക്കേറ്റു. സി.ഐ.റിച്ചാര്‍ഡ് വര്‍ഗീസ്, എ.എസ്.ഐ സിദ്ദിഖ് ഉള്‍പ്പടെയുള്ള പൊലീസുകാര്‍ പുനലൂര്‍ ഗവ.താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളില്‍ ഒരാളെ എസ് എച്ച് ഒ റിച്ചാർഡ് വർഗ്ഗീസ് സാഹസികമായി പിടികൂടി. ഒറ്റക്കല്‍ പാറക്കടവ് സ്വദേശി വെണ്ണിക്കുളം വാസ് എന്ന വാസുവിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ മകന്‍ അനില്‍കുമാര്‍, […]

എഎസ്ഐ മനോവിഷമത്തിൽ മുങ്ങിയതല്ല; സ്റ്റേഷനിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം ദൂരെയുള്ള വീട്ടിൽ നിന്നും സ്ഥിരമായി താമസിച്ചു വരുന്നതിന് സിഐ മെമ്മോ നല്കിയതിന് പിന്നാലെ മുങ്ങി; മുങ്ങലും പൊങ്ങലും ഹാർബർ പൊലീസിനെ വെള്ളം കുടിപ്പിച്ചു

സ്വന്തം ലേഖകൻ കൊച്ചി: ഹാർബർ സ്റ്റേഷനിലെ എഎസ്ഐയുടെ മുങ്ങൽ മനോവിഷമത്തിലല്ലന്ന് തെളിഞ്ഞു. ‘മനോവിഷമത്തിലുള്ള മുങ്ങലും, പിന്നെയുള്ള പൊങ്ങലും’ – ഒരു രാത്രിയും പകലും പൊലീസിനെ ഹാർബർ പൊലീസിനെ വെള്ളം കുടിപ്പിച്ചു. എ.എസ്.ഐയുടെ ഭാര്യ ഇയാളെ കാണാനില്ലന്ന് കാണിച്ച് പരാതി നല്കിയതോടെ പോലീസുകാർ നെട്ടോട്ടമോടി. എറണാകുളം ഹാര്‍ബര്‍ സ്റ്റേഷനിലെ എ.എസ്.ഐ ഉത്തംകുമാറാണ് പൊലീസിനെയും വീട്ടുകാരെയും വെള്ളം കുടിപ്പിച്ചത്. ഇന്നലെ രാവിലെയാണ് ഇയാള്‍ തിരിച്ച്‌ വീട്ടിലെത്തിയത്. പിന്നീട് പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെത്തി നാടുവിട്ട സാഹചര്യം അന്വേഷണ ഉദ്യോഗസ്ഥനെ ബോധിപ്പിച്ചു. ഗുരുവായൂരിലേക്കാണ് പോയതെന്നാണ് ഇയാള്‍ അറിയിച്ചത്. mk ഭാര്യ […]

സാർ ഞാൻ 31 ന് വിരമിക്കുകയാണ്; അവനെ പൊക്കിയിട്ട് വേണം എനിക്ക് പടിയിറങ്ങാൻ ; വനിതാ സി ഐ ഡിവൈഎസ്പി യോട് പറഞ്ഞ വാക്കുകളാണിത്; ക്രൈം സ്ക്വാഡും സിഐയും രംഗത്തിറങ്ങിയതോടെ പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് അകത്ത്

സ്വന്തം ലേഖകൻ കാസര്‍കോട്: സാർ ഞാൻ വിരമിക്കാൻ പോകുകയാണ്. എനിക്ക് അയാളെ പൊക്കി അകത്താക്കണം. വനിതാ സിഐയുടെ ആഗ്രഹം അറിത്ത ഡിവൈഎസ്പി ക്രൈം സ്ക്വാഡിനെ രംഗത്തിറക്കി.നഗരം അരിച്ചുപെറുക്കി, ഒടുവിൽ പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കാസര്‍കോട് സ്വദേശിയെ വനിതാ സി.ഐ ഷാജി ഫ്രാന്‍സിസും സംഘവും അറസ്റ്റ് ചെയ്തു. വിരമിക്കുന്നതിന് മുമ്ബ് ഈയാളെ പിടികൂടണമെന്ന ആഗ്രഹം പൂര്‍ത്തിയാക്കിയാണ് ഇവര്‍ സര്‍വീസില്‍ നിന്നും വിരമിക്കും വിരമിക്കുന്നതിന്റെ തലേന്ന് വനിതാ സി ഐയുടെ ആഗ്രഹം സഫലീകരിച്ചു നല്‍കുകയായിരുന്നു കാസര്‍കോട്ടെ ക്രൈം സ്ക്വോഡ് അംഗങ്ങള്‍. വിരമിക്കുന്നതിന് മുമ്ബ് പോക്സോകേസ് പ്രതിയെ […]

ഇനിയെങ്കിലും കണ്ണു തുറക്കൂ സർക്കാരേ! ഞങ്ങളും മനുഷ്യരാണ്, അച്ഛനുണ്ട്, അമ്മയുണ്ട്, മക്കളുണ്ട്, കുടുംബമുണ്ട്! തെരഞ്ഞെടുപ്പിന് മുൻപ് സ്ഥലം മാറ്റിയ പൊലീസ് ഉദ്യോഗസ്ഥരെ തിരികെ കൊണ്ടുവരാൻ മാത്രം നടപടിയായില്ല;കോവിഡ് രൂക്ഷമായിട്ടും മാതാപിതാക്കളേയും കുട്ടികളേയും കാണാതെ ഉദ്യോഗസ്ഥർ നാലും അഞ്ചും ജില്ലകൾക്കപ്പുറത്ത് പണിയെടുക്കുന്നു.

  സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞു. രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ട് രണ്ടാഴ്ച്ചയാകുന്നു. എന്നാല്‍, തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥലം മാറ്റിയ പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചുകൊണ്ടുവരാന്‍ മാത്രം ഇതുവരെയും നടപടിയായില്ല. പല ഉദ്യോഗസ്ഥരുടേയും മാതാപിതാക്കൾ ഗുരുതരമായതും അല്ലാത്തതുമായ രോഗങ്ങൾക്ക് അടിമപ്പെട്ടവരാണ്.ഇവർക്ക് യഥാസമയം ചികിൽസ നല്കാനോ ആശുപത്രിയിൽ കൊണ്ടുപോകാനോ പോലും സാധിക്കുന്നില്ല.   എസ്.ഐ. റാങ്ക് മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പിനു മുമ്പ് മറ്റ് ജില്ലകളിലേക്കു മാറ്റിയത്. സ്വന്തം ജില്ലകളില്‍ ഉള്ളവര്‍ അതേ സ്ഥലത്ത് ജോലിചെയ്യാന്‍ പാടില്ലെന്നുള്ള നിയമപ്രകാരമാണ് സ്ഥലംമാറ്റം.   എന്നാല്‍, തെരഞ്ഞെടുപ്പ് […]

ക്ഷീരകർഷക കുടുംബത്തിന് കൊവിഡ്: പശുക്കൾ പട്ടിണിയാകാതിരിക്കാൻ പഞ്ചായത്തംഗം പുല്ലു ചെത്താനിറങ്ങി; പശുക്കൾക്കു വേണ്ടി പഞ്ചായത്തംഗമിറങ്ങിയത് പനച്ചിക്കാട്ട്

തേർഡ് ഐ ബ്യൂറോ കുഴിമറ്റം: കൊവിഡ് ബാധിതരായ ക്ഷീരകർഷകരുടെ പശുക്കളെ സംരക്ഷിക്കുവാൻ പഞ്ചായത്തംഗവും വാർഡ്തല കോവിഡ് ജാഗ്രതാ സമിതി അംഗങ്ങളും മുന്നിട്ടിറങ്ങി. പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഹൈസ്‌കൂൾ വാർഡിലെ പഞ്ചായത്തംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ റോയിമാത്യുവിന്റെ നേതൃത്വത്തിലാണ് ക്ഷീരകർഷകർക്കു സഹായമെത്തിക്കുന്നത്. പശുവളർത്തി ഉപജീവനം നടത്തുന്ന സ്‌കൂളിനു സമീപത്തെ ഒരു വീട്ടിലെ ഗൃഹനാഥനും ഭാര്യയും മകനും കൊവിഡ് ബാധിതരായി. ശാരീരിക അസ്വസ്ഥകൾ ഉണ്ടായ ഇവരെ ആശുപത്രിയിൽ എത്തിക്കുവാൻ വാഹനവുമായി എത്തിയപ്പോഴാണ് നാലു പശുക്കളുടെ കാര്യം കഷ്ടത്തിലാവുമല്ലോയെന്ന് പഞ്ചായത്തംഗത്തോട് ഗൃഹനാഥൻ പരിഭവം പറഞ്ഞത്. ഇവരെ ആശുപത്രിയിലേക്ക് പറഞ്ഞയച്ചശേഷം വാർഡ്തല […]

എൻ.എസ് ഹരിശ്ചന്ദ്രൻ്റെ വീട്ടിൽ നേതാക്കളെത്തി; ഓർമ്മകൾ പുതുക്കി നേതാക്കളുടെ സാന്ത്വനം

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരത്തിലെ പ്രമുഖ കോൺഗ്രസ് നേതാവും നഗരസഭ മുൻ കൗൺസിലറുമായിരുന്ന അന്തരിച്ച എൻ.എസ് ഹരിശ്ചന്ദ്രന്റെ വീട്ടിൽ കോൺഗ്രസ് നേതാക്കൾ സാന്ത്വനവുമായി എത്തി. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിറ സാനിദ്ധ്യമായിരുന്നു ഹരിചന്ദ്രൻ. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ഹരിശ്ചന്ദ്രന്റെ മരണം സംഭവിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഹരിശ്ചന്ദ്രന്റെ മരണം അപ്രതീക്ഷിതമായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരാണ് ഭാര്യ പ്രസിദ ഹരിചന്ദ്രൻ, മകൻ ഭഗത് ചന്ദ്രൻ എന്നിവരെ വീട്ടിലെത്തി ആശ്വസിപ്പിച്ചത്. കെ.പി.സി.സി. ജനറൽ സെക്രട്ടറി നാട്ടകം […]

എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ എൻ തങ്കമണി വിരമിക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കളക്ട്രേറ്റിലെ പാർട്ട് ടൈം ജീവനക്കാരിയുമായ എ എൻ തങ്കമണി ഈ മാസം സർവീസിൽ നിന്ന് വിരമിക്കും. അതിരമ്പുഴ കോട്ടമുറി സ്വദേശി ആയ എ.എൻ.തങ്കമണി 21 വർഷത്തിലേറെ സേവനത്തിനു ശേഷമാണ് വിരമിക്കുന്നത്. ഗവ. എംപ്ലോയീസ് സഹകരണ സൊസൈറ്റി 47-ന്റെ ഡയറക്ടർ ബോർഡ് അംഗവുമാണ്. 2002-ലെ 32 ദിവസത്തെ ഐതിഹാസികപണിമുടക്കും 2013-ലെ പങ്കാളിത്തപെൻഷനെതിരെയുള്ള പണിമുടക്കും ഉൾപ്പെടെ സംഘടന നടത്തിയ എല്ലാ പ്രക്ഷോഭപരിപാടികളിലും നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നു. എൻജിഒ യൂണിയൻ നടത്തിയ കലാജാഥകളിലും നാടകമത്സരങ്ങളിലും സ്ഥിരമായി പങ്കെടുത്തിരുന്ന […]