മൂന്ന് മാസത്തിനുള്ളിൽ കാക്കിയിട്ട് വരുമെന്ന് അവൻ പറഞ്ഞിരുന്നു ; ഇത്രയും പഠിച്ചിട്ടും ജോലി കിട്ടിയില്ലല്ലോ എന്ന സങ്കടം അവനുണ്ടായിരുന്നു : അനുവിന്റെ വേർപാടിൽ   മനംനൊന്ത്‌  പിതാവ്

മൂന്ന് മാസത്തിനുള്ളിൽ കാക്കിയിട്ട് വരുമെന്ന് അവൻ പറഞ്ഞിരുന്നു ; ഇത്രയും പഠിച്ചിട്ടും ജോലി കിട്ടിയില്ലല്ലോ എന്ന സങ്കടം അവനുണ്ടായിരുന്നു : അനുവിന്റെ വേർപാടിൽ മനംനൊന്ത്‌ പിതാവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കേരളക്കരയെ ഏറെ ഞെട്ടിച്ച ആത്മഹത്യയാണ് ഇന്ന് പുലർച്ചെ നടന്ന അനുവിന്റെ മരണം. അനുവിന് സർക്കാർ ജോലി ലഭിക്കുക എന്നത് മകന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് അനുവിന്റെ പിതാവ്.

താൻ മൂന്നു മാസത്തിനുള്ളിൽ കാക്കിയിട്ട് വരുമെന്ന് മകൻ പറഞ്ഞിരുന്നു. എന്നാൽ റാങ്ക് ലിസ്റ്റ് റദ്ദായപ്പോൾ ആ മനപ്രയാസത്തിൽ ആഹാരം കഴിക്കുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്രയധികം പഠിച്ചിട്ടും ജോലി കിട്ടിയില്ലല്ലോ എന്ന സങ്കടം മകൻ പറയുമായിരുന്നുവെന്നും പിതാവ് പറഞ്ഞു.

ജോലി ഇല്ലായ്മ തന്നെ ബുദ്ധിമുട്ടിലാക്കുന്നുവെന്നും ആരുടെ മുൻപിലും ചിരിച്ച് അഭിനയിക്കാൻ വയ്യെന്നും കുറിപ്പ് എഴുതി വെച്ച ശേഷമാണ് പിഎസ്‌സി റാങ്ക് ജേതാവായ തിരുവനന്തപുരം കാരക്കോണം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു (28) ആത്മഹത്യ ചെയ്തത്.

ഇന്ന് പുലർച്ചെ സഹോദരനാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ അനുവിനെ കണ്ടെത്തിയത്. സിവിൽ എക്‌സൈസ് ഓഫിസർ പരീക്ഷയിൽ 77ാം റാങ്കുകാരനായിരുന്ന അനു എംകോം ബിരുദധാരിയാണ്. ഈ ലിസ്റ്റ് അടുത്തിടെ പിഎസ്‌സി റദ്ദാക്കിയിരുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് പിതാവ് അടക്കമുളള ബന്ധുക്കൾ പറയുന്നത്.

പിഎസ്എസിയുടെ സിവിൽ എക്‌സൈസ് ഓഫിസർ റാങ്ക് പട്ടികയ്ക്ക് ഒരു വർഷത്തെ കാലാവധിയാണ് ഉണ്ടായിരുന്നത്. രാത്രി വൈകിയോളം പഠിച്ച് റാങ്ക് ലിസ്റ്റിൽ വന്നിട്ടും സർക്കാർ ജോലി ലഭിക്കാത്തത് അനുവിനെ വിഷമത്തിലാക്കിയിരുന്നുവെന്ന് അച്ഛൻ പറഞ്ഞു. ഇലക്ട്രിക്കൽ ജോലികൾ ചെയ്തിരുന്ന അനു നേരത്തെ പൊലീസ് ലിസ്റ്റിൽ വന്നിരുന്നെങ്കിലും കായികക്ഷമത പരീക്ഷ മറികടക്കാനായില്ല.

അതേസമയം റാങ്ക് ലിസ്റ്റ് ജൂൺ 19 വരെ നീട്ടി നൽകിയിരുന്നതാണെന്ന് പിഎസ്എസി വിശദീകരിച്ചു. 2020 ഏപ്രിൽ ഏഴാം തീയതി കാലാവധി അവസാനിക്കേണ്ട റാങ്ക് ലിസ്റ്റ് 2020 ജൂൺ 19 വരെ നീട്ടി നൽകിയതാണ്.

അതേസമയം യൂണിഫോം തസ്തികയിലേക്കുള്ള റാങ്ക് പട്ടിക ഒരു വർഷത്തിൽ കൂടുതൽ ദീർഘിപ്പിക്കാറില്ല. എന്നാൽ, കൊവിഡ് സാഹചര്യത്തിലാണ് രണ്ടു മാസം കൂടി ദീർഘിപ്പിച്ചതെന്നുമാണ് പിഎസ്എസി അധികൃതർ വിശദീകരണം നൽകിയിരുന്നത്.