പോലീസിൽ വ്യാജരേഖ ചമയ്ക്കലും; റിമാൻഡ് റിപ്പോർട്ട് വ്യാജമായി തയ്യാറാക്കിയ എസ് ഐ രാജൻ കൊട്ടോരാൻ കുറ്റക്കാരനെന്ന് ജില്ലാ പൊലീസ് മേധാവി

പോലീസിൽ വ്യാജരേഖ ചമയ്ക്കലും; റിമാൻഡ് റിപ്പോർട്ട് വ്യാജമായി തയ്യാറാക്കിയ എസ് ഐ രാജൻ കൊട്ടോരാൻ കുറ്റക്കാരനെന്ന് ജില്ലാ പൊലീസ് മേധാവി

സ്വന്തം ലേഖകൻ

തൃശൂർ: കുന്നംകുളം സ്റ്റേഷനിൽ 2016ൽ ജോലി ചെയ്തിരുന്ന കണ്ണൂർ മട്ടന്നൂർ സ്വദേശിയായ എസ് ഐ രാജൻ കൊട്ടോരാൻ തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ട് വ്യാജമെന്ന് ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണത്തിൽ കണ്ടെത്തി.

2016ൽകുന്നംകുളം പോലിസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് എസ് ഐ രാജൻ തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ടിൽ പ്രതിയുടെ നിയമ സഹായത്തിനായി ലീഗൽ സർവ്വീസ് അതോറിട്ടിയുടെ വക്കീലിനെ ഫോണിൽ വിളിച്ചറിയിച്ചുവെന്ന് വക്കീലിൻ്റെ പേരും നമ്പരും സഹിതം എഴുതി ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ യാതൊരു നിയമ സഹായവും ലഭിക്കാതെ വരികയും, അറസ്റ്റ് ചെയ്ത വിവരം പ്രതിയുടെ വീട്ടിൽ അറിയിക്കാതെ ഒളിച്ചുവെക്കുകയും ചെയ്തു എസ് ഐ രാജൻ. പിന്നിട് അറസ്റ്റ് വിവരം പത്ര വാർത്തകളിൽ നിന്ന് അറിഞ്ഞാണ് പ്രതിയുടെ ബന്ധുക്കൾ കോടതിയിലെത്തി പ്രതിക്ക് ജാമ്യം എടുത്തത്

തുടർന്ന് റിമാൻഡ് റിപ്പോർട്ടിൻ്റെ പകർപ്പ് ലഭിച്ച പ്രതി എന്തുകൊണ്ടാണ് തനിക്ക് നിയമ സഹായം നല്കാത്തത് എന്ന് വക്കീലിനെ കണ്ട് ചോദിച്ചതോടെയാണ് വ്യാജ റിമാൻഡ് റിപ്പോർട്ട് ആണെന്ന് മനസിലായത്.

തുടർന്ന് റിമാൻഡ് റിപ്പോർട്ടിൻ്റെ പകർപ്പ് സഹിതം ലീഗൽ സർവ്വീസ് അതോറിട്ടിയുടെ വക്കീൽ തന്നെ, തൻ്റെ പേരും ഫോൺനമ്പരും വ്യാജമായി റിമാൻഡ് റിപ്പോർട്ടിൽ എഴുതി ചേർത്തിട്ടുള്ളതാണെന്നും, എസ് ഐ രാജനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് തൃശൂർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി.

ഈ പരാതിയിൻമേൽ നടത്തിയ അന്വേഷണത്തിലാണ് രാജൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. എന്നാൽ രാജൻ സർവീസിൽ നിന്ന് പിരിഞ്ഞതിനാൽ തുടർനടപടികളുണ്ടായില്ല. ഇതേ തുടർന്ന് രാജനെതിരെ നടപടി ആവശ്യപ്പെട്ട് പരാതിക്കാരൻ മുഖ്യമന്ത്രിക്ക് പരാതി നല്കിയിട്ടുണ്ട്

Tags :