Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയില്‍ 223 പേര്‍ കൂടി കോവിഡ് ബാധിതരായി. ഇതില്‍ 212 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. പുറത്തുനിന്ന് വന്ന 11 പേരും രോഗബാധിതരായി.
ആകെ 1116 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 43 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരാറ്റുപേട്ട-27, പാമ്പാടി-17, തൃക്കൊടിത്താനം-13, ചങ്ങനാശേരി-9, പനച്ചിക്കാട്-7, കോരുത്തോട്, തിരുവാര്‍പ്പ്-6 വീതം, അതിരമ്പുഴ, അയ്മനം, കാഞ്ഞിരപ്പള്ളി, കൂരോപ്പട -5 വീതം, എന്നിവയാണ് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച രോഗികള്‍ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍.

രോഗം ഭേദമായ 73 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1487 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 3908 പേര്‍ രോഗബാധിതരായി. 2418 പേര്‍ രോഗമുക്തി നേടി. ആകെ 14378 പേരാണ് ക്വാറന്റയിനിലുള്ളത്.