കൊറോണയുടെ മറവിൽ ദേവസ്വം ബോർഡ് ആചാരങ്ങൾ ലംഘിക്കുന്നു: ഹിന്ദു ഐക്യവേദി

കൊറോണയുടെ മറവിൽ ദേവസ്വം ബോർഡ് ആചാരങ്ങൾ ലംഘിക്കുന്നു: ഹിന്ദു ഐക്യവേദി

സ്വന്തം ലേഖകൻ

കോട്ടയം:ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തിരുവോണ ദിവസം നടക്കേണ്ട ശിക്ഷാവിധിപ്രകാരമുള്ള ആചാരം ആയ ആനപ്പുറത്തുള്ള കാഴ്ച്ച ശ്രീബലി ഈ വർഷം കോവിഡ് പ്രോട്ടോക്കോളിൻ്റെ പേരിൽ മയിൽ വാഹനത്തിൽ നടത്താനുള്ള ദേവസ്വം ബോർഡ് തീരുമാനം പ്രതിഷേധാർഹമാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ നിത്യേന ആനപ്പുറത്ത് ശീവേലി നടക്കുന്നു.
ഇതു പോലെ നടത്താൻ സാധിക്കുന്നതാണ്
നൂറ്റാണ്ട് പഴക്കമുള്ള വേല എഴുന്നള്ളിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആചാര്യന്മാരോട് ആലോചിക്കാതെ ആചാരങ്ങളെ കൊറോണയുടെ മറവിൽ ലംഘിക്കുന്ന ദേവസ്വം ബോർഡ് ഭക്തജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ആരോപിച്ചു.

തിരുവോണ ദിവസം
ക്ഷേത്രജിവനക്കാർ നേരത്തെ ക്ഷേത്രം അടച്ച് പോയതിന് ശിക്ഷയായിട്ട് മഹാരാജാവ് വിധച്ചതാണ് ഇത്.
ഉച്ച:പൂജ കഴിഞ്ഞ് നട അടച്ച് വൈകുന്നേരം കാഴ്ച്ച ശ്രീബലി ആയി നടത്തുന്നു.

ഉദയനാപുരം വൈക്കം ക്ഷേത്രത്തിലെ ആട്ടവിശേഷങ്ങൾ തിരുവോണ വേലയിൽ ആരംഭിച്ച് വിഷു വിളക്കിലാണ് അവസാനിക്കുന്നത്.