കലിയടങ്ങാതെ കൊവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ 18,522 പേർക്ക് രോ​ഗബാധ; ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 418 പേർ

കലിയടങ്ങാതെ കൊവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ 18,522 പേർക്ക് രോ​ഗബാധ; ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 418 പേർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,522 പേർക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത്. അതേസമയം രോ​ഗം ബാധിച്ച് ഇന്നലെ മാത്രം രാജ്യത്ത് 418 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5.66 ലക്ഷം കടന്നു. 16,893 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് 19 ബാധിച്ച് മരിച്ചത്.

മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും അധികം കൊവിഡ് രോ​ഗികളുള്ള സംസ്ഥാനം. അയ്യായിരത്തിൽ അധികം പേർക്കാണ് സംസ്ഥാനത്ത് 24 മണിക്കൂറിനിടയിൽ രോ​ഗം സ്ഥിരീകരിക്കുന്നത്. 1,61,833 പേർക്കാണ് മഹാരാഷ്ട്രയിൽ ആകെ രോ​ഗം സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോ​ഗബാധിതരുടെ എണ്ണത്തിൽ തമിഴ്നാട് വീണ്ടും രണ്ടാം സ്ഥാനത്തായി. രോ​ഗ വ്യാപന നിരക്കിൽ ഡൽഹിയെ മറികടന്നതോടെയാണ് തമിഴ്നാട് രണ്ടാം സ്ഥാനത്തെത്തിയത്. 86,224 പേർക്കാണ് തമിഴ്നാട്ടിൽ ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ ആകെ 85,161 പേർക്കും രോ​ഗം സ്ഥിരീകരിച്ചു.

രോ​ഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിലും, തമിഴ്നാട്ടിലും ലോക്ക് ഡൗൺ ജൂലൈ 31 വരെ നീട്ടി.