play-sharp-fill
പോത്തിറച്ചിക്ക് വില കുറയ്ക്കണം; കോവിഡ് മൂലം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്; കോട്ടയത്ത് 380രൂപ കൊടുക്കണം ഒരു കിലോ നുറുക്കാത്ത പോത്തിന് ; ഇതെന്താ “സ്വര്‍ണ്ണ പൊടി തൂവിയാണോ തരുന്നത്.”; വിവിധ സ്ഥലങ്ങളിലെ ഇറച്ചി വിലയും കോട്ടയത്തെ വിലയും താരതമ്യപ്പെടുത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന് അപേക്ഷ നൽകി റിട്ടയേര്‍ഡ് അധ്യാപകൻ

പോത്തിറച്ചിക്ക് വില കുറയ്ക്കണം; കോവിഡ് മൂലം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്; കോട്ടയത്ത് 380രൂപ കൊടുക്കണം ഒരു കിലോ നുറുക്കാത്ത പോത്തിന് ; ഇതെന്താ “സ്വര്‍ണ്ണ പൊടി തൂവിയാണോ തരുന്നത്.”; വിവിധ സ്ഥലങ്ങളിലെ ഇറച്ചി വിലയും കോട്ടയത്തെ വിലയും താരതമ്യപ്പെടുത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന് അപേക്ഷ നൽകി റിട്ടയേര്‍ഡ് അധ്യാപകൻ

സ്വന്തം ലേഖകൻ 

കോട്ടയം: ജില്ലയില്‍ പോത്തിറച്ചിക്ക് വില കുറയ്ക്കണം എന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന് അപേക്ഷ സമർപ്പിച്ച് റിട്ടയർഡ് അധ്യാപകൻ. മുളക്കുളം സ്വദേശിയായ ജോര്‍ജ് കളരിക്കലാണ് വിവിധ സ്ഥലങ്ങളിലെ ഇറച്ചി വിലയും കോട്ടയത്തെ വിലയും താരതമ്യപ്പെടുത്തി പഠനം നടത്തിയ ശേഷം,ജില്ലയില്‍ ഇറച്ചിക്ക് വില കുറയ്ക്കണമെന്ന അപേക്ഷ നല്‍കിയിരിക്കുന്നത്.

 

തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെയും രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ വിലയും വരെ കിറുകൃത്യമായി ജോര്‍ജ് എടുത്തു പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അവശ്യ വസ്തുവായ ഇറച്ചിയുടെ വില നിശ്ചയിക്കാൻ ജില്ലാ പഞ്ചായത്തിനുള്ള അധികാരം ഉപയോഗിച്ച് പോത്തിറച്ചിക്ക് വില നിശ്ചയിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. മുഖ്യമന്ത്രിയോട് ആലോചിച്ച്‌ സംസ്ഥാനത്ത് ഏകീകൃത വില നിശ്ചയിച്ചാല്‍ നന്നാകുമെന്നും കോവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടിലിരിക്കുന്നവര്‍ക്ക് ഇതൊരു ആശ്വാസം ആകുമെന്നും ഇദ്ദേഹം അപേക്ഷയില്‍ പറയുന്നു.

 

അപേക്ഷയുടെ പൂര്‍ണ്ണരൂപം:

 

ബഹുമാനപ്പെട്ട കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അവര്‍കള്‍ മുമ്ബാകെ, കോട്ടയം ജില്ലയില്‍ മുളക്കുളം പഞ്ചായത്തില്‍ 2 വാര്‍ഡില്‍ താമസിക്കുന്ന കെ വി ജോര്‍ജ്, കളരിക്കല്‍, മുളക്കുളംസൗത്ത് പി.ഒ എന്ന റിട്ട. അധ്യാപകന്‍

സമര്‍പ്പിക്കുന്ന അപേക്ഷ.

 

കോട്ടയം ജില്ലയില്‍ “സ്വര്‍ണ്ണ പൊടി തൂവിയ ആണെന്ന് തോന്നുന്ന നുറുക്ക്കാത്ത പോത്തിറച്ചി ക്ക് 380 രൂപ കൊടുക്കണം.”എന്നാല്‍ ഇതേ ഇറച്ചിക്ക് അടിമാലിയില്‍ 300 /320 രൂപ, പെരുമ്ബാവൂരില്‍ 320 രൂപ, വരാപ്പുഴ 280 രൂപ, എറണാകുളത്തും പരിസരപ്രദേശങ്ങളിലും 300 രൂപ, ചാലക്കുടിയില്‍ 280 രൂപ തൃശ്ശൂരും പരിസര പ്രദേശങ്ങളിലും 280 /300 രൂപ, മലപ്പുറം, കോഴിക്കോട്,

കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ 280/ 300 രൂപ, ഡല്‍ഹിയില്‍ എല്ല് ഇല്ലാതെ നുറുക്കിയ പോത്തിറച്ചി ക്ക് 250 രൂപ, എല്ലാം കൂടി ഇട്ട ഇറച്ചി 200 രൂപ. (ജീവനുള്ള ഒരു പോത്തിനെ മുഴുവനായി തൂക്കി വാങ്ങുമ്ബോള്‍ ഏകദേശം 140 രൂപ കൊടുത്താല്‍ മതി എന്നാണ് എന്‍റെ അറിവ് ഇപ്പോള്‍ പോത്ത് എന്ന് പറഞ്ഞാല്‍ പഴയ രീതിയിലുള്ള തല്ല ബോയിലര്‍ പോത്ത് ആണ്, നല്ല രക്ഷയോട് കൂടെ നില്‍ക്കുന്ന ഇതിന്‍റെ നല്ലൊരു ഭാഗവും ഇറച്ചിയാണ്)ഒരു സാധാരണക്കാരനായ എന്‍റെ അന്വേഷണത്തില്‍ അറിഞ്ഞ വിവരങ്ങളാണിത് ഇത്.

 

 

 

ഇങ്ങനെയൊക്കെ ആയിരിക്കെ കോട്ടയം ജില്ലയില്‍ മാത്രം നുറുക്ക്കാത്ത ഒരു കിലോ ഇറച്ചിക്ക് 380 രൂപ! !പോത്തിന്‍റ വില നിശ്ചയിക്കാന്‍ ജില്ലാ പഞ്ചായത്ത്തിന് അധികാരം ഉണ്ട് എന്നാണ് എന്‍റെ അറിവ്. ഇങ്ങനെയിരിക്കെ വസ്തുതകള്‍ ശരിയാണെങ്കില്‍ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് ഒരു വില നിശ്ചയിക്കണം. കോവിടു മൂലം വളരെ സാമ്ബത്തികമായി ബുദ്ധിമുട്ടി ഇരിക്കുന്ന സാധാരണ ജനത്തിന് ഇത് വളരെ പ്രയോജനപ്രദം ആയിരിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ആലോചിച്ച്‌ കേരള അടിസ്ഥാനത്തില്‍ ഒരേയൊരു വില നിശ്ചയിച്ചാല്‍ ഉം നല്ലതായിരിക്കും. വളരെ പ്രതീക്ഷയോടെ നിര്‍ത്തുന്നു സ്നേഹപൂര്‍വ്വം ലാല്‍സലാം!

 

Tags :