സംസ്ഥാനത്ത് ഇന്ന് 174 കോവിഡ് മരണങ്ങൾ; 12,300 പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു; ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക് 13.77 ശതമാനം; ഏറ്റവും കൂടുതൽ രോഗികൾ തിരുവനന്തപുരത്തും മലപ്പുറത്തും 

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂര്‍ 558, കാസര്‍ഗോഡ് 341, പത്തനംതിട്ട 277, ഇടുക്കി 263, വയനാട് 170 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   കഴിഞ്ഞ 24 മണിക്കൂറിനിടെ 89,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

കോട്ടയത്ത്  നാളെ 21 കേന്ദ്രങ്ങളില്‍ കോവിഷീൽഡ് വാക്സിന്‍ നൽകും; വാക്സിൻ നൽകുക 45 വയസിനു മുകളിലുള്ളവര്‍ക്ക്; രാവിലെ പത്ത് മണി മുതൽ വാക്സിൻ വിതരണം ആരംഭിക്കും; ഇന്ന് വൈകുന്നേരം ഏഴ് മുതൽ ബുക്ക്‌ ചെയ്യാം

സ്വന്തം ലേഖകൻ  കോട്ടയം :കോവിഡ് പ്രതിരോധത്തിനുള്ള കോവിഷീല്‍ഡ് വാക്സിന്‍ 45 വയസിനു മുകളിലുള്ളവര്‍ക്ക് കോട്ടയം ജില്ലയില്‍ നാളെ 21 കേന്ദ്രങ്ങളില്‍ നല്‍കും. 90 ശതമാനവും ഒന്നാം ഡോസുകാര്‍ക്കാണ് നല്‍കുക. ആദ്യ ഡോസ് എടുത്ത് 84 ദിവസം പിന്നിട്ടവര്‍ക്ക് നേരിട്ടെത്തി രണ്ടാം ഡോസ് സ്വീകരിക്കാം. രാവിലെ പത്തു മുതല്‍ രണ്ടു വരെയാണ് സമയം.   www.cowin.gov.in പോര്‍ട്ടലില്‍ രജിസ്ട്രേഷനും ബുക്കിംഗും നടത്തുന്നവര്‍ക്കാണ് ഒന്നാം ഡോസ് നല്കുക. വിതരണ കേന്ദ്രങ്ങളുടെ പട്ടിക ——– 1.അയര്‍ക്കുന്നം പ്രാഥിമാകാരോഗ്യ കേന്ദ്രം   2.പനച്ചിക്കാട് കമ്യൂണിറ്റി ഹാള്‍   3.ചീരഞ്ചിറ യു.പി. […]

പ്രവാസികളുടെ വാക്‌സിനേഷൻ പ്രശ്‌നങ്ങൾ പരിഹരിക്കണം: കേന്ദ്ര സർക്കാരിന് നിർദേശവുമായി ഡൽഹി ഹൈക്കോടതി

സ്വന്തം ലേഖകൻ കുവൈറ്റ് സിറ്റി: പ്രവാസികളുടെ വാക്സിനേഷൻ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നിർദേശം … പ്രവാസികളുടെ വാക്സിനേഷൻ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നിർദേശം. പ്രവാസികളുടെ വാക്സിനേഷൻ സംബന്ധിച്ച പ്രശ്നങ്ങൾപരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതി നിർദേശം. യാത്ര നിയന്ത്രണങ്ങൾ മൂലം വിദേശത്തേക്ക് മടങ്ങാൻ സാധിക്കാതെ നാട്ടിൽ തങ്ങുന്ന പ്രവാസികൾക്കും, സ്റ്റുഡൻറ് വിസയിൽ പഠനാവ ശ്യത്തിന് വിദേശത്ത് പോകുന്ന വിദ്യാർത്ഥികൾക്കും കോവിഡ് വാക്‌സിനേഷനിൽ മുൻഗണന ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുക, വാക്‌സിനേഷൻ […]

കോട്ടയം ജില്ലാ ആയൂർവേദ ആശുപത്രിയിൽ കൊവിഡ് വാർ റൂം ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം : ജില്ലാ ആയൂർവേദ ആശുപത്രിയിൽ കൊവിഡ് രോഗികൾക്കായി കോവിഡ് വാർ റൂം സജ്ജമാക്കി. കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനത്തിൽ ജില്ലയ്ക്ക് ആശ്വാസമാകുന്ന കോവിഡ് വാർ റൂമിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവ്വഹിച്ചു. ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ പി.എസ് പുഷ്പമണിയുടെ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജു സുജിത്ത്, ആയൂർവേദ ഡി.എം.ഒ. ഡോ. സി.ജയശ്രീ., ആശുപത്രി സി.എം.ഒ. ആർ.വി. അജിത്ത്, ഡിഎസി.ആർ.സി കൺവീനർ ഡോ.ജുവൽ ജോസ് തുടങ്ങിയവർ പങ്കെടുത്തു. […]

കോട്ടയം ജില്ലയിൽ ജൂൺ ഒന്ന് ചൊവ്വാഴ്ച 21 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ; വാക്‌സിൻ വിതരണം ചെയ്യുന്നത് രണ്ടാം ഡോസുകാർക്ക് മാത്രം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ നജൂൺ ഒന്ന് ചൊവ്വാഴ്ച 21 കേന്ദ്രങ്ങളിൽ രണ്ടാം ഡോസ് എടുക്കേണ്ട 45 വയിസിനു മുകളിലുള്ളവർക്ക് കോവാക്‌സിൻ നൽകും. ആദ്യ ഡോസ് സ്വീകരിച്ച് നാലാഴ്ച്ച പിന്നിട്ടവർക്ക് സ്വീകരിക്കാം. വാക്‌സിനേഷൻ വിതരണത്തിനുള്ള ബുക്കിംങ് മേയ് 31 തിങ്കളാഴ്ച വൈകിട്ട് അഞ്ചു മുതൽ ആരംഭിക്കും. www.cowin.gov.in പോർട്ടലിൽ രജിസ്ട്രേഷനും ബുക്കിംഗും നടത്തിയവർക്കു മാത്രമാണ് പ്രതിരോധ കുത്തിവയ്പ്പ് ലഭ്യമാക്കുക. ബുക്കിംഗ് ഇന്ന്(മെയ് 31) വൈകുന്നേരം അഞ്ചിന് ആരംഭിക്കും. വാക്‌സിൻ കേന്ദ്രങ്ങളിൽ സ്‌പോട്ട് രജിസ്ട്രഷൻ ഉണ്ടാവില്ല. 1. അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം 2. ചങ്ങനാശേരി ജനറൽ […]

മെഡിക്കൽ കോളേജിലെ പാർട്ട് ടൈം ജീവനക്കാർക്ക് വിശ്രമമുറി അനുവദിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ 28-ഓളം പാർട്ട് ടൈം സ്വീപ്പർ ജീവനക്കാർക്ക് ഒരു വിശ്രമമുറി ആവശ്യമാണെന്നു കണ്ട് എൻജിഒ യൂണിയൻ അടിയന്തിര പ്രാധാന്യത്തോടെ അധികാരികളുമായി ഇടപെട്ടതിന്റെ അടിസ്ഥാനത്തിൽ വിശ്രമ മുറി അനുവദിച്ചു നല്കി. വിശ്രമമുറിയുടെ ഉദ്ഘാടനം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ നിർവഹിച്ചു. ചടങ്ങിൽ ആർഎംഒ ഡോ. രഞ്ജിൻ ആർ പി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രാജേഷ് പി എസ്, എആർഎംഒ ഡോ. ലിജോ കെ മാത്യു, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ […]

എക്‌സൈസ് പരിശോധന തുടർന്നിട്ടും ചാരായം വാറ്റ് നിർത്തിയില്ല: തുടർച്ചയായ രണ്ടാം ദിവസവും മല്ലപ്പള്ളിയിൽ അനധികൃത ചാരായവുമായി ഒരാൾ പിടിയിൽ; ഇന്നു പിടിച്ചെടുത്തത് രണ്ടു ലിറ്റർ ചാരായം

തേർഡ് ഐ ബ്യൂറോ മല്ലപ്പള്ളി: തുടർച്ചയായ രണ്ടാം ദിവസവും മല്ലപ്പള്ളിയിൽ ചാരായവുമായി ഒരാൾ പിടിയിൽ. മല്ലപ്പള്ളി സ്വദേശിയായ യുവാവിനെ രണ്ടു ലിറ്റർ ചാരായവുമായാണ് എക്‌സൈസ് സംഘം പിടികൂടിയത്. മല്ലപ്പള്ളി മല്ലപ്പള്ളി മൂശാരി കവലയ്ക്കു സമീപം തലച്ചിറയ്ക്കൽ ഷാജിയുടെ വീടിനു സമീപത്തു വച്ച് രണ്ടു ലിറ്റർ ചാരായവുമായി കല്ലൂപ്പാറ വില്ലേജിൽ തലച്ചിറയ്ക്കൽ വീട്ടിൽ ചി.എ. ജോസഫ് മകൻ ഷിജു ജോസഫ് ( 44) എന്നയാളെ അറസ്റ്റ് ചെയ്തു കേസ്സെടുത്തു. മല്ലപ്പള്ളി എക്‌സൈസ് റെയ്ഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫീസർ കെ.കെ.സുദർശനൻ പിള്ളയും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. […]

കല്ല്യണപ്പന്തലില്‍ അഗ്നിക്ക് വലം വയ്ക്കവേ വധു കുഴഞ്ഞ് വീണ് മരിച്ചു; വധുവിന്റെ ഇളയസഹോദരിയെ വിവാഹം ചെയ്ത് വരന്‍; മൃതദേഹം മുറിയില്‍ സൂക്ഷിച്ചതിനുശേഷം വിവാഹം നടത്തി; വിവാഹചടങ്ങുകള്‍ പൂര്‍ത്തീകരിച്ച ശേഷം അന്ത്യകര്‍മ്മങ്ങള്‍ക്കും വേദിയായി കല്ല്യാണപ്പന്തല്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: വിവാഹ ചടങ്ങിനിടെ അഗ്നിക്ക് വലം വയ്ക്കവേ വധു കുഴഞ്ഞ് വീണ് മരിച്ചു. വധു അപ്രതീക്ഷിതമായി മരിച്ചതിന് പിന്നാലെ വധുവിന്റെ സഹോദരിയെ വിവാഹം കഴിച്ച് വരന്‍. സുരഭി എന്ന പെണ്‍കുട്ടിയുമായുള്ള മനോജ് കുമാറിന്റെ വിവാഹ ചടങ്ങിന്റെ അവസാന ഘട്ടത്തിലാണ് വധു കുഴഞ്ഞുവീണത്. അഗ്‌നിയെ വലംവെക്കുമ്‌ബോള്‍ കുഴഞ്ഞുവീണ സുരഭിയെ ഡോക്ടറെത്തി പരിശോധിച്ചു. പരിശോധനയില്‍ പെണ്‍കുട്ടി മരിച്ചുവെന്ന് കണ്ടെത്തി. ഗുരുതരമായ ഹൃദയാഘാതം ഉണ്ടയതിനെ തുടര്‍ന്നാണ് സുരഭിയുടെ മരണമെന്നാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഇത്വ ജില്ലയിലെ ബര്‍ത്താനയിലെ സംസപൂരിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. പിന്നീട് ഇരുവീട്ടുകാരും തമ്മില്‍ […]

എൻജിഒ യൂണിയൻ ഒരു ലക്ഷം രൂപയുടെ ഓക്‌സി പ്രോ മീറ്റർ മന്ത്രി വി എൻ വാസവന് കൈമാറി

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എൻജിഒ യൂണിയൻ കോട്ടയം ജില്ലാ കമ്മറ്റി ഒരു ലക്ഷം രൂപ വില വരുന്ന 50 ഓക്‌സി പ്രോ മീറ്ററുകൾ മന്ത്രി വി എൻ വാസവന് കൈമാറി. കോട്ടയം കളക്ട്രേറ്റിൽ വച്ച് കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായരിൽ നിന്നും ഓക്‌സി പ്രോ മീറ്ററുകൾ മന്ത്രി ഏറ്റുവാങ്ങി കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസിന് കൈമാറി. ചടങ്ങിൽ ജില്ലാ കളക്ടർ എം അഞ്ജന, യൂണിയൻ ജില്ലാ […]

കോവിഡ് വാക്സിന് എങ്ങനെ രണ്ട് വില, കമ്പനികള്‍ക്ക് 4500 കോടി നല്‍കിയത് എന്തിന്?; ഓക്‌സിജന്‍ പല സംസ്ഥാനങ്ങളിലും ആവശ്യത്തിന് ഇല്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഢിന്റെ അധ്യക്ഷതയിലുള്ള ബഞ്ച്; വാക്‌സിന്‍ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. പ്രതിരോധ വാക്സിനുകള്‍ക്ക് എങ്ങനെയാണ് രണ്ട് വില വന്നതെന്നും ഏത് സാഹചര്യത്തിലാണ് വാക്സിനുകള്‍ക്ക് രണ്ട് വില നിര്‍ണയിക്കേണ്ടി വന്നതെന്നും കോടതി ചോദിച്ചു. വാക്സിന്‍ വില നിശ്ചിയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് വിട്ട് നല്‍കരുത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നില്ല. മറ്റ് പ്രതിരോധ കുത്തിവെപ്പുകള്‍ പോലെ തന്നെ കൊവിഡ് വാക്സിനും സൗജന്യമാക്കുന്നതില്‍ ആലോചന നടത്തണമെന്നും സുപ്രീം കോടതി പറഞ്ഞു. വാക്സിന്‍ ഉത്പാദനത്തിന് പൊതുമേഖല സ്ഥാനപനങ്ങളെ ആശ്രയിക്കാമായിരുന്നല്ലോ എന്ന ചോദിച്ച് കോടതി വാക്സിന്‍ ക്ഷാമവുമായി […]