അധികാരം പിടിക്കാൻ ജോസിനെതിരെ കളിച്ചത് രമേശ്: ലക്ഷ്യം ഉമ്മൻചാണ്ടി; കോൺഗ്രസിലെ അധികാരത്തർക്കം യുഡിഎഫിനെ പൊളിച്ചടുക്കുന്നു; ഉമ്മൻചാണ്ടി കൂടുതൽ ഒറ്റപ്പെടുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് തർക്കത്തിന്റെ പേരിൽ യു.ഡി.എഫിൽ നിന്നും ജോസ് കെ.മാണിയെ പുറത്താക്കിയതിനു പിന്നിൽ കോൺഗ്രസിലെ അധികാരതർക്കം. ഇത് വ്യക്തമാക്കുന്നതാണ് ചൊവ്വാവ്ച പുറത്തു വന്ന ഉമ്മൻചാണ്ടി എം.എൽ.എയുടെ പ്രതികരണം. ജോസ് കെ.മാണി വിഭാഗത്തിനു വാതിൽ അടച്ചിട്ടില്ലെന്നു ഉമ്മൻചാണ്ടി പ്രഖ്യാപിച്ചതിനെ ഇതുമായി കൂട്ടി വായിക്കേണ്ടിയിരിക്കുന്നു. അപ്രതീക്ഷിതമായി കോൺഗ്രസ് പാർട്ടിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കം ആരംഭിച്ചതാണ് പൊടുന്നനെയുള്ള ഈ തീരുമാനത്തിന് വഴിവച്ചത്. ജോസ് പക്ഷവുമായുള്ള പ്രശ്നം രമ്യതയിൽ പരിഹരിക്കാനുള്ള ശ്രമം ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ നടക്കുന്നതിനിടയിലാണ് ഈ തീരുമാനം ഉണ്ടായത്. ഇതോടെ യു.ഡി.എഫിൽ രമേശ് […]

നീണ്ടൂരിലെ അമ്മയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം: ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു; ഗാർഹിക പീഡനവും ആത്മഹത്യാ പ്രേരണയും ചുമത്തി ചന്ദ്രബാബുവിനെ അറസ്റ്റ് ചെയ്തു

ക്രൈം ഡെസ്‌ക് കോട്ടയം: നീണ്ടൂരിൽ അമ്മയെയും കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കുളത്തിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നീണ്ടൂർ ഓണംതുരുത്ത് ചന്ദ്രവിലാസം ചന്ദ്രബാബുവിനെയാണ് കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാർ അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡനവും, സ്ത്രീധന പീഡന നിരോധന നിയമവും, ആത്മഹത്യാ പ്രേരണാക്കുറ്റവും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. നീണ്ടൂർ ഓണംതുരുത്ത് ചന്ദ്രവിലാസം ചന്ദ്രബാബുവിന്റെ ഭാര്യ രഞ്ചി(36), മകൻ ശ്രീനന്ദ് (നാല്) എന്നിവരെയാണ് ജൂൺ പത്തിനു വീടിനു സമീപത്തെ അംഗനവാടിയ്ക്കു മുന്നിലെ കുളത്തിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ ഒൻപതിനാണ് ഇരുവരെയും […]

ഏറ്റുമാനൂർ ബൈപ്പാസിൽ വീണ്ടും അപകടം: അമ്മയും മകളും കാറിടിച്ചു മരിച്ച സ്ഥലത്തുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരിയായ വീട്ടമ്മയ്ക്കു ഗുരുതര പരിക്ക്; അമിത വേഗത്തിലെത്തിയ ബൈക്ക് വയോധികയെ ഇടിച്ചു വീഴ്ത്തി

തേർഡ് ഐ ബ്യൂറോ ഏറ്റുമാനൂർ: ബൈപ്പാസിൽ വീണ്ടും അപകടം. കഴിഞ്ഞ വർഷം അമ്മയും മകളും കാറിടിച്ച് മരിച്ച അതേ സ്ഥലത്തുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരിയായ വീട്ടമ്മയ്ക്കു ഗുരുതരമായി പരിക്കേറ്റു. അമിത വേഗത്തിൽ എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നു പോകുകയായിരുന്ന വീട്ടമ്മയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ പേരൂർ മാന്തോട്ടത്തിൽ അച്ചാമ്മ (50)യെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബൈക്ക് ഓടിച്ച ഇതര സംസ്ഥാന തൊഴിലാളിയെയും പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇയാളുടെ പരിക്ക് ഗുരുതരമല്ല. ഏറ്റുമാനൂർ […]

കലിയടങ്ങാതെ കൊവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ 18,522 പേർക്ക് രോ​ഗബാധ; ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 418 പേർ

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,522 പേർക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത്. അതേസമയം രോ​ഗം ബാധിച്ച് ഇന്നലെ മാത്രം രാജ്യത്ത് 418 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5.66 ലക്ഷം കടന്നു. 16,893 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് 19 ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും അധികം കൊവിഡ് രോ​ഗികളുള്ള സംസ്ഥാനം. അയ്യായിരത്തിൽ അധികം പേർക്കാണ് സംസ്ഥാനത്ത് 24 മണിക്കൂറിനിടയിൽ രോ​ഗം സ്ഥിരീകരിക്കുന്നത്. […]

ആശങ്കയകലുന്നില്ല: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തിരുവനന്തപുരം സ്വദേശി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പൻ ആണ് മരിച്ചത്. 76 വയസായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. ചൊവ്വാഴ്ച ലഭിച്ച പരിശോധന ഫലത്തിലാണ് ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് ആയി തെളിഞ്ഞത്. ഇക്കഴിഞ്ഞ 27ന് മുംബൈയിൽ നിന്നും വിമാന മാർ​ഗമാണ് ഇദ്ദേഹം നാട്ടിലെത്തിയത്. അന്നു മുതൽ ശാരീരിക അസ്വാസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ആരോ​ഗ്യ നില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഒരു മണിക്കൂറിനകം മരണം […]

നാട്ടകം പൊൻകുന്നത്ത് കാവ് ക്ഷേത്ര ജീവനക്കാരൻ വി.കെ.ബാലൻ നിര്യാതനായി

മറിയപ്പള്ളി : തെക്കേപ്പാറ വി.കെ.ബാലൻ (72) നിര്യാതനായി. (നാട്ടകം പൊൻകുന്നത്ത് കാവ് ക്ഷേത്ര ജീവനക്കാരൻ) ഭാര്യ: അരുന്ധതി (കുമാരി) മക്കൾ : മായ, മഞ്ചു മരുമക്കൾ : സുരേഷ്, ഹരികുമാർ സംസ്കാരം  ഇന്ന് ജൂൺ 30 ചൊവ്വ ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ

നെടുമ്പാശേരിയിൽ ടാക്‌സി ഡ്രൈവർമാരുടെ ഗുണ്ടായിസം: ഓൺലൈൻ ബുക്കിംങ് ഓട്ടത്തിനെത്തിയ ഡ്രൈവർമാരെ ഭീഷണിപ്പെടുത്തുന്നു; ‘ഇവിടെ ഞങ്ങൾ മാത്രം മതി’യെന്ന ഭീഷണി

സ്വന്തം ലേഖകൻ കോട്ടയം: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുക്കിംങ് ഓട്ടത്തിനെത്തിയ ഡ്രൈവർമാർക്കു നേരെ ടാക്‌സി ഡ്രൈവർമാഫിയയുടെ ഗുണ്ടായിസം. കോട്ടയം അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മുൻകൂട്ടി ബുക്ക് ചെയ്‌തെത്തുന്നവരെയാണ്, ഇവിടുത്തെ ടാക്‌സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തുന്നത്. ലോക്ക് ഡൗണിനു ശേഷം വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിവിധ ജില്ലകളിൽ നിന്നുള്ള ആളുകൾ നെടുമ്പാശേരിയിൽ എത്താൻ ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ എത്തുന്നവരിൽ പലരും മുൻകൂട്ടി ബുക്ക് ചെയ്ത ശേഷമാണ് എത്തുന്നത്. ഇത്തരത്തിൽ ബുക്ക് ചെയ്ത ആളുകളെ വീടുകളിലും ക്വാറന്റൈൻ കേന്ദ്രങ്ങളിലും എത്തിക്കുന്നതിനായാണ് ടാക്‌സി […]

റോഡ് റോളർ കയറിയിറങ്ങി ബൈസൺ വാലിയിൽ ദേവികുളം സ്വദേശിയ്ക്കു ദാരുണാന്ത്യം: മരിച്ചത് റോഡ് റോളർ ഓടിക്കുന്നതിനിടെ വണ്ടിക്കടിയിലേയ്ക്കു വീണ്

സ്വന്തം ലേഖകൻ മൂന്നാർ : ഇടുക്കി ബൈസൺവാലിയിൽ റോഡ് നിർമ്മാണത്തിനിടെ റോഡ് റോളർ ദേഹത്ത് കയറി യുവാവ് മരിച്ചു. ദേവികുളം പൂക്കൊടിയിൽ മണിക്കുട്ടൻ (29) ആണ് മരിച്ചത്. ബൈസൺവാലി ചൊക്രമുടിക്കു സമീപമാണ് സംഭവം. റോഡ് നിർമ്മാണത്തിനിടെ റോഡ് റോളർ നിയന്ത്രിക്കുന്നതിനിടെ കുഴഞ്ഞു വീണ ഇയാൾ അതേ വാഹനം കയറി മരിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം. ബൈസൺവാലിയേയും – ഗ്യാപ്പ് റോഡിനേയും ബന്ധിപ്പിക്കുന്ന റോഡിൻ്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടയിൽ റോളറിൽ നിന്നും മണികുട്ടൻ കുഴഞ്ഞ് വീഴുകയായിരുന്നു. ശേഷം റോളർ തനിയെ ഉരുളുകയും നിലത്ത് […]

കൊവിഡ് ഭീതി നിലനിൽക്കെ വീണ്ടും ചൈനയിൽ വിനാശകാരിയായ വൈറസ്: കണ്ടെത്തിയത് പന്നിപ്പനി വൈറസിനെ; ലോകം ഭയത്തോടെ ചൈനയിലേയ്ക്കു നോക്കുന്നു

സ്വന്തം ലേഖകൻ വുഹാൻ: ലോകത്തെ നിശ്ചലമാക്കിയ ചൈനയുടെ കൊവിഡ് വൈറസിനു പിന്നാലെ മറ്റൊരു വൈറസ് കൂടി പുറത്തിറങ്ങിയതായി റിപ്പോർട്ട്. പുതിയൊരു പന്നിപ്പനി വൈറസിനെ ചൈനയിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വരുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ ചൈനീസ് വൈറസ് ഏറ്റവും കൂടുതൽ അപകടകാരിയായി മാറുമെന്നാണ് ലഭിക്കുന്ന സൂചന. പുതിയ ഇനം പന്നിപ്പനി വൈറസിനെയാണ് ഇപ്പോൾ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇത് സ്ഥിതിഗതികൾ ഗുരതരമാക്കുമെന്നും ഈ വൈറസ് ഏതു രീതിയിലേയ്ക്കു മാറുമെന്നും ഉറപ്പില്ലെന്നാണ് ചൈനീസ് ഗവേഷകർ തന്നെ അഭിപ്രായപ്പെടുന്നത്. ശരിയായ രീതിയിലുളള മുൻകരുതൽ എടുത്തില്ലെങ്കിൽ രോഗാണു ലോകമെങ്ങും […]

കൊറോണ വന്നിട്ടും പ്രവാസി വ്യവസായിയെ പീഡിപ്പിക്കാൻ ശ്രമം തുടരുന്നു: ഉടമ സ്ഥലത്ത് ഇല്ലെന്നറിയിച്ചിട്ടും ഈരയിൽക്കടവിലെ ആൻസ് കൺവൻഷൻ സെന്ററിന്റെ സ്ഥലം അളക്കാൻ ശ്രമം; അനധികൃതമായി സ്ഥലം അളക്കാൻ എത്തിയതിന് പൊലീസ് സംരക്ഷണം

സ്വന്തം ലേഖകൻ കോട്ടയം: കൊറോണക്കാലത്തും പ്രവാസി മലയാളിയുടെ വ്യവസായ സംരംഭത്തെ തകർക്കാനും, വ്യവസായിയെ പീഡിപ്പിക്കാനും ശ്രമം. ഈരയിൽക്കടവിലെ ആൻഡ് കൺവൻഷൻ സെന്ററിന്റെ സ്ഥലം അനധികൃതമായി അളക്കാനാണ് ഒരു വിഭാഗം ശ്രമം നടത്തുന്നത്. വ്യാജ പരാതി നൽകിയ ഈരയിൽക്കടവിലെ കൺവൻഷൻ സെന്ററിനെതിരെ പ്രവർത്തനം നടത്തുന്നവരാണ് ഇപ്പോൾ സ്ഥലം അളക്കാനും രംഗത്ത് എത്തിയിരിക്കുന്നത്. നേരത്തെ ഈരയിൽക്കടവ് കൺവൻഷൻ സെന്ററിന്റെ സ്ഥലം അളക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളിൽ ഒരാൾ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ആദ്യം വിവിധ വകുപ്പുകൾ സ്ഥലം ഉടമയ്ക്കു നോട്ടീസ് നൽകിയിരുന്നു. എന്നാൽ, താൻ വിദേശത്താണെന്നും, കൊറോണയായതിനാൽ […]