കൊവിഡ് ഭീതി നിലനിൽക്കെ വീണ്ടും ചൈനയിൽ വിനാശകാരിയായ വൈറസ്: കണ്ടെത്തിയത് പന്നിപ്പനി വൈറസിനെ; ലോകം ഭയത്തോടെ ചൈനയിലേയ്ക്കു നോക്കുന്നു

കൊവിഡ് ഭീതി നിലനിൽക്കെ വീണ്ടും ചൈനയിൽ വിനാശകാരിയായ വൈറസ്: കണ്ടെത്തിയത് പന്നിപ്പനി വൈറസിനെ; ലോകം ഭയത്തോടെ ചൈനയിലേയ്ക്കു നോക്കുന്നു

സ്വന്തം ലേഖകൻ

വുഹാൻ: ലോകത്തെ നിശ്ചലമാക്കിയ ചൈനയുടെ കൊവിഡ് വൈറസിനു പിന്നാലെ മറ്റൊരു വൈറസ് കൂടി പുറത്തിറങ്ങിയതായി റിപ്പോർട്ട്. പുതിയൊരു പന്നിപ്പനി വൈറസിനെ ചൈനയിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വരുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ ചൈനീസ് വൈറസ് ഏറ്റവും കൂടുതൽ അപകടകാരിയായി മാറുമെന്നാണ് ലഭിക്കുന്ന സൂചന.

പുതിയ ഇനം പന്നിപ്പനി വൈറസിനെയാണ് ഇപ്പോൾ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇത് സ്ഥിതിഗതികൾ ഗുരതരമാക്കുമെന്നും ഈ വൈറസ് ഏതു രീതിയിലേയ്ക്കു മാറുമെന്നും ഉറപ്പില്ലെന്നാണ് ചൈനീസ് ഗവേഷകർ തന്നെ അഭിപ്രായപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരിയായ രീതിയിലുളള മുൻകരുതൽ എടുത്തില്ലെങ്കിൽ രോഗാണു ലോകമെങ്ങും പടർന്നേക്കാമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകി.

പന്നിപ്പനിയോട് സാമ്യമുളള കൂടുതൽ അപകടകാരിയായ മറ്റൊരിനം വൈറസിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മനുഷ്യരിലും ഈ രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിലാണ് വുഹാനിലെ മാർക്കറ്റിൽ നിന്നും കൊവിഡ് – കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ഈ വൈറസിനെ നിയന്ത്രിക്കിനോ ഇതിനു പ്രതിരോധ മരുന്ന് കണ്ടെത്തുന്നതിനോ ലോകത്ത് ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല. നിലവിൽ കണ്ടെത്തിയ വൈറസ് കൊറോണയേക്കാൾ മാരകമാണ് എന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്.

ഈ വൈറസിന് വിനാശകാരിയായ ഭീകര വൈറസിന്റെ ശേഷിയാണ് പുറത്തു വരുന്നത്. ഇതുവരെ ലോകത്ത് മുഴുവനുമായി ഒരു കോടിയിലധികം ആളുകൾക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചു ലക്ഷത്തിലധികം ആളുകൾ കൊറോണ ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് ചൈനയുടെ മറ്റൊരു വൈറസ് കൂടി രംഗപ്രവേശം ചെയ്യുന്നത്.