നീണ്ടൂരിലെ അമ്മയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം: ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു; ഗാർഹിക പീഡനവും ആത്മഹത്യാ പ്രേരണയും  ചുമത്തി ചന്ദ്രബാബുവിനെ അറസ്റ്റ് ചെയ്തു

നീണ്ടൂരിലെ അമ്മയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം: ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു; ഗാർഹിക പീഡനവും ആത്മഹത്യാ പ്രേരണയും ചുമത്തി ചന്ദ്രബാബുവിനെ അറസ്റ്റ് ചെയ്തു

ക്രൈം ഡെസ്‌ക്

കോട്ടയം: നീണ്ടൂരിൽ അമ്മയെയും കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കുളത്തിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നീണ്ടൂർ ഓണംതുരുത്ത് ചന്ദ്രവിലാസം ചന്ദ്രബാബുവിനെയാണ് കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാർ അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡനവും, സ്ത്രീധന പീഡന നിരോധന നിയമവും, ആത്മഹത്യാ പ്രേരണാക്കുറ്റവും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

നീണ്ടൂർ ഓണംതുരുത്ത് ചന്ദ്രവിലാസം ചന്ദ്രബാബുവിന്റെ ഭാര്യ രഞ്ചി(36), മകൻ ശ്രീനന്ദ് (നാല്) എന്നിവരെയാണ് ജൂൺ പത്തിനു വീടിനു സമീപത്തെ അംഗനവാടിയ്ക്കു മുന്നിലെ കുളത്തിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂൺ ഒൻപതിനാണ് ഇരുവരെയും വീട്ടിൽ നിന്നും കാണാതായത്. ഭർത്താവുമായി വഴക്കിട്ട രഞ്ചിയെ രാത്രി വീട്ടിൽ നിന്നും കാണാതാകുകയായിരുന്നു. ഇരുവരെയും കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു രാത്രി തന്നെ ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ അൻസാരിയുടെ നേതൃത്വത്തിൽ വീടിനു സമീപത്തെ കുളത്തിലും മറ്റു താഴ്ചയുള്ള സ്ഥലങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു.

ഇതിനിടെയാണ് പിറ്റേന്ന് ഉച്ചയോടെ ഇരുവരുടെയും മൃതദേഹം വീടിനു സമീപത്തെ അംഗൻവാടിയുടെ കുളത്തിൽ കണ്ടെത്തിയത്. സംഭവത്തിന്റെ തലേ ദിവസം ചന്ദ്രബാബുവും ഭാര്യയും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നതായി ബന്ധുക്കളും അയൽവാസികളും പൊലീസിനു മൊഴി നൽകിയിരുന്നു. മകളെ ചന്ദ്രബാബു മാനസികമായി പീഡിപ്പിച്ചിരുന്നതായി രഞ്ജിയുടെ മാതാപിതാക്കളും പൊലീസിനു മൊഴി നൽകിയിരുന്നു.

11 വർഷം മുൻപാണ് ചന്ദ്രബാബുവും രഞ്ചിയും വിവാഹിതരായത്. അന്നു മുതൽ തന്നെ രഞ്ജിയോടു മോശമായാണ് ചന്ദ്രബാബു പെരുമാറിയിരുന്നതെന്നാണ് ബന്ധുക്കളുടെ പരാതി. തുടർന്നാണ് ഇവർ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തതും, ഇപ്പോൾ ചന്ദ്രബാബുവിനെ കസ്റ്റഡിയിൽ എടുത്തതും. ചൊവ്വാഴ്ച തന്നെ രഞ്ജിയുടെ അറസ്റ്റ് രേഖപ്പെടുത്തി.