video
play-sharp-fill

ബ്രാഹ്മിന്‍സ്, ഈസ്റ്റേണ്‍, കിച്ചണ്‍ ട്രഷേഴ്‌സ്, നിറപറ, സാറാസ്, ഡെവൺ, മേളം.. കണ്ണുംപൂട്ടി ഇവയൊക്കെ വിശ്വാസിക്കാൻ വരട്ടെ..! സകലതിലും വിഷം ; കേരളത്തിലെ പല ബ്രാന്‍ഡഡ് കറി പൗഡറുകളും മായം കലര്‍ന്നത്; കരള്‍, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാന്‍സറും ഉണ്ടാക്കുന്നവയായിട്ടും പരിശോധനയും നടപടിയുമില്ലാതെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ; സംസ്ഥാനമൊട്ടുക്കും ഭക്ഷ്യ വിഷബാധയുണ്ടായി രണ്ട് മാസം കഴിഞ്ഞിട്ടും മസാല പൊടികളിൽ വിഷം ചേർക്കുന്നവർക്കെതിരെ നടപടിയില്ല

ഏ.കെ ശ്രീകുമാർ കോട്ടയം: സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന ഭക്ഷ്യവിഷബാധയ്ക്ക് ഉത്തരവാദിയാര്. ? ഹോട്ടലുകാർ മാത്രമല്ലെന്ന് പറയേണ്ടിവരും. സംസ്ഥാനത്ത് വിറ്റഴിക്കുന്ന കറി പൗഡറുകളിലെല്ലാം തന്നെ മാരകമായ വിഷം കലർന്നിട്ടുണ്ടെന്ന് വ്യക്തമാണ്. ഇത് സംബന്ധിച്ച രേഖകൾ പുറത്ത് വന്ന് ആറ് മാസം കഴിഞ്ഞിട്ടും നടപടിയെടുക്കാൻ സർക്കാരിനും ഭക്ഷ്യ സുരക്ഷാ വകുപ്പിനും താല്പര്യമില്ല. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ പ്രമുഖ കറിപൗഡറുകളിലെല്ലാം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.. മുളകുപൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ചിക്കന്‍ മസാല എന്നിവയിലാണ് മായം ചേർത്തിരിക്കുന്നതായി കണ്ടെത്തിയത്. കിച്ചണ്‍ ട്രഷേഴ്‌സ്, ഈസ്റ്റേണ്‍, ബ്രാഹ്മിന്‍സ്, നിറപറ, സാറാസ്, […]

പാലക്കാട് പട്ടാമ്പിയില്‍ കാണാതായ പെണ്‍കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; വീടിനു സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത് അയൽവാസികൾ; മരണകാരണം വ്യക്തമല്ല; അന്വേഷണം ആരംഭിച്ച് പൊലീസ്

പാലക്കാട്: പട്ടാമ്പിയില്‍ കാണാതായ പെണ്‍കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുതുതല കേക്കോട്ടില്‍ രാജന്റെ മകള്‍ സുരഭി (31)യാണ് മരിച്ചത്. ഇന്ന് രാവിലെ അയല്‍വാസികളാണ് സമീപത്തെ കിണറ്റില്‍ സുരഭിയുടെ മൃതദേഹം കണ്ടത്. ഇന്നലെ മുതലാണ് സുരഭിയെ കാണാതായത്. തൃത്താല പൊലീസ്, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

കോവളത്ത് വിദേശ വനിതയുടെ കൊലപാതകം ; പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, പ്രായം പരിഗണിച്ച് ഇളവ് തേടി പ്രതിഭാഗം ; ശിക്ഷാ വിധി നാളത്തേയ്ക്ക് മാറ്റി;

തിരുവനന്തപുരം : കോവളത്ത് വിദേശ വനിതയെ കഞ്ചാവ് നല്‍കി മയക്കിയ ശേഷം ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളുടെ ശിക്ഷാ വിധി നാളത്തേയ്ക്ക് മാറ്റി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പ്രതികള്‍ക്ക് വധശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഇന്ന് കേസ് പരിഗണിച്ചിരുന്നു. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. കുറ്റബോധമുണ്ടോ എന്ന് കോടതി പ്രതികളോട് ചോദിച്ചു. ഞങ്ങൾക്ക് ജീവിക്കണമെന്നായിരുന്നു […]

പൊലീസ് ഇന്‍സ്പെക്ടറുടെ വേഷം ധരിച്ച്‌ വാഹനപരിശോധന നടത്തി പണം തട്ടൽ; സ്വന്തം ഭാര്യയെ പോലും വിശ്വസിപ്പിച്ചിരുന്നത് എസ്‌ഐ എന്ന്; ബുള്ളറ്റും ഹെല്‍മറ്റും പൊലീസിന്റെ പുതിയ ഔദ്യോഗിക യൂണിഫോമും ധരിച്ച് വീട്ടിൽ നിന്ന് ഇറങ്ങി വഴിമധ്യേ വേഷം മാറി മില്ലിൽ ജോലിക്കു പോകും; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകുന്ന വഴിയില്‍ പൊലീസിന്റെ ഔദ്യോഗിക വേഷം ധരിച്ച്‌ വാഹനപരിശോധന; കോയമ്പത്തൂരിൽ വ്യാജ എസ് ഐ സെൽവത്തിനെ പൊലീസ് കുടുക്കിയതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കോയമ്പത്തൂര്‍: പൊലീസ് ഇന്‍സ്പെക്ടറുടെ വേഷം ധരിച്ച്‌ വാഹനപരിശോധന നടത്തി പണം തട്ടിയിരുന്ന യുവാവ് അറസ്റ്റില്‍. തമിഴ്നാട്ടിലെ വിരുദ്‌നഗര്‍ജില്ലാ തിമ്മംപട്ടി മള്ളങ്കിണര്‍ സ്വദേശി സെല്‍വമാണ് (39) അറസ്റ്റിലായത്. സ്വന്തം ഭാര്യയേയും അയല്‍ക്കാരെയും പോലും ഇയാള്‍ പറഞ്ഞു വിസ്വസിപ്പിച്ചിരുന്നത് തമിഴ്നാട് പൊലീസിലെ സബ് ഇന്‍സ്പെക്ടറാണെന്നായിരുന്നു. ശനിയാഴ്ച വൈകീട്ട് ശശികുമാര്‍ എന്നയാൾ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് സെല്‍വം പോലീസ് വേഷത്തില്‍ തടഞ്ഞുനിര്‍ത്തിയത്. പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിന് ശശികുമാര്‍ സുഹൃത്തായ പൊലീസുകാരനെ വിവരമറിയിച്ചു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനഭാഗമായി തങ്ങളെല്ലാവരും ഡ്യൂട്ടിയിലാണെന്നും വാഹനപരിശോധന നടത്തുന്നില്ലെന്നും അറിയിച്ചു. പിന്നീട് രണ്ടു പൊലീസുകാരെ സംഭവസ്ഥലത്ത് അയച്ചപ്പോഴും താന്‍ കരുമത്തംപട്ടി […]

തിരുവനന്തപുരം ശ്രീകാര്യത്ത് അടച്ചിട്ട വീട്ടിൽ കയറി സാനിട്ടറി ഫിറ്റിംഗ്സുകളും വയറുകളും മോഷ്ടിച്ച സംഭവം; പ്രതി പിടിയിൽ; സമാന രീതിയിൽ മോഷണം നടത്തുന്നതിനിടയിലാണ് പിടിയിലായത്; മോഷണമുതൽ കടത്താൻ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം: സ്ഥിരമായി അടച്ചിട്ട വീടുകളിൽ കയറി സാനിട്ടറി ഫിറ്റിംഗ്സുകളും വയറുകളും മോഷണം നടത്തുന്ന പ്രതി പിടിയിൽ. ശ്രീകാര്യം പോങ്ങുംമൂട് ചേന്തിയിൽ ശ്യാം (21) നെയാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിക്ക് പ്രശാന്ത് നഗർ സ്വദേശി ഡോ. ജയകുമാറിന്റെ വീട്ടിൽ കയറി വീട്ടിലുണ്ടായിരുന്ന പൈപ്പുകളും വയറുകളും മോഷണം നടത്തുന്നതിനിടയിലാണ് ശ്യാം പിടിയിലാകുന്നത്. സംഭവ സമയം വീട്ടിൽ ആരും ഇല്ലായിരുന്നു. പൈപ്പുകൾ മോഷ്ടിക്കുന്നതിന് വേണ്ടി ശ്യാം വീട്ടിനുള്ളിലെ മുഴുവൻ സാനിട്ടറി സാധനങ്ങളും അടിച്ച് പൊട്ടിച്ച് നശിപ്പിച്ചു. വലിയ ശബ്ദം കേട്ട നാട്ടുകാർ […]

കോട്ടയം ചെങ്ങളം കളത്തു കടവിൽ ഗൃഹനാഥൻ മുങ്ങിമരിച്ചു; മരിച്ചത് തോട്ടിൽ കുളിക്കാനിറങ്ങിയ അറുപത്തിയെട്ടുകാരൻ

കോട്ടയം: ചെങ്ങളത്ത് ഗൃഹനാഥൻ മുങ്ങിമരിച്ചു. ചെങ്ങളം സ്വദേശി തങ്കച്ചനാ(68)ണ് മരിച്ചത്. ചെങ്ങളം കളത്തു കടവിൽ ഇന്ന് രാവിലെയാണ് സംഭവം. തോട്ടിൽ കുളിക്കാനിറങ്ങിയപ്പോള് കാൽ വഴുതി വീഴുകയായിരുന്നു ഫയർഫോഴ്സ് അധികൃതർ എത്തി മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

“സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായ ശേഷം പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ്” ; കോട്ടയം ഡിസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ ; തരൂരിനെതിരെ രൂക്ഷ പരാമർശങ്ങൾ ഉന്നയിച്ചായിരുന്നു പോസ്റ്റ് ; വിവാദമായതോടെ പിൻവലിച്ചു

കോട്ടയം: കോട്ടയം ഡിസിസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌ വിവാദത്തിൽ. തരൂരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി പേജിൽ വന്ന പോസ്റ്റാണ് വിവാദത്തിലായത്. സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായ ശേഷം പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടിലാണ് പോസ്റ്റ് വന്നത് . വിവാദമായതോടെ ഈ പോസ്റ്റ് പിൻവലിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ പരാതി നൽകാൻ തരൂർ അനുകൂലികൾ തീരുമാനിച്ചതോടെ വിശദീകരണവുമായി നാട്ടകം സുരേഷ് രംഗത്തെത്തി. ഈ പേജ് ഡിസിസിയുടെ ഔദ്യോഗിക പേജല്ലന്നും പേജിൽ വന്ന വിവാദ പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നും നാട്ടകം […]

സംസ്ഥാനത്ത് ഇന്ന് (05/12/2022) സ്വർണവിലയിൽ വർധനവ്; 120 രൂപ വർധിച്ച് പവന് 39680 രൂപയിലെത്തി

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 120 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39.680 രൂപ. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4960 ആയി. ഇക്കഴിഞ്ഞ ദിവസങ്ങളിലും സ്വര്‍ണ വില വര്‍ധന രേഖപ്പെടുത്തിയിരുന്നു. അഞ്ചു ദിവസത്തിനിടെ 680 രൂപയാണ് പവന് കൂടിയത്.

ആരോ​ഗ്യ ഇൻഷുറൻസിന്റെ മറവിൽ നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയെടുത്ത സംഭവം;പ്രധാന പ്രതി ഫിനോമിനല്‍ ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടർ പിടിയിൽ; തമിഴ്നാട്ടിൽ ഒളിവിൽ കഴിയവെയാണ് ഇയാൾ പിടിയിലായത്

തൃശൂർ: ആരോ​ഗ്യ ഇൻഷുറൻസിന്റെ മറവിൽ നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയ കേസിൽ പ്രധാന പ്രതി പിടിയിൽ. ഫിനോമിനല്‍ ഹെല്‍ത്ത് കെയര്‍ എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറും നടത്തിപ്പുകാരില്‍ പ്രധാനിയുമായ കൊരട്ടി കവലക്കാടന്‍ റാഫേലാ (72)ണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ ഹരൂരില്‍ ഒളിച്ചു താമസിക്കുകയായിരുന്നു പ്രതിയെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഫിനോമിനല്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളും കേരളത്തിലെ മാനേജിങ് ഡയറക്ടറുമായിരുന്നു റാഫേല്‍. വൻ ലാഭം വാ​ഗ്ദാനം ചെയ്ത് വിവിധ ജില്ലകളിൽ നിന്നായി 150 കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ചായിരുന്നു തട്ടിപ്പ്. […]

നിയമസഭാ സമ്മേളനത്തിന് തുടക്കം ; ചരിത്രം സൃഷ്ടിച്ച് സ്പീക്കർ പാനൽ പൂർണമായും വനിതകൾ ; പാനലിലേക്ക് ഉമാതോമസിന് പകരം കെ കെ രമയെ നിർദേശിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളത്തിന് തുടക്കം. സ്പീക്കറായി ചുമതലയേറ്റെടുത്ത ശേഷം എ എൻ ഷംസീർ നിയന്ത്രിക്കുന്ന ആദ്യ സഭാസമ്മേളനമാണിത്. ചരിത്രം സൃഷ്ടിച്ച് സ്പീക്കർ പാനൽ പൂർണമായും ഇത്തവണ വനിതകളാണ്. ഭരണ പക്ഷത്തു നിന്നും യു പ്രതിഭ, സി കെ ആശ എന്നിവരും പ്രതിപക്ഷത്തു നിന്നും കെ കെ രമയുമാണ് പാനലിലുള്ളത്. ഇത് ആദ്യമായാണ് സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ വരുന്നത്. സ്പീക്കർ എ എൻ ഷംസീറാണ് പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ട് വെച്ചത്. ഇതംഗീകരിച്ച് ഭരണ പക്ഷവും പ്രതിപക്ഷവും വനിതകളെ […]