കോവളത്ത് വിദേശ വനിതയുടെ കൊലപാതകം ; പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, പ്രായം പരിഗണിച്ച് ഇളവ് തേടി പ്രതിഭാഗം  ; ശിക്ഷാ വിധി നാളത്തേയ്ക്ക് മാറ്റി;

കോവളത്ത് വിദേശ വനിതയുടെ കൊലപാതകം ; പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, പ്രായം പരിഗണിച്ച് ഇളവ് തേടി പ്രതിഭാഗം ; ശിക്ഷാ വിധി നാളത്തേയ്ക്ക് മാറ്റി;

Spread the love

തിരുവനന്തപുരം : കോവളത്ത് വിദേശ വനിതയെ കഞ്ചാവ് നല്‍കി മയക്കിയ ശേഷം ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളുടെ ശിക്ഷാ വിധി നാളത്തേയ്ക്ക് മാറ്റി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പ്രതികള്‍ക്ക് വധശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഇന്ന് കേസ് പരിഗണിച്ചിരുന്നു. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്.

കുറ്റബോധമുണ്ടോ എന്ന് കോടതി പ്രതികളോട് ചോദിച്ചു. ഞങ്ങൾക്ക് ജീവിക്കണമെന്നായിരുന്നു പ്രതികളുടെ മറുപടി. പ്രായം കണക്കിലെടുത്ത് പരമാവധി ശിക്ഷ ഇളവ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ പ്രതികൾ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഏറ്റവും ഉയർന്ന ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.