പി.എസ്.സി ജോലി ലഭിക്കാതെ യുവാവ് ആത്മഹത്യ ചെയ്ത സംഭവം : യൂത്ത് കോൺഗ്രസ് എസ്.പി ഓഫീസ് മാർച്ചിൽ  സംഘർഷം ; പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി : കോട്ടയം കളക്‌ട്രേറ്റിന് മുന്നിൽ സംഘർഷാവസ്ഥ

പി.എസ്.സി ജോലി ലഭിക്കാതെ യുവാവ് ആത്മഹത്യ ചെയ്ത സംഭവം : യൂത്ത് കോൺഗ്രസ് എസ്.പി ഓഫീസ് മാർച്ചിൽ സംഘർഷം ; പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി : കോട്ടയം കളക്‌ട്രേറ്റിന് മുന്നിൽ സംഘർഷാവസ്ഥ

സ്വന്തം ലേഖകൻ

കോട്ടയം : പി.എസ്.സി ജോലി ലഭിക്കാതെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ കളക്‌ട്രേറ്റ് എസ്.പി ഓഫീസ് മാർച്ചിൽ സംഘർഷം. മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കുക, കൊലക്കുറ്റം ചുമത്തി പി.എസ്.സി ചെയർമാനെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ നിന്നുമാണ് പ്രകടനം ആരംഭിച്ചത്. പ്രകടനം കളക്‌ട്രേറ്റിന് സമീപത്ത് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. തുടർന്ന് ഒരു മണിക്കൂറോളം കെ.കെ റോഡിൽ ഗതാഗതം സ്തംഭിച്ചു.

കുന്നത്തുകാലിൽ തട്ടിട്ടമ്പലം സ്വദേശിയായ അനു(28)വിനെയാണ് ഇന്ന് പുലർച്ചെ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

പിഎസ്സിയുടെ സിവിൽ എക്‌സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിലെ 76ാം റാങ്കുകാരനായിരുന്നു അനു. എന്നാൽ ഈ റാങ്ക് ലിസ്റ്റ് പി.എസ്.സി റദ്ദാക്കുകയായിരുന്നു.

എന്നാൽ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതോടെ അനു കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുകൾ പറഞ്ഞു. ജോലി കിട്ടാത്തതിലുള്ള മാനസിക വിഷമം മൂലമാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യക്കുറിപ്പിൽ അനു എഴുതിവയ്ക്കുകയായും ചെയ്തിരുന്നു.

ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാൻ വയ്യ, എല്ലാത്തിനും കാരണം ജോലി ഇല്ലാത്തതാണ് സോറി എന്നാണ് അനു കുറിപ്പെഴുതി വച്ചിരുന്നത്.

പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉയർന്ന റാങ്ക് ഉണ്ടായിരുന്നിട്ട് കൂടിയും യുവാവിന് ജോലി ലഭിക്കാത്തതുമായി ബന്ധപ്പെട്ട് വളരെയധികം പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.

തിരുനക്കര ഗാന്ധിസ്‌ക്വയറിൽ നിന്നും ആരംഭിച്ച പ്രകടനം തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. തുടർന്നു പ്രവർത്തകർ പ്രകടനമായി എത്തുകയായിരുന്നു. കെ.കെ റോഡിൽ കളക്‌ടറേറ്റിനു സമീപം പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. തുടർന്നു, പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. ഇതേച്ചൊല്ലി സംഘർഷമുണ്ടായി. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടർന്നു, പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്നു. തുടർന്നു ചേർന്ന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ജോണി ജോസഫ് ഉദ്ഘാടനം ചെയ്‌തു. ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ചിൻ്റു കുര്യൻ ജോയി അദ്ധ്യക്ഷത വഹിച്ചു.