‘അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വര്യത്തിന്റെ സൈറണ്‍ കേള്‍ക്കാം’; ഓര്‍മ്മപ്പെടുത്തലുമായി മോഹന്‍ലാല്‍; പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍

സ്വന്തം ലേഖകന്‍ കൊച്ചി: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുരക്ഷിതമായി വീട്ടിലിരിക്കാന്‍ മലയാളികളെ ഓര്‍മപ്പെടുത്തി മോഹന്‍ലാല്‍. നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ സംഭാഷണം വച്ചുള്ള പോസ്റ്ററാണ് മോഹന്‍ലാല്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.’അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വര്യത്തിന്റെ സൈറണ്‍ കേള്‍ക്കാം’ എന്ന സന്ദേശത്തോടൊപ്പം മോഹന്‍ലാലിന്റെ കാര്‍ട്ടൂണ്‍ ചിത്രവുമുണ്ട്. ബ്രേക്ക് ദ ചെയ്ന്‍ കാമ്പെയിനിന്റെ ഭാഗമായാണ് താരം പോസ്റ്റര്‍ പങ്കുവച്ചത്. മാസ്‌ക് ഉപയോഗിക്കാനും കൈ കഴുകാനും സാമൂഹിക അകലം പാലിക്കാനുമുള്ള ഹാഷ് ടാഗുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

ജനം വിധിയെഴുത്താൻ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം അയ്യപ്പന്റേതാക്കി ചാണ്ടി ഉമ്മന്‍; പരിഹസിച്ച് സാഹിത്യകാരന്‍ ബെന്യാമിന്‍;വിത്തുഗുണം പത്തുഗുണമെന്ന് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ കോട്ടയം: വോട്ടെണ്ണലിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം ശബരിമല ധര്‍മ്മ ശാസ്താവിന്റേതാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. ഇതിനെ പരിഹസിച്ച് പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍ രംഗത്തെത്തി. ‘സര്‍വ്വ പ്രതീക്ഷയും കൈവിടുമ്പോള്‍ മനുഷ്യന്‍ ദൈവത്തില്‍ ആശ്രയിക്കുന്നത് സ്വാഭാവികം. അയ്യപ്പാ..ഈ ആത്മാവിന് കൂട്ടായിരിക്കണേ..എന്നാണ് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ശബരിമല വിഷയം ആദ്യം ഉന്നയിച്ചത് ഉമ്മന്‍ചാണ്ടിയായിരുന്നു. കൂടാതെ കോണ്‍ഗ്രസും ശബരിമല വിഷയം തിരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിച്ചിരുന്നു. നേരത്തെ ശബരിമല ക്ഷേത്രത്തിന്റെ ചിത്രം ചാണ്ടി ഉമ്മന്‍ […]

എഴുപത്തിയഞ്ച് വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; അംഗപരിമിതനായ സഹോദരനെ മർദിച്ചവശനാക്കി; കാതിൽ കിടന്ന ഒരു തരി പൊന്നിന് വേണ്ടി കണ്ണിൽച്ചോരയില്ലാത്ത അക്രമം അരങ്ങേറിയത് കുറവിലങ്ങാട്

സ്വന്തം ലേഖകൻ കുറവിലങ്ങാട്: വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിച്ച ശേഷം സ്വർണം കവർന്ന കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. പീഡ‌ിപ്പിക്കുകയും, സ്വർണം കവരുകയും ചെയ്‌ത ഒന്നാം പ്രതി കുറവിലങ്ങാട് നമ്പൂശേരി കോളനിയിൽ ജനാർദനൻ ( പരുന്ത് റോയി- 45), ഈ സ്വർണം വിൽക്കാൻ സഹായിച്ച രണ്ടാം പ്രതി അതിരമ്പുഴ ഇടത്തൊട്ടിയിൽ ബാബു ( 52) എന്നിവരെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്‌തത്.   കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ സംഭവം. കുറവിലങ്ങാട് മുട്ടുങ്കല്ലിന് സമീപം താമസിക്കുന്ന എഴുപത്തിയഞ്ച് വയസുള്ള വയോധികയാണ് പരുന്ത് റോയിയുടെ […]

പതിനെട്ട് കോവിഡ് രോഗികള്‍ വെന്തുമരിച്ചു; പുലര്‍ച്ച ഒരു മണിയോടെയാണ് കോവിഡ് വാര്‍ഡിൽ തീപിടിത്തമുണ്ടായതെന്ന് അഗ്‌നിശമന സേന; അട്ടിമറി സാധ്യത അന്വേഷിക്കും

സ്വന്തം ലേഖകൻ   അഹമ്മദാബാദ്: ഗുജറാത്തിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 18 കോവിഡ് രോഗികള്‍ വെന്തുമരിച്ചു. ഇന്ന് പുലര്‍ച്ചെ ഭറൂച്ചിലുള്ള ആശുപത്രിയിലാണ് അപകടം നടന്നത്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന 50 ഓളം രോഗികളെ നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും രക്ഷപ്പെടുത്തി. തീപിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമാകേണ്ടതുണ്ട്.   കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗികളാണ് പൊള്ളലേറ്റും പുകശ്വസിച്ചും മരിച്ചതെന്ന് ഭറൂച്ച് പൊലീസ് സൂപ്രണ്ട് രാജേന്ദ്രസിങ് ചുദാസാമ പറഞ്ഞു. മരണസംഖ്യ കൂടിയേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.     നാലു നിലകളിലായുള്ള കോവിഡ് ആശുപത്രി ഭറൂച്ച്- ജംബുസാര്‍ ദേശീയ പാതയിലാണ് സ്ഥിതി ചെയ്യുന്നത്. […]

പിളർന്ന് പിളർന്ന് വളർന്ന ആ കുഞ്ഞിന് നാളെ ബലി ഇടേണ്ടി വരുമോ?; കേരളാ രാഷ്ട്രീയം ഉറ്റുനോക്കുന്ന പാലായില്‍ ആര് ജയിക്കും?; ജോസ് കെ.മാണി പരാജയപ്പെട്ടാല്‍ കേരളാ കോണ്‍ഗ്രസ് എം. പാര്‍ട്ടി തന്നെ ഇല്ലാണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍

ജി. കെ   പാലാ : കേരളാ രാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലമാണ് പാലാ. പാലായില്‍ ആര് ജയിക്കും? എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും സംബന്ധിച്ചിടത്തോളം അഭിമാനം പോരാട്ടമാണ് പാലായിലേത്.   കേരളാ കോണ്‍ഗ്രസ് എം. ഇടതുമുന്നണിയിലേക്ക് പോയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്. ജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനേ സാധിക്കില്ല. പാലായില്‍ പതിനയ്യായിരം വോട്ടിന് ജയിക്കുമെന്നു എല്‍.ഡി.എഫും യു.ഡി.എഫും അഭിപ്രായപ്പെടുന്നത്. ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ മുന്നണികള്‍ ആത്മവിശ്വാസത്തിലാണ്. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജോസ് കെ.മാണി പരാജയപ്പെട്ടാല്‍ കേരളാ കോണ്‍ഗ്രസ് എം. പാര്‍ട്ടി തന്നെ ഇല്ലാണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. […]

ഏഷ്യാനെറ്റ് ജയിപ്പിക്കുന്നവരെ മനോരമ തോല്‍പ്പിക്കും; മനോരമ ജയിപ്പിക്കുന്നവരെ മാതൃഭൂമി തോല്‍പ്പിക്കും; ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും തോല്‍പ്പിക്കുന്നവരെ 24 ന്യൂസ് ജയിപ്പിക്കും; ഗര്‍ഭത്തിലുള്ള കുഞ്ഞിന് ഉടുപ്പ് വാങ്ങാനോടുന്ന സഖാക്കള്‍ ഒരുവശത്ത്; സര്‍വ്വേഫലങ്ങളില്‍ വിശ്വാസമില്ലാത്ത യുഡിഎഫ് മറുവശത്ത്; മരുപ്പച്ച കണ്ട് മുന്നോട്ട് നീങ്ങുന്ന ഒട്ടകത്തെപ്പോലെ ബിജെപിയും; നിര്‍ണ്ണായക മണ്ഡലങ്ങളിലെ വിവിധ ചാനല്‍ സര്‍വ്വേഫലങ്ങള്‍ അറിയാം

ഏ. കെ. ശ്രീകുമാർ കോട്ടയം: എക്സിറ്റ്പോള്‍ ഫലങ്ങളില്‍ വ്യത്യസ്ത തരത്തിലുള്ള പ്രവചനങ്ങളുമായി വിവിധ ദൃശ്യമാധ്യമങ്ങള്‍. ചാനലുകള്‍ മാറ്റി മാറ്റി കാണുന്ന ജനങ്ങളാണ് ഇപ്പോള്‍ സമനില തെറ്റിയ അവസ്ഥയില്‍ എത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ജയിപ്പിക്കുന്നവരെ മനോരമ തോല്‍പ്പിക്കും. മനോരമ ജയിപ്പിക്കുന്നവരെ മാതൃഭൂമി തോല്‍പ്പിക്കും. ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും തോല്‍പ്പിക്കുന്നവരെ 24 ന്യൂസ് ജയിപ്പിക്കും- ജനവിധി എഴുതാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ കേരളത്തിലെ ‘നിഷ്പക്ഷ മാധ്യമങ്ങള്‍’, കൃത്യമായ പക്ഷത്തോടെ ബ്രേക്കിംഗുകള്‍ തുടരുകയാണ്. കടുത്ത മത്സരം നടക്കുന്ന, അട്ടിമറി പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലാണ് ചാനല്‍ നിക്ഷപക്ഷര്‍ തങ്ങളുടെ പക്ഷക്കാരെ ഏറ്റവുമധികം […]

അമ്മ രണ്ടാം വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പം സുഖവാസത്തില്‍; അയല്‍വാസിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായപ്പോള്‍ മുതല്‍ നാട്ടിലെ നോട്ടപ്പുള്ളി; ജാമ്യത്തിലിറങ്ങിയപ്പോള്‍ പീഡനം ഉപേക്ഷിച്ച് കവര്‍ച്ച തൊഴിലാക്കി; മുളന്തുരുത്തി സ്വദേശിനി ട്രയിനില്‍ ആക്രമിക്കപ്പെട്ടത് സൗമ്യ കേസിന് സമാനം; തീവണ്ടികളില്‍ കവര്‍ച്ച നടത്തുന്ന ബാബുക്കുട്ടന്‍ മറ്റൊരു ഗോവിന്ദച്ചാമി

സ്വന്തം ലേഖകന്‍ ആലപ്പുഴ: ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചറില്‍ മുളംതുരുത്തി സ്വദേശിനിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നെടുത്ത കേസിലെ പ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടന്‍ കൊടും ക്രിമിനല്‍. തീവണ്ടിയില്‍ സൗമ്യയെ കൊലപ്പെടുത്തിയിതന് സമാനമായിരുന്നു കഴിഞ്ഞ ദിവസം നടന്ന അക്രമണവും. തീവണ്ടികളില്‍ കവര്‍ച്ച നടത്തുന്ന മറ്റൊരു ഗോവിന്ദചാമിയാണ് ബാബുക്കുട്ടന്‍. 2020ല്‍ അയല്‍വാസിയായ യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍. യുവതിയുടെ പരാതിയില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതിന് ശേഷം നൂറനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 4 ക്ഷേത്രങ്ങളിലെ […]

കേന്ദ്ര സർക്കാർ എല്ലാ ഇന്ത്യക്കാർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകണം : എൻ സി പി പ്രവാസി സെൽ

സ്വന്തം ലേഖകൻ കൊച്ചി: കേന്ദ്ര സർക്കാർ എല്ലാ ഇന്ത്യക്കാർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകണമെന്ന് എൻ സി പി പ്രവാസി സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ്. രാജ്യം കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് എല്ലാ പൗരമാരുടേയും ആരോഗ്യ സുരക്ഷ പ്രായഭേദമില്ലാതെ തന്നെ ഉറപ്പു വരുത്തുന്നതിനുളള ഉത്തരവാദിത്വം സർക്കാരിനുണ്ട്. അതിൽ നിന്ന് ഒഴിഞ്ഞു മാറുവാൻ ഒരു ജനകീയ സർക്കാരിനും കഴിയുകയില്ല. എന്നാൽ ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ച നയമനുസരിച്ച് ഇന്ത്യയിൽ നിർമ്മിക്കുന്ന വാക്സിനുകൾ ക്കുപ്പോലും വ്യത്യസ്തമായ നിരക്കാണ് കേന്ദ്ര , സംസ്ഥാന , […]

പൊലീസിനെ വിളിച്ചാൽ കേൾക്കുന്നത് പ്രവാസിയും ഭാര്യയും തമ്മിലുള്ള ഫോൺ സംഭാഷണം; പൊ​തു​ജ​ന​ങ്ങ​ളു​ടെയും പോലീസിന്റെയും പ​രാ​തി​ക്ക് പുല്ലുവില കല്പ്പിച്ച് ബിഎസ്എൻഎൽ ; പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ‘പഞ്ചാര’ നമ്പർ അറിയണോ???

സ്വന്തം ലേഖകൻ   പ​യ്യ​ന്നൂ​ര്‍: മൂ​ന്നു​വ​ര്‍​ഷ​ത്തോ​ള​മാ​യി പോ​ലീ​സി​നേ​യും നാ​ട്ടു​കാ​രേ​യും ഒ​രു​പോ​ലെ പൊല്ലാപ്പിലാക്കുകയാണ് പയ്യന്നൂർ പൊലീസ് സ്‌​റ്റേ​ഷ​നി​ലെ ലാൻഡ്ഫോൺ.   പൊലീസ് സ്റ്റേഷനിലെ ഫോ​ണി​ന്‍റെ ഉ​പ​യോ​ഗം ബി​എ​സ്‌എ​ന്‍​എ​ല്‍​കാ​ര്‍​ക്ക് അ​റി​യി​ല്ലേ​യെ​ന്ന ചോ​ദ്യ​മാ​ണ് ഇ​പ്പോ​ള്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നു​യ​രു​ന്ന​ത്.   ഈ സ്റ്റേ​ഷ​നി​ലെ 04985-203032 എന്ന ലാ​ന്‍​ഡ് ഫോ​ണിലേക്ക് വിളിച്ചാൽ, ഗ​ള്‍​ഫി​ലു​ള്ള ഭ​ര്‍​ത്താ​ക്ക​ന്മാ​രും നാ​ട്ടി​ലു​ള്ള ഭാ​ര്യ​മാ​രും തമ്മിലുള്ള രാത്രി സംഭാഷണവും , കാ​മു​കി കാ​മു​ക​ന്മാ​രു​ടെ പ​ഞ്ചാ​ര വ​ര്‍​ത്ത​മാ​നവുമായിരുന്നു കേട്ടിരുന്നത്.   അ​തും മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ളു​ന്ന സം​സാ​രം. ഫോ​ണ്‍ ക​ട്ടാ​ക്കി​യാ​ല്‍ ഉ​ട​ന്‍ വ​രും ഇ​ത്ത​ര​ത്തി​ലു​ള്ള അ​ടു​ത്ത വി​ളി.   […]

പള്ളത്തെ കാര്‍ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണികള്‍ക്ക് കൊടുത്ത ലാന്‍സര്‍ കാര്‍ കള്ളന്‍ കൊണ്ടുപോയി; വര്‍ക്ക് ഷോപ്പ് ഗേറ്റിന്റെ പൂട്ട് പൊളിച്ചത് അതിവിദഗ്ധമായി; കക്കാനിറങ്ങുന്നത് തൊഴില്‍ നഷ്ടപ്പെട്ട ടെക്കിക്കള്‍ ഉള്‍പ്പെടെയുള്ള ഹൈടെക് കള്ളന്മാരെന്ന് സൂചന

സ്വന്തം ലേഖകന്‍ കോട്ടയം: പള്ളത്തെ കാര്‍ വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്ക് ഏല്‍പ്പിച്ച കാര്‍ മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മൂലവട്ടം സ്വദേശി രാഹുല്‍ പട്ടോലക്കലിന്റെ ഉടമസ്ഥതയിലുള്ള KL-01-AA-707 രജിസ്‌ട്രേഷനിലുള്ള കറുപ്പ് നിറത്തിലുള്ള മിറ്റ്‌സുബിഷി ലാന്‍സര്‍ കാറാണ് മോഷണം പോയത്. ഏതാനും ദിവസം മുന്‍പാണ് ഉടമസ്ഥന്‍ ചെറിയ അറ്റകുറ്റപ്പണികള്‍ക്കായി കാര്‍ പള്ളത്തെ വര്‍ക്ക് ഷോപ്പില്‍ ഏല്‍പ്പിക്കുന്നത്. ഇന്നലെ രാവിലെ ഷോപ്പിലെത്തിയ ജീവനക്കാര്‍ ഗേറ്റിന്റെ പൂട്ട് പൊളിച്ചിട്ടിരിക്കുന്ന കാഴ്ച കണ്ട് സംശയം തോന്നി അകത്ത് കയറി നോക്കിയപ്പോഴാണ് കാര്‍ മോഷണം പോയതായി മനസ്സിലാക്കുന്നത്. ഇരുമ്പ് […]