കോട്ടയത്ത് ഓണത്തോടനുബന്ധിച്ചുള്ള കോവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിക്കാത്ത 447 പേർക്കെതിരെ നടപടി ; നടപടിയെടുത്തത് ക്വിക് റെസ്‌പോൺസ് നടത്തിയ പരിശോധനയിൽ

കോട്ടയത്ത് ഓണത്തോടനുബന്ധിച്ചുള്ള കോവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിക്കാത്ത 447 പേർക്കെതിരെ നടപടി ; നടപടിയെടുത്തത് ക്വിക് റെസ്‌പോൺസ് നടത്തിയ പരിശോധനയിൽ

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയിൽ ഓണത്തോടനുബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ച കോവിഡ് പ്രതിരോധ മാർഗനിർദ്ദേശങ്ങൾ പാലിക്കാത്ത 447 പേർക്കെതിരെ നടപടിയെടുത്തു.

ക്വിക് റെസ്‌പോൺസ് ടീമുകൾ നടത്തിയ പരിശോധനയിലാണ് പൊതുജനങ്ങളും വ്യാപാരികളും ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിച്ചത്. ഇതിൽ 330 പേർ പൊതു സ്ഥലങ്ങളിൽ നിർദേശങ്ങൾ ലംഘിച്ചവരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമൂഹിക അകലം പാലിക്കാതിരുന്നവരെയും മാസ്‌ക് ശരിയായ രീതിയിൽ ധരിക്കാതിരുന്നവരെയും പരിശോധന സംഘം പിടികൂടി

രോഗപ്രതിരോധ മുൻകരുതലുകൾ ഇല്ലാതെ കച്ചവടം നടത്തിയ വ്യാപാരികളാണ് 117 പേർ. ഉപഭോക്താക്കളുടെ വിവരങ്ങൾ എഴുതി സൂക്ഷിക്കാതിരുന്നതിനും സാമൂഹിക അകലം ഉറപ്പാക്കാത്തതിനും മാസ്‌ക് ധരിക്കാതെ എത്തിയവരെ അകത്ത് പ്രവേശിപ്പിച്ചതിനുമാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.

138 പേരിൽ നിന്ന് പിഴ ഈടാക്കി. ഒരു കച്ചവട സ്ഥാപനത്തിനും 39 പേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. 213 പേർക്ക് താക്കീത് നൽകി വിട്ടയച്ചു.

റവന്യു, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന ക്വിക് റെസ്‌പോൺസ് ടീമുകൾ തിരുവോണ ദിവസത്തിലും തുടർ ദിവസങ്ങളിലും പരിശോധന നടത്തും