എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ എൻ തങ്കമണി വിരമിക്കുന്നു

എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ എൻ തങ്കമണി വിരമിക്കുന്നു

സ്വന്തം ലേഖകൻ

കോട്ടയം: എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കളക്ട്രേറ്റിലെ പാർട്ട് ടൈം ജീവനക്കാരിയുമായ എ എൻ തങ്കമണി ഈ മാസം സർവീസിൽ നിന്ന് വിരമിക്കും. അതിരമ്പുഴ കോട്ടമുറി സ്വദേശി ആയ എ.എൻ.തങ്കമണി 21 വർഷത്തിലേറെ സേവനത്തിനു ശേഷമാണ് വിരമിക്കുന്നത്.
ഗവ. എംപ്ലോയീസ് സഹകരണ സൊസൈറ്റി 47-ന്റെ ഡയറക്ടർ ബോർഡ് അംഗവുമാണ്.

2002-ലെ 32 ദിവസത്തെ ഐതിഹാസികപണിമുടക്കും 2013-ലെ പങ്കാളിത്തപെൻഷനെതിരെയുള്ള പണിമുടക്കും ഉൾപ്പെടെ സംഘടന നടത്തിയ എല്ലാ പ്രക്ഷോഭപരിപാടികളിലും നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നു. എൻജിഒ യൂണിയൻ നടത്തിയ കലാജാഥകളിലും നാടകമത്സരങ്ങളിലും സ്ഥിരമായി പങ്കെടുത്തിരുന്ന കലാകാരി കൂടി ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വർഷത്തെ സാലറിചലഞ്ചിൽ നിന്നും പാർട്ട് ടൈം ജീവനക്കാരെ ഒഴിവാക്കിയിരുന്നെങ്കിലും തങ്കമണിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലെ പാർട്ട് ടൈം ജീവനക്കാർ സാമൂഹ്യപ്രതിബദ്ധത ഉയർത്തിപ്പിടിച്ച് പങ്കാളികളായി. മുഖ്യമന്ത്രി അന്നത്തെ പത്രസമ്മേളനത്തിൽ ഇക്കാര്യം പ്രത്യേകം പരാമർശിക്കുകയും പാർട്ട് ടൈം ജീവനക്കാരെ അഭിനന്ദിക്കുകയും ചെയ്തു. കളക്ട്രേറ്റിലെ എല്ലാ ജീവനക്കാർക്കും വകുപ്പ് ഭേദമന്യേ ചിരപരിചിതയായിരുന്നു എ.എൻ.തങ്കമണി.