തിരുനക്കര മൈതാനവും, നാഗമ്പടം നെഹ്റു സ്റ്റേഡിയവും, മാമ്മൻ മാപ്പിള ഹാളുമടക്കം പലതും കോട്ടയം നഗരസഭയുടേതല്ല; ഉടമസ്ഥാവകാശമുള്ള പല വസ്തുക്കളുടേയും ആധാരം നഗരസഭയിൽ കാണാനുമില്ല;  ആസ്ഥാന മന്ദിരത്തിൻ്റെ മൂലക്കല്ല് ഹോട്ടലുടമ കൈയേറിയിട്ട് വർഷങ്ങൾ കഴിഞ്ഞു; തിരിച്ച് പിടിക്കാൻ ചെറുവിരലനക്കാതെ അധികൃതർ ; ആടിയുലയുന്ന നഗരസഭയിൽ നടക്കുന്നത് കടുംവെട്ട്

തിരുനക്കര മൈതാനവും, നാഗമ്പടം നെഹ്റു സ്റ്റേഡിയവും, മാമ്മൻ മാപ്പിള ഹാളുമടക്കം പലതും കോട്ടയം നഗരസഭയുടേതല്ല; ഉടമസ്ഥാവകാശമുള്ള പല വസ്തുക്കളുടേയും ആധാരം നഗരസഭയിൽ കാണാനുമില്ല; ആസ്ഥാന മന്ദിരത്തിൻ്റെ മൂലക്കല്ല് ഹോട്ടലുടമ കൈയേറിയിട്ട് വർഷങ്ങൾ കഴിഞ്ഞു; തിരിച്ച് പിടിക്കാൻ ചെറുവിരലനക്കാതെ അധികൃതർ ; ആടിയുലയുന്ന നഗരസഭയിൽ നടക്കുന്നത് കടുംവെട്ട്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിലെ തിരുനക്കര മൈതാനവും, നാഗമ്പടം നെഹ്റു സ്റ്റേഡിയവും, മാമ്മൻ മാപ്പിള ഹാളുമടക്കം പലതും കോട്ടയം നഗരസഭയുടേതല്ല.

മാമ്മൻമാപ്പിള ഹാളും, തിരുനക്കര മൈതാനവും, നെഹ്റു സ്റ്റേഡിയവുമെല്ലാം അനധികൃതമായി നഗരസഭ വാടകയ്ക്ക് കൊടുത്ത് പണമുണ്ടാക്കുകയാണ്. വർഷങ്ങളായി കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ നഗരസഭയ്ക്ക് ലഭിച്ചത്. ഇവയുടെയൊക്കെ ഉടമസ്ഥാവകാശം തെളിയിക്കുന്ന ഒരു രേഖയും നഗരസഭയുടെ കൈയ്യിലില്ല. അതു കൊണ്ട് തന്നെ ഭൂനികുതിയും (കരം) അടയ്ക്കുന്നില്ല.
ഉടമസ്ഥാവകാശമുള്ള വസ്തുക്കളുടെയാകട്ടെ പലതിൻ്റെയും ആധാരവും നഗരസഭയിൽ കാണാനില്ലെന്ന ഞെട്ടിക്കുന്ന വാർത്തയും പുറത്ത് വരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവ എവിടെയാണെന്ന് അധികൃതർക്ക് യാതൊരു അറിവും ഇല്ല. നഗരസഭയ്ക്ക് എവിടെല്ലാം വസ്തുക്കളുണ്ടെന്നോ, ഏതെല്ലാം വസ്തുവിന് ആധാരവും മറ്റ് പ്രമാണങ്ങളുമുണ്ടെന്നോ ആർക്കും ഒരു നിശ്ചയവുമില്ല. ഇതിനൊന്നും കൃത്യമായ രേഖകളും നഗരസഭയിലില്ല.

വസ്തുക്കളുടെ കൃത്യമായ കണക്കും രേഖകളും ഇല്ലാത്തതു കൊണ്ട് തന്നെ ആരെങ്കിലും വസ്തുക്കളുടെ അതിര് കൈയേറിയാലും കുറ്റം പറയാനാവില്ല. ഇത്തരത്തിൽ നഗരപരിധിയിൽ തന്നെ കോടികളുടെ വസ്തുക്കൾ സ്വകാര്യ വ്യക്തികൾ കൈയ്യേറിക്കഴിഞ്ഞു

തിരുനക്കരയിൽ സ്ഥിതി ചെയ്യുന്ന നഗരസഭാ ആസ്ഥാന മന്ദിരത്തിൻ്റെ മൂലക്കല്ല് ഹോട്ടലുടമ കൈയേറിയിട്ട് വർഷങ്ങൾ കഴിഞ്ഞു. തിരിച്ച് പിടിക്കാൻ ചെറുവിരലനക്കാൻ ഇതുവരെയും അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇതിൻ്റെയെല്ലാം പുറകിൽ വൻ അഴിമതിയാണ് നടന്നിട്ടുള്ളത്.

ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ ആടിയുലയുന്ന നഗരസഭയിൽ അവിശ്വാസത്തിലൂടെ ചെയർപേഴ്സനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു

നഗരത്തിൽ വൻകിട ഫ്ലാറ്റുകളടക്കം നിരവധി കെട്ടിടങ്ങളാണ് അനധികൃതമായി ഉയരുന്നത്. ലക്ഷങ്ങളുടെ അഴിമതിയാണ് ഇതിൻ്റെയെല്ലാം പുറകിൽ

ഗാന്ധി സ്ക്വയറിന് സമീപം പഴയ കുമരകം ഹോട്ടലിരുന്ന കെട്ടിടം അനധികൃതമായി പുനർനിർമിച്ചിട്ടും നഗരസഭയ്ക്ക് കുലക്കമില്ല. അനധികൃത നിർമാണം ചൂണ്ടിക്കാണിച്ച് പരാതി ലഭിച്ചെങ്കിലും നടപടി സ്റ്റോപ്പ് മെമ്മോ യിലൊതുക്കി. ഇതിനിടെ കെട്ടിടം പണി പൂർത്തിയാകുകയും ഈ കടമുറിയിൽ സ്വർണ്ണക്കട തുടങ്ങുകയും ചെയ്തു. അനധികൃത നിർമ്മാണം പൊളിച്ച് കളയണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്