സുശാന്തിന് ലഹരിമരുന്ന് എത്തിച്ച് നൽകിയ രണ്ടുപേർ പിടിയിൽ ; പ്രതികളെകുറിച്ച് വിവരം ലഭിച്ചത്‌ റിയയുടെ വാട്‌സ്ആപ്പ് ചാറ്റുകളിൽ നിന്നും

സുശാന്തിന് ലഹരിമരുന്ന് എത്തിച്ച് നൽകിയ രണ്ടുപേർ പിടിയിൽ ; പ്രതികളെകുറിച്ച് വിവരം ലഭിച്ചത്‌ റിയയുടെ വാട്‌സ്ആപ്പ് ചാറ്റുകളിൽ നിന്നും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യൻ സിനിമാ ലോകത്തെ നടുക്കിയ ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിൽ. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത ലഹരിമരുന്ന് കേസിലാണ് രണ്ടുപേർ അറസ്റ്റിലായത.

സുശാന്തിന് ലഹരിമരുന്ന് എത്തിച്ച് നൽകിയതെന്ന് ആരോപിക്കപ്പെടുന്നവരാണ് അറസ്റ്റിലായത്. കേസിൽ സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബർത്തിയെ തുടർച്ചയായി സിബിഐ ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നും റിയയുടെ വാട്‌സാപ്പ് ചാറ്റുകളിൽ നിന്നാണ് അറസ്റ്റിലായവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന വിവിധ കേസുകളിൽ ഇതാദ്യമായാണ് അറസ്റ്റുണ്ടാകുന്നത്. റിയ ചക്രബർത്തിയെ വിശദമായി ചോദ്യം ചെയ്താൽ സുശാന്തുമായി ബന്ധപ്പെട്ടുയർന്ന ലഹരിമരുന്ന് മാഫിയ ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

എന്നാൽ ഇതുമായി ബന്ധപ്പെട്ട് റിയ ചക്രബർത്തിയുടെ പങ്ക് സംബന്ധിച്ച് ഇനിയും വ്യക്ത വന്നിട്ടില്ല. ഒരു ലഹരിമരുന്നും ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നാണ് റിയ അവകാശപ്പെടുന്നത്. എന്നാൽ അന്വേഷണ സംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.

സിബിഐയുടെ ചോദ്യം ചെയ്യലുകൾ പൂർത്തിയായ ശേഷമാകും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടിയിൽ നിന്നും മൊഴി എടുക്കുക. നടന്റെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച വിഷയങ്ങളുമാണ് ഞായറാഴ്ച സിബിഐ പ്രധാനമായും ചോദിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.