സാർ ഞാൻ 31 ന് വിരമിക്കുകയാണ്; അവനെ പൊക്കിയിട്ട് വേണം എനിക്ക് പടിയിറങ്ങാൻ ; വനിതാ സി ഐ ഡിവൈഎസ്പി യോട് പറഞ്ഞ വാക്കുകളാണിത്; ക്രൈം സ്ക്വാഡും സിഐയും രംഗത്തിറങ്ങിയതോടെ പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് അകത്ത്

സാർ ഞാൻ 31 ന് വിരമിക്കുകയാണ്; അവനെ പൊക്കിയിട്ട് വേണം എനിക്ക് പടിയിറങ്ങാൻ ; വനിതാ സി ഐ ഡിവൈഎസ്പി യോട് പറഞ്ഞ വാക്കുകളാണിത്; ക്രൈം സ്ക്വാഡും സിഐയും രംഗത്തിറങ്ങിയതോടെ പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് അകത്ത്

സ്വന്തം ലേഖകൻ

കാസര്‍കോട്: സാർ ഞാൻ വിരമിക്കാൻ പോകുകയാണ്. എനിക്ക് അയാളെ പൊക്കി അകത്താക്കണം. വനിതാ സിഐയുടെ ആഗ്രഹം അറിത്ത ഡിവൈഎസ്പി ക്രൈം സ്ക്വാഡിനെ രംഗത്തിറക്കി.നഗരം അരിച്ചുപെറുക്കി, ഒടുവിൽ പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കാസര്‍കോട് സ്വദേശിയെ വനിതാ സി.ഐ ഷാജി ഫ്രാന്‍സിസും സംഘവും അറസ്റ്റ് ചെയ്തു.

വിരമിക്കുന്നതിന് മുമ്ബ് ഈയാളെ പിടികൂടണമെന്ന ആഗ്രഹം പൂര്‍ത്തിയാക്കിയാണ് ഇവര്‍ സര്‍വീസില്‍ നിന്നും വിരമിക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിരമിക്കുന്നതിന്റെ തലേന്ന് വനിതാ സി ഐയുടെ ആഗ്രഹം സഫലീകരിച്ചു നല്‍കുകയായിരുന്നു കാസര്‍കോട്ടെ ക്രൈം സ്ക്വോഡ് അംഗങ്ങള്‍. വിരമിക്കുന്നതിന് മുമ്ബ് പോക്സോകേസ് പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന ആഗ്രഹം സി.ഐ. കാസര്‍കോട് ഡിവൈ.എസ്.പി പി.പി സദാനന്ദനെ അറിയിച്ചിരുന്നു. 32 വര്‍ഷത്തെ സര്‍വ്വീസിന് ശേഷം വിരമിക്കുന്ന വനിതാ സി ഐക്ക് നല്‍കുന്ന ഉപഹാരം ഇതായിരിക്കണമെന്ന് ഡിവൈ.എസ്.പി ജില്ലാ ക്രൈം സ്ക്വാഡിന് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് സഹായിക്കാനുള്ള ദൗത്യം ക്രൈം സ്‌ക്വോഡ് ഏറ്റെടുക്കുകയായിരുന്നു.

 

പലതവണയായി ലൈംഗികമായി പീഡിപ്പിച്ച പിതാവ് മകളെ കാഞ്ഞങ്ങാട്ടെ ഒരു ഹോസ്റ്റലില്‍ പാര്‍പ്പിച്ചിരുന്നു. പെണ്‍കുട്ടിക്ക് വയറുവേദന ആണെന്ന് ഹോസ്റ്റല്‍ അധികാരികള്‍ അറിയിച്ച പ്രകാരം അമ്മ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച്‌ പരിശോധിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. പിന്നാലെ പിതാവ് കുട്ടിയെയും കൂട്ടി മംഗളൂരു, ഉഡുപ്പി എന്നീ സ്ഥലങ്ങളില്‍ കൊണ്ടുപോയി ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ ഈ വിവരം പൊലീസില്‍ അറിയിച്ച പ്രകാരം ഏപ്രില്‍ അഞ്ചിന് കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതറിഞ്ഞ പ്രതി മംഗളുരുവിലേക്ക് മുങ്ങി. പൊലീസ് കുട്ടിയുടെ വിശദമായ മൊഴി എടുത്തപ്പോഴാണ് പിതാവാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്തിയത്. മംഗളുരു, ഉള്ളാള്‍, ഉടുപ്പി എന്നീ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി മേയ് 14 ന് കണ്ണൂരിലും കുറച്ചുദിവസത്തിന് ശേഷം കോഴിക്കോട് തെരുവില്‍ അലഞ്ഞു നടക്കുന്ന വരെ പാര്‍പ്പിക്കുന്ന കൊവിഡ് പ്രിവന്‍ഷന്‍ ക്യാമ്പിലും എത്തി. കോഴിക്കോട് കൊവിഡ് ഡിറ്റന്‍ഷന്‍ സെന്‍ററില്‍ വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത്

കൊവിഡ് ഭീഷണി വകവെക്കാതെ കേരളത്തിലും കര്‍ണ്ണാടകയിലും അന്വേഷണം നടത്തിയ ക്രൈം സ്ക്വോഡ് എസ്.ഐമാരായ സി.കെ. ബാലകൃഷ്ണന്‍, നാരായണന്‍ നായര്‍ , എ. എസ്. ഐ ലക്ഷ്മി നാരായണന്‍, അബൂബക്കര്‍ കല്ലായി, എസ് .സി. പി. ഒ മാരായ ശിവകുമാര്‍ ഉദിനൂര്‍, രാജേഷ് മാണിയാട്ട്, ഓസ്റ്റിന്‍ തമ്ബി, ഷജീഷ്, ബിന്ദു, ഷൈലജ, സനില എന്നിവരുടെ സംഘമാണ് പ്രതിയെ കുടുക്കിയത്.

32 വർഷത്തെ സർവീസിന് ശേഷം സി ഐ ക്ക് ആത്മനിർവൃതിയോടെ പടിയിറങ്ങാം