ആരുടെയും മുൻപിൽ ചിരിച്ച് അഭിനയിക്കാൻ വയ്യ, എല്ലാത്തിനും കാരണം ജോലി ഇല്ലാത്തത്‌ : പി.എസ്.സി ലിസ്റ്റിലുണ്ടായിട്ടും ജോലി ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി ; യുവാവ് ആത്മഹത്യ ചെയ്തത് കുറിപ്പ് എഴുതിവച്ചതിന് ശേഷം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജോലി ഇല്ലാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാത്തതിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയത്. കുന്നത്തുകാലിൽ തട്ടിട്ടമ്പലം സ്വദേശിയായ അനു(28)ആണ് വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചെയാണ് യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പിഎസ്സിയുടെ സിവിൽ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിലെ 76-ാം റാങ്കുകാരനായിരുന്നു അനു. എന്നാൽ ഈ റാങ്ക് ലിസ്റ്റ് പി.എസ്.സി റദ്ദാക്കുകയായിരുന്നു. എന്നാൽ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതോടെ അനു കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുകൾ പറഞ്ഞു. ജോലി കിട്ടാത്തതിലുള്ള മാനസിക വിഷമം […]

കൊറോണക്കാലത്ത് പോസ്റ്ററില്ലാതോണം: സിനിമാ പോസ്റ്ററുകളും രാഷ്ട്രീയപ്പോസ്റ്ററുകളുമില്ലാതെ കോട്ടയത്തിന്റെ ചുവരുകൾ; രാഷ്ട്രീയവും സിനിമയും പറയുന്ന ചുവരുകൾ ഇന്നു ഫുൾ ഫ്രീ; കോട്ടയത്തെ ചുവരുകൾ കഥപറയുന്നു വീഡിയോ ഇവിടെ കാണാം

തേർഡ് ഐ സിനിമ കോട്ടയം: കൊറോണക്കാലത്ത് സിനിമകളില്ലാതെ തീയറ്ററുകൾ നിശ്ചലമായതോടെ കോട്ടയത്തിന്റെ ഭിത്തികൾക്കു പോസ്റ്ററില്ലാതോണം. സിനിമാ പോസ്റ്ററുകൾക്കു പിന്നാലെ രാഷ്ട്രീയ പരിപാടികൾക്കു കൂടി കൊറോണ വിലക്കിട്ടതോടെയാണ് കോട്ടയം നഗരത്തിലെ ഭിത്തികളിലെ പോസ്റ്റർക്കാലത്തിനു വിരാമമായി തുടങ്ങിയത്. എന്നാൽ, ഭിത്തിയിൽ പോസ്റ്റർ ഒട്ടിക്കുന്നത് മുതൽ തീയറ്ററിലെ ജോലിക്കാർ വരെയുള്ള വലിയൊരു നിര ജീവനക്കാർ തന്നെ കൊവിഡിനെ തുടർന്നു പ്രതിസന്ധിയിലാണ്.  വീഡിയോ ഇവിടെ കാണാം കോട്ടയം നഗരത്തിലെ പ്രധാന ഇടങ്ങളിലെ, കാഴ്ച ആദ്യം പതിയുന്ന ഭിത്തികൾ എല്ലാം തന്നെ കൊവിഡിനെ തുടർന്നു പോസ്റ്റില്ലാതെയായിട്ടുണ്ട്. ഏറ്റവും അവസാനമായി ടൊവിനോ തോമസിന്റെ […]

കോട്ടയം നഗരസഭയിലെ ഒരു വാർഡ് അടക്കം 15 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്ന് പുറത്ത്: ഏഴിടത്ത് പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ

സ്വന്തം ലേഖകൻ കോട്ടയം : ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി-26, കോട്ടയം മുനിസിപ്പാലിറ്റി-20 കൂരോപ്പട ഗ്രാമ പഞ്ചായത്ത് – 5, 8,15 എരുമേലി- 12, കുമരകം-14 എന്നീ തദേശ സ്വയം ഭരണ സ്ഥാപന വാര്‍ഡുകളെ കോവിഡ് കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി. കോട്ടയം മുനിസിപ്പാലിറ്റി -27, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി – 9, 25, 27, മുണ്ടക്കയം – 3,7,13,18 പാറത്തോട് – 16, വിജയപുരം – 16, ചിറക്കടവ്-2,3 കൂരോപ്പട – 12, കങ്ങഴ – 4, അതിരമ്പുഴ – 12 എന്നീ […]

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‌നയുടെ മൊഴി ചോർന്ന സംഭവം : കസ്റ്റംസ് അന്വേഷണം ആരംഭിച്ചു ; അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മാത്രം ചോർന്നത് പ്രത്യേക ഉദ്ദേശത്തോടെയെന്ന്‌ വിലയിരുത്തൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സംങവത്തിൽ സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി ചോർന്ന സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മാത്രമാണ് ചോർന്നത. എന്നാൽ ഇത് പ്രത്യേക ഉദ്ദേശത്തോടെയാണെന്നാണ് വിലയിരുത്തൽ.സംഭവുമായി ബന്ധപ്പെട്ട് കസ്റ്റംസിലെ തന്നെ ഒരു സൂപ്രണ്ട് നിരീക്ഷണത്തിലാണ്. മൊഴി ചോർത്തിയത് അന്വേഷണ സംഘത്തിന്റെ മനോബലം തകർക്കാനെന്നാണ് വിലയിരുത്തുന്നത്. മൊഴികളെ ചോർന്ന സംഭവത്തിൽ ഉത്തരവാദികളെ ഉടൻ കണ്ടെത്താനും കേന്ദ്ര നിർദേശമുണ്ട്. മൊഴി ലഭിച്ചതെങ്ങനെയെന്ന് മാധ്യമ പ്രവർത്തകരോടടക്കം കസ്റ്റംസ് തിരക്കി. മൊഴി ചോർത്തിയെന്ന് […]

പൊന്നോണ പായസത്തിൻ്റെ രുചിക്കലവറയൊരുക്കി കേറ്റർ ബേക്കറി; ഓണത്തിന് ഒരുങ്ങുന്നത് രുചികരമായ പ്രഥമനുകൾ അടക്കം

തേർഡ് ഐ ബ്യൂറോ കോട്ടയം: ഓണം എന്നാൽ മലയാളിയ്ക്കു പായസത്തിന്റെ രുചി തന്നെയാണ്. മറ്റെന്തു മറന്നാലും ഓണക്കാലത്ത് മലയാളി പായസത്തിന്റെ രുചി മറക്കില്ല. ഇതു തന്നെയാണ് ഈ കൊവിഡിന്റെ കാലത്തും രുചിക്കൂട്ടൊരുക്കുന്ന കേറ്ററിന്റെയും രഹസ്യം. ഇക്കുറിയും കേറ്റർ പതിവു പോലെ തങ്ങളുടെ രുചിസാമ്രാജ്യവുമായി രംഗത്തുണ്ട്. പ്രഥമകനുകൾ അടക്കം വിഭവസമൃദ്ധമായ ഓണ സദ്യയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഓണക്കാലത്തെ പായസരുചിയുമായി കേറ്ററർ രുചിക്കൂട്ട് ഒരുക്കുന്നത്. പൊന്നോണപ്പായസം എന്ന പേരിൽ ഏറെ രുചികരമായ പായസമാണ് കേറ്ററിന്റെ സ്ഥാപനങ്ങളിൽ ഒരുക്കിയിരിക്കുന്നത്. പാലട, അടപ്രഥമൻ എന്നിവ അടക്കം വിവിധ […]

കള്ളന്മാര്‍ മോട്ടോര്‍ വാഹന വകുപ്പില്‍ തന്നെ: സര്‍ക്കാരിന്റെ ജി.പി.എസ് സംവിധാനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ ലോബിയുടെ ശ്രമം; ജി.പി.എസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത് ടിപ്പര്‍ ലോറി മാഫിയക്കു വേണ്ടി; എ.എം.വി.ഐ അസോസിയേഷന്‍ നേതാവിന്റെ വാക്കുകള്‍ വീഡിയോ കാണാം

തേര്‍ഡ് ഐ ബ്യൂറോ കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കുന്നതിനുള്ള നീക്കത്തിന് തടയിട്ട് കോടികള്‍ തട്ടാന്‍ അച്ചാരം ഉറപ്പിച്ച് എ.എം.വി.ഐമാരുടെ അസോസിയേഷന്‍. സര്‍ക്കാര്‍ തീരുമാനം ടിപ്പര്‍ ലോറി ഉടമകള്‍ക്കായി അട്ടിമറിക്കുന്നതിനുള്ള രഹസ്യനീക്കത്തിന്റെ ഓഡിയോ സന്ദേശമാണ് തേര്‍ഡ് ഐ ന്യൂസ് ലൈവ് പുറത്തു വിട്ടിരിക്കുനനത്. മോട്ടോര്‍ വാഹന വകുപ്പിലെ എ.എം.വി.ഐ അസോ. പ്രസിഡന്റ് ടിപ്പര്‍ ലോറി മാഫിയകളുമായി ചേര്‍ന്ന് കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ ജി.പി.എസ് സുരക്ഷാ മിഷന്‍ പദ്ധതി കോടികള്‍ വാങ്ങി അട്ടിമറിക്കാന്‍ നടത്തുന്ന നീക്കങ്ങളുടെ വിശദാംശങ്ങളാണ് തേര്‍ഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചിരിക്കുന്നത്. […]

പോപ്പുലർ ഫിനാൻസ് പൊട്ടുമെന്നു ആറു മാസം മുൻപ് ഞാൻ പറഞ്ഞാൽ നിങ്ങൾ എന്റെ തന്തയ്ക്കു വിളിച്ചേനെ..! മുത്തൂറ്റും കൊശമറ്റവും അത്ര സേഫല്ല; ബൈജുസ്വാമിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: പോപ്പുലർ ഫിനാൻസ് എന്ന പത്തനംതിട്ടയിലെ തട്ടിപ്പു സ്ഥാപനം പൊട്ടിയതാണ് രണ്ടു ദിവസമായി കോട്ടയത്ത് അടക്കം വാർത്ത. കോട്ടയം ജില്ലയിൽ മൂന്നു കോടിരൂപയാണ് പലരിൽ നിന്നായി സംഘം തട്ടിയെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കു മറുപടി പറയുകയാണ് ഫെയ്‌സ്ബുക്കിൽ ബൈജു സ്വാമിയെന്ന പേരിൽ സാമ്പത്തിക വീക്ഷണങ്ങൾ അവതരിപ്പിക്കുന്ന വ്യക്തി. ഇദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കു വയ്ക്കുന്ന സാമ്പത്തിക വിശകലനങ്ങൾ പലപ്പോഴും വൈറലായി മാറുന്നുമുണ്ട്. ഇതിനിടെയാണ് ഇപ്പോൾ പോപ്പുലർ ഫിനാൻസ് സ്ഥാപനത്തിന്റെ തട്ടിപ്പു സംബന്ധിച്ചുള്ള ഇദ്ദേഹത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ എത്തിയതും വൈറലായി മാറിയതും. […]

കർഷക ദുരിതം -തിരുവോണത്തിന് കോൺഗ്രസ് ഉപവസിയ്ക്കും

സ്വന്തം ലേഖകൻ കോട്ടയം: റബ്ബർ, നെല്ല്, ക്ഷീരകർഷകരുടെ ദുരിതത്തിൽ അനുഭാവം പ്രകടിപ്പിച്ചും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക വഞ്ചനയിൽ പ്രതിഷേധിച്ചും, തിരുവോണനാളിൽ കോട്ടയം ഗാന്ധിസ്ക്വയറിൽ കോൺഗ്രസ് നേതാക്കൾ ഉപവാസമിരിയ്ക്കും. കെ.പി.സി.സി. വൈസ് പ്രസിഡൻ്റ് ജോസഫ് വാഴയ്ക്കൻ, ഡി.സി.സി.പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ അഡ്വ.ടോമി കല്ലാനി, ഡോ.പി.ആർ.സോനാ എന്നിവരാണ് ഉപവാസമനുഷ്ടിക്കുന്നത്. ഉപവാസ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് കൊണ്ട് ജില്ലയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 16 കേന്ദ്രങ്ങളിൽ അന്നേ ദിവസം സത്യഗ്രഹസമരം നടത്തും. ഉല്പന്നങ്ങളുടെ വിലത്തകർച്ച കർഷകരുടെ നിലനില്പിനെ തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്. ഒപ്പം തുടർച്ചയായുണ്ടാകുന്ന […]

റീനയുടെ വയറ്റിലെ സിസേറിയൻ്റെ പാടുകണ്ടിട്ടും പട്ടാളക്കാരനു കാര്യം പിടികിട്ടിയില്ല: ഡോക്ടർ ചമഞ്ഞ് തട്ടിപ്പു നടത്തിയ കൊട്ടാരക്കരയിലെ റീന പട്ടാളക്കാരനെ വലയിൽ വീഴ്ത്തിയത് ആദ്യവിവാഹമാണെന്നു തെറ്റിധരിപ്പിച്ച്; തട്ടിപ്പുകാരിയായ റീനയുടെ നമ്പരുകൾ ഇങ്ങനെ

തേർഡ് ഐ ക്രൈം കൊട്ടാരക്കര: തട്ടിപ്പുകാരുടെ നമ്പരുകളും, തട്ടിപ്പിന്റെ തമ്പുരാട്ടിമാരും വിലസുന്ന നാടായി കേരളം മാറുന്നു. കൊട്ടാരക്കരയിൽ നിന്നും ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വാർത്ത തട്ടിപ്പുകാരിയുടെ പുതിയ കഥകളാണ്. ആദ്യ വിവാഹവും, കുട്ടിയെയും മറച്ചു വച്ച റീന എന്ന തട്ടിപ്പുകാരിയുടെ കഥകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. പഠിച്ചത് പ്ലസ് ടു വരെ ആണെങ്കിലും ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതിയുടെ ക്രിമിനൽ മുഖം അഴിഞ്ഞു വീഴുമ്പോൾ ഏവരും ഞെട്ടുകയാണ്. നേരത്തെ രണ്ട് തവണ വിവാഹം കഴിക്കുകയും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമായ […]

പോസ്റ്ററിൽ മുഖ്യമന്ത്രിയുടെ ചിത്രമില്ലാത്തതിന് സസ്പെൻഷൻ: അന്യായമായ സസ്പെൻഷൻ പിൻവലിക്കുക :സെറ്റോ

സ്വന്തം ലേഖകൻ കോട്ടയം: സർക്കാർ ജീവനക്കാരെ നിസാര കുറ്റങ്ങൾ ചുമത്തി സ്ഥലം മാറ്റുന്നതും സസ്പെൻഡ് ചെയ്യുന്നതും സർക്കാർ അവസാനിപ്പിക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആൻറ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യു ആവശ്യപ്പെട്ടു. പുതുപ്പള്ളി കൃഷി ഓഫീസറെ സസ്പെൻഡ് ചെയ്തത് നിസാര ആരോപണങ്ങളുടെ പേരിലാണ്. ബാനർ പ്രിൻ്റിംഗിൽ വന്ന അപകത മനപൂർവ്വം എന്ന് കരുതാനാവില്ല. കോവിഡ് – 19 പ്രതിസന്ധിക്കിടയിലും ഓണച്ചന്തകൾ പരാതിക്കിട നൽകാതെ പ്രവർത്തിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ജീവനക്കാർ . നിസാര കാരണങ്ങൾ കണ്ടെത്തിയുള്ള ശിക്ഷാ നടപടികൾ ജീവനക്കാരുടെ മനോവീര്യം തകർക്കുവാനേ ഉപകരിക്കൂ […]