കൊറോണയുടെ മറവിൽ ദേവസ്വം ബോർഡ് ആചാരങ്ങൾ ലംഘിക്കുന്നു: ഹിന്ദു ഐക്യവേദി

സ്വന്തം ലേഖകൻ കോട്ടയം:ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തിരുവോണ ദിവസം നടക്കേണ്ട ശിക്ഷാവിധിപ്രകാരമുള്ള ആചാരം ആയ ആനപ്പുറത്തുള്ള കാഴ്ച്ച ശ്രീബലി ഈ വർഷം കോവിഡ് പ്രോട്ടോക്കോളിൻ്റെ പേരിൽ മയിൽ വാഹനത്തിൽ നടത്താനുള്ള ദേവസ്വം ബോർഡ് തീരുമാനം പ്രതിഷേധാർഹമാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ നിത്യേന ആനപ്പുറത്ത് ശീവേലി നടക്കുന്നു. ഇതു പോലെ നടത്താൻ സാധിക്കുന്നതാണ് നൂറ്റാണ്ട് പഴക്കമുള്ള വേല എഴുന്നള്ളിപ്പ്. ആചാര്യന്മാരോട് ആലോചിക്കാതെ ആചാരങ്ങളെ കൊറോണയുടെ മറവിൽ ലംഘിക്കുന്ന ദേവസ്വം ബോർഡ് ഭക്തജനങ്ങളെ […]

കോട്ടയത്ത് ഓണത്തോടനുബന്ധിച്ചുള്ള കോവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിക്കാത്ത 447 പേർക്കെതിരെ നടപടി ; നടപടിയെടുത്തത് ക്വിക് റെസ്‌പോൺസ് നടത്തിയ പരിശോധനയിൽ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിൽ ഓണത്തോടനുബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ച കോവിഡ് പ്രതിരോധ മാർഗനിർദ്ദേശങ്ങൾ പാലിക്കാത്ത 447 പേർക്കെതിരെ നടപടിയെടുത്തു. ക്വിക് റെസ്‌പോൺസ് ടീമുകൾ നടത്തിയ പരിശോധനയിലാണ് പൊതുജനങ്ങളും വ്യാപാരികളും ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിച്ചത്. ഇതിൽ 330 പേർ പൊതു സ്ഥലങ്ങളിൽ നിർദേശങ്ങൾ ലംഘിച്ചവരാണ്. സാമൂഹിക അകലം പാലിക്കാതിരുന്നവരെയും മാസ്‌ക് ശരിയായ രീതിയിൽ ധരിക്കാതിരുന്നവരെയും പരിശോധന സംഘം പിടികൂടി രോഗപ്രതിരോധ മുൻകരുതലുകൾ ഇല്ലാതെ കച്ചവടം നടത്തിയ വ്യാപാരികളാണ് 117 പേർ. ഉപഭോക്താക്കളുടെ വിവരങ്ങൾ എഴുതി സൂക്ഷിക്കാതിരുന്നതിനും സാമൂഹിക അകലം ഉറപ്പാക്കാത്തതിനും മാസ്‌ക് ധരിക്കാതെ എത്തിയവരെ […]

കോട്ടയം ജില്ലയില്‍ പുതിയതായി കോവിഡ് ബാധിച്ചവർ ഇവർ : കണക്കുകൾ ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം ജില്ലയില്‍ പുതിയതായി കോവിഡ് ബാധിച്ചവർ ഇവർ : കണക്കുകൾ ഇങ്ങനെ ♦️ *സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍* 1.കോട്ടയം കാരാപ്പുഴ സ്വദേശിനി (28) 2.കോട്ടയം മള്ളുശേരി സ്വദേശിനി (30) 3.കോട്ടയം മള്ളുശേരി സ്വദേശിയായ ആണ്‍കുട്ടി (3) 4.കോട്ടയം മള്ളുശേരി സ്വദേശിനി (23) 5.കോട്ടയം മള്ളുശേരി സ്വദേശിയായ ആണ്‍കുട്ടി (3) 6.കോട്ടയം മള്ളുശേരി സ്വദേശി (26) 7.കോട്ടയം പെരുമ്പായിക്കാട് സ്വദേശി (22) 8.കോട്ടയം കാഞ്ഞിരം സ്വദേശി (24) 9.കോട്ടയം പാക്കില്‍ സ്വദേശിനി (37) 10.കോട്ടയം മള്ളുശേരി സ്വദേശി (42) 11.കോട്ടയം […]

കോട്ടയം ജില്ലയില്‍ 223 പുതിയ രോഗികള്‍; ആകെ 1487 പേർ: 212 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 223 പേര്‍ കൂടി കോവിഡ് ബാധിതരായി. ഇതില്‍ 212 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. പുറത്തുനിന്ന് വന്ന 11 പേരും രോഗബാധിതരായി. ആകെ 1116 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 43 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു. ഈരാറ്റുപേട്ട-27, പാമ്പാടി-17, തൃക്കൊടിത്താനം-13, ചങ്ങനാശേരി-9, പനച്ചിക്കാട്-7, കോരുത്തോട്, തിരുവാര്‍പ്പ്-6 വീതം, അതിരമ്പുഴ, അയ്മനം, കാഞ്ഞിരപ്പള്ളി, കൂരോപ്പട -5 വീതം, എന്നിവയാണ് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച രോഗികള്‍ […]

വീണ്ടും രണ്ടായിരം കടന്ന് കോവിഡ് കേസുകൾ ; സംസ്ഥാനത്ത് ഇന്ന് 2154 പേർക്ക് കൂടി കോവിഡ് : 1962 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ   തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2154 പേർക്ക് കോവിഡ്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 310 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 304 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 231 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 223 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 195 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 159 പേർക്കും, കൊല്ലം, തൃശൂർ ജില്ലകളിൽ നിന്നുള്ള 151 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 133 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 112 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള […]

പി.എസ്.സി ജോലി ലഭിക്കാതെ യുവാവ് ആത്മഹത്യ ചെയ്ത സംഭവം : യൂത്ത് കോൺഗ്രസ് എസ്.പി ഓഫീസ് മാർച്ചിൽ സംഘർഷം ; പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി : കോട്ടയം കളക്‌ട്രേറ്റിന് മുന്നിൽ സംഘർഷാവസ്ഥ

സ്വന്തം ലേഖകൻ കോട്ടയം : പി.എസ്.സി ജോലി ലഭിക്കാതെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ കളക്‌ട്രേറ്റ് എസ്.പി ഓഫീസ് മാർച്ചിൽ സംഘർഷം. മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കുക, കൊലക്കുറ്റം ചുമത്തി പി.എസ്.സി ചെയർമാനെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ നിന്നുമാണ് പ്രകടനം ആരംഭിച്ചത്. പ്രകടനം കളക്‌ട്രേറ്റിന് സമീപത്ത് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് […]

മൂന്ന് മാസത്തിനുള്ളിൽ കാക്കിയിട്ട് വരുമെന്ന് അവൻ പറഞ്ഞിരുന്നു ; ഇത്രയും പഠിച്ചിട്ടും ജോലി കിട്ടിയില്ലല്ലോ എന്ന സങ്കടം അവനുണ്ടായിരുന്നു : അനുവിന്റെ വേർപാടിൽ മനംനൊന്ത്‌ പിതാവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരളക്കരയെ ഏറെ ഞെട്ടിച്ച ആത്മഹത്യയാണ് ഇന്ന് പുലർച്ചെ നടന്ന അനുവിന്റെ മരണം. അനുവിന് സർക്കാർ ജോലി ലഭിക്കുക എന്നത് മകന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് അനുവിന്റെ പിതാവ്. താൻ മൂന്നു മാസത്തിനുള്ളിൽ കാക്കിയിട്ട് വരുമെന്ന് മകൻ പറഞ്ഞിരുന്നു. എന്നാൽ റാങ്ക് ലിസ്റ്റ് റദ്ദായപ്പോൾ ആ മനപ്രയാസത്തിൽ ആഹാരം കഴിക്കുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. ഇത്രയധികം പഠിച്ചിട്ടും ജോലി കിട്ടിയില്ലല്ലോ എന്ന സങ്കടം മകൻ പറയുമായിരുന്നുവെന്നും പിതാവ് പറഞ്ഞു. ജോലി ഇല്ലായ്മ തന്നെ ബുദ്ധിമുട്ടിലാക്കുന്നുവെന്നും ആരുടെ മുൻപിലും ചിരിച്ച് അഭിനയിക്കാൻ വയ്യെന്നും കുറിപ്പ് […]

സംത്സംഗമ ഓണാഘോഷം ഇന്ന് ഓൺലൈനിൽ

സ്വന്തം ലേഖകൻ കൊച്ചി : സംത്സംഗമയുടെ ഓണാഘോഷം ഇന്ന് മൂന്നര മുതൽ ഓൺലൈനിൽ നടക്കും. സംഘടനയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ആഘോഷം നടക്കുക. സംവിധായകൻ അലി അക്ബർ മുഖ്യപ്രഭാഷണം നടത്തും. പി.പീതാബരന്റെ സ്മരണാന്തരം ഏർപ്പെടുത്തിയ രാഷ്ട്രസേവാ പുരസ്‌കാരം ചടങ്ങിൽ അലി അക്ബറിന് സമ്മാനിക്കും. പ്രസിഡന്റ് പിപി നരേന്ദ്രൻ, കെ.എം,.പി ദാമോദരൻ നമ്പൂതിരി, രാജേഷ്, ടി.വി വിജയകുമാർ, സുരേന്ദ്രൻ, വി.ഓ എസ്.ഡി ഉണ്ണി, കെ.സി സൂര്യ നാരായണൻ, ആറ്റൂർ നന്ദകുമാർ, എൽ.സജി കുമാർ എന്നിവർ പ്രസംഗിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9003236483

സുശാന്തിന് ലഹരിമരുന്ന് എത്തിച്ച് നൽകിയ രണ്ടുപേർ പിടിയിൽ ; പ്രതികളെകുറിച്ച് വിവരം ലഭിച്ചത്‌ റിയയുടെ വാട്‌സ്ആപ്പ് ചാറ്റുകളിൽ നിന്നും

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യൻ സിനിമാ ലോകത്തെ നടുക്കിയ ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിൽ. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത ലഹരിമരുന്ന് കേസിലാണ് രണ്ടുപേർ അറസ്റ്റിലായത. സുശാന്തിന് ലഹരിമരുന്ന് എത്തിച്ച് നൽകിയതെന്ന് ആരോപിക്കപ്പെടുന്നവരാണ് അറസ്റ്റിലായത്. കേസിൽ സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബർത്തിയെ തുടർച്ചയായി സിബിഐ ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നും റിയയുടെ വാട്‌സാപ്പ് ചാറ്റുകളിൽ നിന്നാണ് അറസ്റ്റിലായവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്നാണ് സൂചന. സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന […]

ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ സീരിയൽ നടി ഉൾപ്പെട്ട സംഘത്തിന് സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധം ; അറസ്റ്റിലായ അനൂപിന്റെ കോൺടാക്ട് ലിസ്റ്റിൽ കെ.ടി റമീസും

സ്വന്തം ലേഖകൻ കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ലഹരി മരുന്ന് കേസിൽ ബെംഗളൂരുവിൽ അറസ്റ്റിലായ സീരിയൽ നടി ഉൾപ്പെട്ട സംഘത്തിന് ബന്ധം. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് അനൂപ് (39), പാലക്കാട് സ്വദേശി ആർ. രവീന്ദ്രൻ (37) ബെംഗളൂരു സ്വദേശിനിയായ സീരിയൽ നടി ഡി. അനിഖ എന്നിവരാണ് അറസ്റ്റിലായത്. കേസിലെ പ്രതിയായ മുഹമ്മദ് അനൂപിന്റെ ഫോൺ കോൺടാക്ട് ലിസ്റ്റിലാണ് സ്വർണക്കടത്ത് കേസിലെ പ്രതി കെ.ടി. റമീസ് ഉൾപ്പെട്ടതായി നാർകോട്ടിക് കൺട്രോൾ ബ്യൂറോ കണ്ടെത്തിയിരിക്കുന്നത്. സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ […]