ക്വാറന്റൈൽ കേന്ദ്രത്തിലെ വെള്ളം പൂട്ടിക്കെട്ടി ഉടമകൾ: വെള്ളം പൂട്ടിയത് ക്വാറന്റൈൻ കേന്ദ്രമാക്കിയതിൽ പ്രതിഷേധിച്ച്; വിദേശത്തു നിന്നും എത്തിയ പ്രവാസികൾക്ക് പുല്ലരിക്കുന്നിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ ദുരിതം

തേർഡ് ഐ ബ്യൂറോ കോട്ടയം: ക്വാറന്റൈൻ കേന്ദ്രം സർക്കാർ ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് ഉടമ പൈപ്പിന്റെ വാൽവ് അടച്ചു പൂട്ടിയതോടെ ക്വാറന്റൈൻ കേന്ദ്രത്തിലെ താമസക്കാർ ദുരിതത്തിൽ. മള്ളൂശേരി പുല്ലരിക്കുന്നിലെ സ്‌നേഹനിലയം എന്ന ക്വാറന്റൈൻ കേന്ദ്രത്തിൽ ക്വാറന്റൈനിൽ കഴിയുന്നവരാണ് ഉടമയുടെ അനാസ്ഥയിൽ ദുരിതത്തിലായത്. പ്രാഥമിക ആവശ്യങ്ങൾക്കു പോലും വെള്ളമില്ലാതെ വന്നതോടെ സാധാരണക്കാരായ ഇവരുടെ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലായി. തിങ്കളാഴ്ചയാണ് വിദേശത്തു നിന്നെത്തിയ ആറു പേരെയും, ഡൽഹിയിൽ നിന്നെത്തിയ ഒരാളെയും മള്ളൂശേരിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. കളക്ടറാണ് സ്‌നേഹനിലയം ക്വാറന്റൈൻ കേന്ദ്രമാക്കുന്നതിനായി ഏറ്റെടുത്തത്. എന്നാൽ, കെട്ടിടം വിട്ടു […]

അതിരമ്പുഴ സ്വദേശി റിയാദിൽ കൊവിഡ് ബാധിച്ചു മരിച്ചു: മരിച്ചത് 36 വർഷമായി റിയാദിലെ സ്ഥിരം സാന്നിധ്യമായ മലയാളി

തേർഡ് ഐ ബ്യൂറോ റിയാദ്: കൊവിഡ് ബാധിച്ച് രണ്ടാഴ്ചയിലേറെയായി റിയാദിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശിയാണ് രോഗം ബാധിച്ച് മരിച്ചത്. അതിരമ്പുഴ നിരപ്പേൽ ഇക്ബാൽ റാവുത്തറാ(67)ണ് മരിച്ചത്. കൊവിഡ് ബാധിച്ച റാവുത്തർ രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. കിംങ് ഫഹദ് മെഡിസിറ്റി ആശുപത്രിയിലായിരുന്നു ഇദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്. സൗദി കൺസൾട്ടന്റ് കമ്പനിയിൽ ഐ.എസ്.ഒ സ്‌പെഷ്യലിസ്റ്റായിരുന്നു ഇദ്ദേഹം. 36 വർഷത്തോളമായി ഇദ്ദേഹം സൗദിയിൽ കുടുംബ സമേതമാണ് താമസിച്ചിരുന്നത്. റിയാദിലെ സാമൂഹ്യ പ്രവർത്തന മേഖലകളിൽ ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. റിയാദിലെ മലയാളികൾക്കിടയിൽ സാമൂഹ്യ സേവന രംഗങ്ങളിൽ ഇദ്ദേഹം […]

മുണ്ടക്കയത്തു നിന്നും കണ്ണൂരിലേക്ക് ചട്ടം ലംഘിച്ച് സ്വകാര്യ ബസ് സർവീസ്: ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു; ലംഘിച്ചത് കോവിഡ് നിയന്ത്രണങ്ങൾ

തേർഡ് ഐ ബ്യൂറോ കോട്ടയം: ലോക്ക് ഡൗണിലെ നിയന്ത്രണങ്ങൾ ലംഘിച്ച് ഓൺലൈൻ വഴി ബസ് ബുക്ക് ചെയ്തു മുണ്ടക്കയത്തു നിന്ന് കൊന്നക്കാടിന് പുറപ്പെട്ട സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. കെ.എൽ 74 എ 3765 നമ്പരിലുള്ള കോയിസ് എന്ന സ്വകാര്യ ബസാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.ബസിൽ യാത്രക്കാരുണ്ടായിരുന്നതിനാൽ കേസെടുത്ത ശേഷം ബസ് വിട്ടു നല്കി. കെ.എസ്.ആർ.ടി.സി സ്വകാര്യ ബസുകൾ രണ്ടു ജില്ലകളിൽ മാത്രമേ സർവീസ് നടത്താവൂ എന്നാണ് ചട്ടം. ഈ ചട്ടം […]

ജൂലായ് 31 വരെ സ്‌കൂളുകൾ അടഞ്ഞു കിടക്കും; പാർക്കുകളും ജിമ്മുകളും മാളുകളും തുറക്കില്ല; രണ്ടാം ഘട്ടത്തിലെ ലോക്കഴിക്കൽ ഇങ്ങനെ; ചൊവ്വാഴ്ച വൈകിട്ട് നാലിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: കൊവിഡ് ലോക്ക് ഡൗൺ 2020 ന്റെ പകുതി കവർന്നെടുക്കുമെന്നു ഉറപ്പായി. ജൂലായ് 31 വരെ നിയന്ത്രണങ്ങളിൽ പാതിയും തുടരാൻ സർക്കാർ തീരുമാനമായി. ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം നാലുമണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. ഇന്ത്യ -ചൈന അതിർത്തി തർക്കവും വിഷയമായേക്കും. രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കണമെന്ന് പല സംസ്ഥാനങ്ങലും ആവശ്യം ഉന്നയിക്കുന്നുണ്ട്. […]

ടിക്ക് ടോക്കും എക്‌സെൻഡറും അടക്കം 59 ആപ്പുകൾക്കു പൂട്ടിട്ട് കേന്ദ്രം: ആ ആപ്പുകൾ നിരോധിക്കുന്നതിന്റെ കാരണം ഇങ്ങനെ; കേന്ദ്രത്തിന്റെ ദ്വിമുഖ തന്ത്രം പുറത്ത് ..!

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യയും ചൈനയും അതിർത്തിയിൽ ഏറ്റുമുട്ടുകയും, രാജ്യമൊന്നാകെ ചൈനയ്‌ക്കെതിരെ തിരിയുകയും ചെയ്തതിനു പിന്നാലെ തന്ത്ര പ്രധാനമായ നീക്കവുമായി രംഗത്തിറങ്ങിയ കേന്ദ്ര സർക്കാരിനു പിന്നിൽ രഹസ്യ തന്ത്രങ്ങൾ എന്നു സൂചന. ചൈനയുമായി ലഡാക്ക് അതിർത്തിയിൽ നിലനിൽക്കുന് പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധ തീരുമാനം വന്നിരിക്കുന്നതെങ്കിലും ഇന്ത്യ പറയുന്ന ന്യായങ്ങൾ അതുമായി ബന്ധപ്പെട്ടതല്ല. ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധവുമായി ബന്ധപ്പെട്ട ഒരു വൻ തീരുമാനമാണ് ഇപ്പോൾ കേന്ദ്ര സർക്കാരിൽ നിന്നും പുറത്തു വന്നത്. ടിക്ക് ടോക്ക് അടക്കം 59 മൊബൈൽ ഫോൺ ആപ്ലിക്കേഷനുകളാണ് ഇപ്പോൾ സർക്കാർ നിരോധിച്ചിരിക്കുന്നത്. […]

നർക്കോട്ടിക്ക് ഈസ് എ ഡേർട്ടി ബിസിനസ്..! വീണ്ടും പഞ്ച് ഡയലോഗുമായി മോഹൻ ലാൽ; ഇത്തവണ ലാലെത്തുന്നത് കേരള പൊലീസ് വേഷത്തിൽ; ലാലിന്റെ വീഡിയോ ഇവിടെ കാണാം; ഇനി ലഹരിയ്‌ക്കെതിരായ പോരാട്ടത്തിന് 9995966666..! ആന്റി നർക്കോട്ടിക്ക് ആർമി പോരാട്ടത്തിന് ഇറങ്ങുന്നു

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: ലഹരിയ്‌ക്കെതിരായ പോരാട്ടത്തിൽ കേരള പൊലീസിനൊപ്പം മോഹൻ ലാലും പങ്കാളിയാകുന്നു. കഞ്ചാവിനും ലഹരിയ്ക്കും എതിരായ പോരാട്ടത്തിലാണ് കേരള പൊലീസിന്റെ ക്യാമ്പെയിനിൽ മോഹൻ ലാലും അംഗമാകുന്നത്. കേരള പൊലീസിന്റെ ഇന്റി നർക്കോട്ടിക് ആർമിയുടെ ഭാഗമായാണ് മോഹൻ ലാൽ വീണ്ടും ഹിറ്റ് ഡയലോഗ് പറഞ്ഞത്. ലഹരിയ്‌ക്കെതിരായ പോരാട്ടത്തിന് സംസ്ഥാന തലത്തിൽ തന്നെ പൊലീസ് രൂപീകരിച്ചിരിക്കുന്ന സംഘമാണ് ആന്റി നർക്കോട്ടിക്ക് ആർമി. ഈ ആർമിയുടെ ഭാഗമായി സാധാരണക്കാരായ ആർക്കും പൊലീസിന് ഈ ആർമിയുടെ വാട്‌സ്അപ്പ് സമ്പരിൽ പരാതി അയക്കാം. ഈ പരാതി അയക്കുന്ന ആളുടെ […]

പള്ളിക്കത്തോട്ടിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ: വാർത്ത വ്യാജം: പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ എട്ടാം വാര്‍ഡില്‍ മാത്രം : ജില്ലാ കളക്ടര്‍

സ്വന്തം ലേഖകൻ കോട്ടയം : പള്ളിക്കത്തോട് പഞ്ചായത്തിൽ സമ്പുർണ ലോക്ക് ഡൗൺ ഏർപ്പെടുത്തി എന്ന രീതിയിലുള്ള പ്രചാരണം വ്യാജം. പഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തി എന്ന് രാവിലെ മുതൽ തന്നെ പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ , പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തില്‍ കണ്ടെയ്ന്‍മെന്‍റ് സോണായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള എട്ടാം വാര്‍ഡില്‍ മാത്രമാണ് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ബാധകമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. രോഗബാധിത മേഖലകളിലെ സാഹചര്യങ്ങള്‍ വിലയിരുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി […]

സംസ്ഥാനത്ത് 121 പേർക്ക് കോവിഡ് : കോട്ടയത്ത് കോവിഡ് ഇല്ല : അതീവ ജാഗ്രതയിൽ സംസ്ഥാനം : ഒരു മരണം കൂടി

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്ത് 121 പേർക്ക് കോവിഡ്. 74 പേർക്ക് നെഗറ്റീവ്. മരിച്ച തമിഴ്നാട് സ്വദേശിക്ക് കോവിഡ്. 78 പേർ വിദേശത്ത് നിന്നും 26 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ. അഞ്ചു പേർക്ക് സമ്പർക്കത്തിലൂടെ രോഗം. ആരോഗ്യ പ്രവർത്തകരായ 3 പേർക്കും രോഗം സ്ഥിരീകരിച്ചു. സി ഐ എസ് എഫുകാരായ ഒൻപത് പേർക്കും രോഗം. തൃശൂർ 26 , കണ്ണൂർ 14 പാലക്കാട് 12, പത്തനംതിട്ട, മലപ്പുറം 13, കൊല്ലം 11, കോഴിക്കോട് 9 , ആലപ്പുഴ എറണാകുളം ഇടുക്കി […]

ആശ്വാസ കോട്ടയം : ജൂണ്‍ ഒന്നിനു ശേഷം പുതിയ രോഗബാധിതരില്ലാത്ത ആദ്യ ദിനം; 325 പരിശോധനാഫലങ്ങളും നെഗറ്റീവ്; എട്ടു പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ ജൂണ്‍ 29 ന് ലഭിച്ച 325 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളും നെഗറ്റീവ്. ജൂണ്‍ ഒന്നിനുശേഷം പുതിയതായി ആര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്യാത്ത ആദ്യ ദിവസമാണിത്. കോവിഡ് ബാധിച്ച് കോട്ടയം ജില്ലയില്‍ ചികിത്സയിലായിരുന്ന എട്ടു പേര്‍ കൂടി രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ ആകെ എണ്ണം 104 ആയി. രോഗമുക്തരായവര്‍ ഉള്‍പ്പെടെ ഇതുവരെ 216 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്. ഇതില്‍ ഏറ്റവുമധികം പേരുടെ പരിശോധനാ ഫലം പോസിറ്റീവായതും ഈ മാസമാണ്. ജൂണ്‍ മാസത്തില്‍ ഇതുവരെ 173 […]

യു.ഡി.എഫിൽ നിന്നുള്ള പുറത്താക്കൽ: പൊട്ടിത്തെറിച്ച് ജോസ് കെ.മാണി : പുറത്താക്കിയത് കെ.എം മാണിയെ

സ്വന്തം ലേഖകൻ കോട്ടയം: ഐക്യജനാധിപത്യ മുന്നണിയെ കെട്ടിപ്പടുത്ത കെ.എം മാണി സാറിനെയാണ് യു.ഡി.എഫ് പുറത്താക്കിയിരിക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ്സ്(എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. നീണ്ട 38 വര്‍ഷം എല്ലാ പ്രതിസന്ധിയിലും യു.ഡി.എഫിനെ  കാത്തുസംരക്ഷിച്ച മാണിസാറിന്റെ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ ഈ തീരുമാനം രാഷ്ട്രീയ അനീതിയാണ്. ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനുമപ്പുറം ഇതൊരു രാഷ്ട്രീയ നിതീയുടെ പ്രശ്‌നമാണ്. ധാരണ പാലിച്ചില്ല എന്ന ന്യായം പറഞ്ഞാണ് ഈ പുറത്താക്കല്‍. രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പരസ്പര സമ്മതത്തോടെയുണ്ടാകുന്നതാണ് ധാരണ. ഇത്തരമൊരു ധാരണ ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ച് […]