ബാറിൽ നിന്നും മദ്യം വാങ്ങി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം ; മദ്യക്കുപ്പിയിൽ കൃത്രിമം കാണിച്ചുവെന്ന് ആരോപണം ; എക്‌സൈസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട് : ലോക് ഡൗണിൽ സംസ്ഥാനത്ത് മദ്യ വിതരണം ആരംഭിച്ചതോടെ മുക്കത്ത് ബാറിൽ നിന്നും മദ്യം വാങ്ങി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. ഇതോടെ മദ്യക്കുപ്പിയിൽ കൃത്രിമം കാട്ടി വ്യാജ മദ്യം നിറച്ച് വിൽക്കുകയാണെന്നാണ് ആക്ഷേപവും ശക്തമാകുന്നു. മെയ് 29ന് കോഴിക്കോട് മുക്കം മലയോരം ഗേറ്റ് വേയിലെ പുഴയോരം ബാറിൽ നിന്നും മദ്യം വാങ്ങിക്കഴിച്ച ചിലർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മദ്യം കഴിച്ചവരിൽ പലർക്കും ഛർദ്ദിയും വയറിളക്കവുമുണ്ടായി. ഇതേ തുടർന്ന് മദ്യം നിറച്ച് ബോട്ടിൽ പരിശോധിപ്പോൾ കൃത്രിമം നടന്നുവെന്നും ആക്ഷേപമുണ്ട്. കുപ്പിയിലെ മദ്യം മാറ്റിയെന്ന ആരോപണം […]

സംസ്ഥാനത്ത് ഇന്ന് മുതൽ ട്രെയിൻ സർവീസ് പുനരാരംഭിച്ചു ; അറിയാം സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയം, നിർത്തുന്ന സ്റ്റോപ്പുകൾ ഇവയെല്ലാം

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കേരളത്തിൽ നിർത്തിവച്ച ട്രെയിൻ സർവീസുകൾ ഇന്നുമുതൽ വീണ്ടും ആരംഭിച്ചു. സർവീസുകൾ പുനരാരംഭിച്ചതോടെ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുളള ജനശതാബ്ദി സ്പെഷ്യലാണ് (02076) പ്രതിദിന യാത്രക്കായി തുടക്കമിട്ട ആദ്യ തീവണ്ടി. കണ്ണൂരിൽ നിന്നും പുറപ്പെടേണ്ട ട്രെയിനാണ് കോഴിക്കോട് നിന്നും ഇന്ന് യാത്ര ആരംഭിച്ചത്. സർവീസ് കണ്ണൂരിൽ നിന്നും ആരംഭിക്കുന്നതിനായി സർവീസ് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ എല്ലാം ചെയ്തിരുന്നുവെങ്കിലും യാത്രക്കാരുടെ പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് സഹകരിക്കാത്തതിനെ തുടർന്നാണ് കണ്ണൂരിൽ നിന്നുളള യാത്ര കോഴിക്കോട് നിന്ന് […]

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി: അന്തർ ജില്ലാ ബസ് സർവീസുകൾ അനുവദിച്ചു; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി സർക്കാർ

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവു നൽകാൻ സർക്കാർ തീരുമാനം. സംസ്ഥാന സർക്കാരിന്റെ വിദഗ്ധ സമിതിയുടെ നിർദേശം സംസ്ഥാനത്തു നിന്നും കേന്ദ്ര സർക്കാരിന് അയച്ചു നൽകിയിട്ടുണ്ട്. ഈ നിർദേശങ്ങൾക്കു കേന്ദ്രം അനുമതി നൽകുന്ന മുറയ്ക്കു കൂടുതൽ ഇളവ് അനുവദിക്കുന്നതിനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. യോഗത്തിന്റെ വിശദവിവരങ്ങൾ വൈകിട്ട് നടക്കുന്ന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ ജില്ലയ്ക്കുള്ളിലെ യാത്രകളാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിൽ യാത്ര ചെയ്യുന്നതിനു കേന്ദ്ര സർക്കാർ അനുവാദം നൽകിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ജില്ലയ്ക്കുള്ളിൽ സർവീസ് […]

സൗകര്യങ്ങൾ ഉറപ്പുവരുത്താതെ ഏകപക്ഷീയമായ വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ അനുവദിക്കില്ല : എം.എസ്.എഫ്

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പഠനം ഓൺലൈനിലേക്ക് മാറ്റുമ്പോൾ ഉണ്ടാകുന്ന ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റി ഡി.ഡി.ഇ ഓഫീസിന് മുന്നിൽ ഉപരോധം സംഘടിപ്പിച്ചു. ടെക്നോളജിയുടെ അപര്യാപ്തത മൂലവും മതിയായ നെറ്റ്‌വർക്ക് സംവിധാനങ്ങൾ ഇല്ലാത്തതിന്റ പേരിലും മൂന്ന് ലക്ഷത്തോളം വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ പഠനം നഷ്ടമാകുന്നത്. ഇത് ഗുരുതരമായ പ്രശ്നമാണ്. പാവപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിദ്യാർത്ഥികളാണ് പഠനത്തിന് പുറത്താകുന്നത്. ആയതിനാൽ മതിയായ സൗകര്യങ്ങൾ മുഴുവൻ വിദ്യാർത്ഥികൾക്കും ഉറപ്പ് വരുത്താൻ സർക്കാർ തയ്യാറാകണം. വിദ്യാർത്ഥി സംഘടനകളും, വിദ്യാഭ്യാസ വിചക്ഷണൻമാരുമായും ചർച്ച ചെയ്യാതെ […]

യൂത്ത്  കോൺഗ്രസ്  ക്ലീൻ  കോട്ടയം ക്യാമ്പയിന്റെ  ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ  നടത്തി

സ്വന്തം ലേഖകൻ കോട്ടയം : യൂത്ത്  കോൺഗ്രസ്  കോട്ടയം  നിയോജക മണ്ഡലം  കമ്മറ്റിയുടെ  നേതൃത്വത്തിൽ കഞ്ഞിക്കുഴി കൊല്ലാട് പാക്കിൽ  റോഡിൽ        നാൽക്കവല  ജഗ്‌ഷനിൽ ശുചികരണ  പ്രവർത്തനങ്ങൾ  നടത്തി. തിരുവഞ്ചൂർ  രാധാകൃഷ്ണൻ  എം.എൽ എ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിബി  ജോൺ, യൂത്ത് കോൺഗ്രസ്  കോട്ടയം നിയോജക  മണ്ഡലം  പ്രസിഡന്റ് രാഹുൽ  മറിയപ്പള്ളി, കെ  എസ്  യൂ  ജില്ലാ  വൈസ് പ്രസിഡന്റ് വൈശാഖ്, യൂത്ത്  കോൺഗ്രസ് നേതാക്കളായ നിഷാന്ത്  ആർ  നായർ,അരുൺ  മാർക്കോസ്, അബു താഹിർ, അനസ്, അനൂപ്  അബുബക്കർ, ജിജി  മൂലങ്കുളം, സുശാന്ത്,മഹേഷ്,  […]

ഞങ്ങൾക്കു ശ്വാസം മുട്ടുന്നു..! കോവിഡിന് പിന്നാലെ കറുത്തവർഗക്കാരുടെ പ്രതിഷേധവും ട്രമ്പിനെ വിറപ്പിക്കുന്നു; തിരഞ്ഞെടുപ്പുകാലത്ത് തിരിച്ചടികൾ ട്രമ്പിന് പിന്നാലെ അതിവേഗം എത്തുന്നു

തേർഡ് ഐ ബ്യൂറോ ന്യൂയോർക്ക്: കൊറോണയെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് വൻ പ്രതിസന്ധിയാണ് രാജ്യത്ത് നേരിടുന്നത്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ കാലത്ത് എത്തിയ രണ്ടു വിവാദങ്ങളാണ് ട്രമ്പിനെ പിടിച്ചുലയ്ക്കുന്നത്. കൊറോണയ്ക്കു പിന്നാലെ കറുത്തവർഗക്കാരനെ കഴുത്തിൽ അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമേരിക്കൻ പൊലീസിന്റെ നടപടിയാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. കോവിഡിൽ പ്രതിരോധത്തിലായ രാജ്യത്തെ അപ്പാടെ പ്രതിരോധത്തിലാക്കുന്ന വിധത്തിലേക്കാണ് കുറത്തുവർഗ്ഗക്കാരുടെ പ്രതിഷേധം മാറുന്നു. പ്രതിഷേധം അലയടിച്ചതോടെ വെള്ളിയാഴ്ച രാത്രി വൈറ്റ് ഹൗസിനു പുറത്തു പ്രതിഷേധക്കാർ തടിച്ചുകൂടിയതോടെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കുറച്ചു […]

കോവിഡ് ഭീതി ഉയർത്തി വിദേശ രാജ്യങ്ങളിൽ പ്രവാസികൾ മരിച്ചു വീഴുന്നു: ഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ച മാത്രം മരിച്ചത് പത്തു മലയാളികൾ; മരണസംഖ്യ 150 കടന്നു

തേർഡ് ഐ ബ്യൂറോ മസ്‌ക്കറ്റ്: ലോകത്ത് കോവിഡിന്റെ താണ്ഡവം ആറാം മാസത്തിലേയ്ക്കു കടക്കുകയാണ്. ലോകത്ത് ഏറ്റവും കുറവ് മരണസംഖ്യ രേഖപ്പെടുത്തിയ പ്രദേശങ്ങളിൽ ഒന്നായി കൊറോണക്കാലത്ത് കേരളം മാറിയിട്ടുണ്ട്. എന്നാൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിച്ചു വീഴുന്ന മലയാളികളുടെ കണക്കെടുത്താൽ ഇത് ഞെട്ടിക്കുന്നതാണ്. ഇതുവരെ 150 ലധികം മലയാളികളാണ് കൊവിഡ് ബാധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിച്ചു വീണിരിക്കുന്നത്. കൊവിഡ് ബാധിച്ച് ഞായറാഴ്ച മാത്രം ഗൾഫിൽ മരിച്ചത് പത്ത് മലയാളികളാണ്. ഇതോടെ ആറ് ഗൾഫ് നാടുകളിലുമായി കൊവിഡ് മൂലമുള്ള മരണം ആയിരം കവിഞ്ഞു. ഇതിൽ നൂറ്റമ്പതിലേറെപ്പേർ […]

പുതിയ അധ്യയന വർഷം മാറ്റങ്ങളോടെ: ക്ലാസുകൾ ഓൺ ലൈൻ വഴി: ക്ലാസ് ടൈം ടേബിൾ ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം : ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകൾ വിക്ടേഴ്സ് ചാനലിലൂടെ ആരംഭിച്ചു. താഴെ പറയുന്ന കേബിൾ/ഡിഷ് നെറ്റ്വർക്കുകളിലൂടെ പ്രസ്തുത ചാനൽ ലഭ്യമാണ്. വീഡിയോകോൺ D2h – 642 ഡിഷ് ടിവി – 642 ഏഷ്യാനെറ്റ് ഡിജിറ്റൽ- 411 ഡെൻ നെറ്റവർക്ക് -639 കേരള വിഷൻ – 42 സിറ്റി ചാനൽ- 116 ടാറ്റ സ്കൈ- 1899 സൺ ഡയറക്ട്- 793 ക്ലാസ് സമയ വിവരം: ⭐+2 ക്ലാസ്: 8.30AM-10.30AM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 07.00PM (തിങ്കൾ-വെള്ളി) ⭐ഒന്നാം ക്ലാസ്: […]

ലോക്ക് ഡൗണിൽ വിദ്യാഭ്യാസത്തിൻ്റെ ലോക്കഴിച്ചു: ഓൺലൈൻ ക്ലാസുകൾ തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങൾ

തേർഡ് ഐ ബ്യൂറോ കോട്ടയം : പുതിയൊരു അധ്യയന വർഷത്തിന് തുടക്കമായി. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഓൺലൈനാ യാണ് ക്ലാസ്സുകൾ ആരംഭിക്കുന്നത്. ഇതു സംബന്ധിച്ച വിശദാംശങ്ങൾ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു കഴിഞ്ഞുവല്ലോ. കോവിഡ് 19 ഭീഷണിമൂലം ഇപ്പോൾ സ്കൂൾ തുറക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. സ്കൂൾ അടച്ചുപൂട്ടൽ മൂലം ഏതാനും പ്രവൃത്തി ദിനങ്ങൾ മാത്രമേ കഴിഞ്ഞ അക്കാദമിക വർഷം കുട്ടികൾക്ക് നഷ്ടപ്പെട്ടിട്ടുള്ളൂവെന്ന് സമാധാനിക്കാം. സ്കൂൾ ദിനങ്ങൾ ഇനി നഷ്ടപ്പെടാതെയും നോക്കണം. ‘വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശം’ സംരക്ഷിച്ചേ മതിയാകൂ. പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ടായാലും, ഓൺലൈൻ രീതിയിൽ ജൂൺ […]

ഡോ.വർഗീസ് ജോഷ്വാ കോട്ടയം സി.എം.എസ് കോളേജ് പ്രിൻസിപ്പൽ

സ്വന്തം ലേഖകൻ കോട്ടയം: സി.എം.എസ് കോളേജിന്റെ 28 മത് പ്രിൻസിപ്പൽ ആയി മാത് സ് വിഭാഗം മേധാവി ഡോ.വർഗീസ് ജോഷ്വാ തിങ്കളാഴ്ച ചുമതലയേക്കും. സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പും സി.എം.എസ് കോളേജ് മാനേജരുമായ റവ.തോമസ് കെ.ഉമ്മൻ്റെ നേതൃത്വത്തിൽ കോളേജ് ചാപ്പലിൽ നടക്കുന്ന സ്തോത്രശുശ്രൂഷയോടുകുടിയാണ് ഡോ.വർഗീസ് ജോഷ്വാ ചുമതലയേല്ക്കുന്നത്. ഡോ.വർഗീസ് ജോഷ്വാ 1994ൽ ആണ് അദ്ധ്യാപകനായി സി.എം.എസ് കോളേജിൽ പ്രവേശിക്കുന്നത്, 2015 മുതൽ 2018 വരെ കോളേജ് വൈസ് പ്രിൻസിപ്പൽ ആയിരുന്നു. 30ൽ പരം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം സി.എം.എസ് കോളേജ് ദ്വിശതാബ്ദി ഡോക്യുമെന്ററിയുടെ […]