play-sharp-fill

ഇടുക്കിയിൽ വൈദ്യുതി തൂണിൽ കയറി ടി.വി കേബിൾ നന്നാക്കുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു

അടിമാലി: വൈദ്യുതി തൂണിൽ കയറി ടി.വി കേബിൾ നന്നാക്കുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. മെരിലാൻഡ് കോയിക്ക കുടിയിൽ റെനി (48) ആണ് മരിച്ചത്. ആനച്ചാൽ മെരിലാൻഡിലാണ് സംഭവം. ഞായറാഴ്ച രാവിലെ 11ന് കേബിൾ ടി.വി നന്നാക്കുന്നതിനായി തൂണിൽ കയറുമ്പോൾ അറിയാതെ സ്ട്രീറ്റ് ലൈറ്റ് ഫ്യൂസിൽ കൈ സ്പർശിക്കുകയായിരുന്നു. ഷോക്കേറ്റ് അവിടെ തന്നെ റെനി കുടുങ്ങിയത് കണ്ട് നാട്ടുകാർ ലൈൻ ഓഫ് ആക്കുകയായിരുന്നു. തുടർന്ന് റെനി പോസ്റ്റിൽ നിന്നും താഴെ വീണു. ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

കുമാരനല്ലൂർ ദേവിക്ഷേത്രം ഊരാണ്മ കുടംബാം​ഗം ഇളയിടത്ത് ഇല്ലത്ത് ഹരി അന്തരിച്ചു

കോട്ടയം: കുമാരനല്ലൂർ ദേവിക്ഷേത്രം ഊരാണ്മ കുടംബാം​ഗം വരിശ്ശേരി തിരിവറ്റാ ഇളയിടത്ത് ഇല്ലത്ത് ഹരി അന്തരിച്ചു. സംസ്കാരം നാളെ ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.

കേരളത്തിലെ ഭരണവിരുദ്ധ വികാരവും തെരഞ്ഞെടുപ്പ് തിരിച്ചടികളും പഠിക്കാനൊരുങ്ങി സിപിഎം കേന്ദ്ര കമ്മിറ്റി; തിരുത്തലിന് വേണ്ട മാർഗ്ഗനിർദ്ദേശം കേന്ദ്രനേതൃത്വം തയ്യാറാക്കുമെന്ന് സൂചന, കേന്ദ്രത്തെ അം​ഗീകരിക്കാതെ സംസ്ഥാന നേതൃത്വം, ഭരണവിരുദ്ധ വികാരം എന്ന വാദം തള്ളാതെ കെ കെ ശൈലജ

തിരുവനന്തപുരം: ഭരണവിരുദ്ധ വികാരത്തിന്റെ കാരണങ്ങൾ പഠിക്കാനൊരുങ്ങി സിപിഎം കേന്ദ്ര കമ്മിറ്റി. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായ വിഷയങ്ങൾ കേന്ദ്ര കമ്മിറ്റിയിൽ വിലയിരുത്തും. കോൺഗ്രസുമായി പല സംസ്ഥാനങ്ങളിലുമുള്ള സഖ്യം തുടരാനും കേന്ദ്ര കമ്മിറ്റിയോഗം പാർട്ടി നേതൃത്വത്തിന് അനുമതി നൽകി. കേരളത്തിൽ തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിക്ക് ഭരണവിരുദ്ധ വികാരം ഇടയാക്കിയില്ല എന്ന നിലപാടാണ് സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്. എന്നാൽ തിരിച്ചടിക്ക് ഇത് ഇടയാക്കി എന്ന വികാരമാണ് കേന്ദ്ര കമ്മിറ്റിയിൽ ഉയർന്നത്. ഭരണവിരുദ്ധ വികാരം കാരണമായെങ്കിൽ അതും വിലയിരുത്തണം എന്നാണ് നിർദ്ദേശം. കേന്ദ്ര സർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മാത്രമാണ് […]

കൊട്ടാരക്കരയിൽ മീൻകറിയിൽ മനോരോ​ഗത്തിനുള്ള ​ഗുളിക കലർത്തി കഴിച്ച വയോധികൻ മരിച്ചു; കറി കൂട്ടിയ ഭാര്യയും അമ്മയും ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കൊട്ടാരക്കര: മീൻകറിയിൽ അമിത അളവിൽ ഗുളിക കലർത്തി കഴിച്ചതിനെ തുടർന്ന് മാനസികാസ്വസ്ഥതയുള്ള വയോധികൻ മരിച്ചു. കറി കൂട്ടിയ ഭാര്യയെയും ഭാര്യാമാതാവിനെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര കെ.എസ്. നഗറിൽ ബി144 അഭിരാം ഭവനിൽ രാമചന്ദ്രൻ (62) ആണ് മരിച്ചത്. ഭാര്യ ഗിരിജാകുമാരി (52), ഇവരുടെ മാതാവ് കമലമ്മ (72) എന്നിവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കമലമ്മയുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാവിലെ 10 ഓടെയാണ് സംഭവം. രാമചന്ദ്രൻ മാനസിക രോഗത്തിന് കഴിച്ചുകൊണ്ടിരുന്ന ഗുളിക ശനിയാഴ്ച ഉച്ചക്ക് മീൻ കറിയിൽ കലർത്തി. ഇതറിയാതെ […]

വ്യാജ വിവാഹ കരാർ ഉണ്ടാക്കി 23 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങി; പെൺകുട്ടി ഗർഭിണിയായതോടെ ഉപേക്ഷിച്ച് മറ്റൊരു യുവതിക്കൊപ്പം കൂടി ഭാര്യയും മകനുമുള്ള 38 കാരൻ : വിവാഹ തട്ടിപ്പ് വീരൻ കോട്ടയം ഗാന്ധിനഗർ കീസ് & സ്ട്രീംഗ്സ് ഉടമ രജ്ഞിത്തിനെതിരേ ഗാന്ധിനഗർ പൊലീസ് കേസെടുത്തു

കോട്ടയം: കല്യാണം കഴിക്കാമെന്ന് പറഞ്ഞ് പറ്റിച്ച് 23 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ കോട്ടയം ഗാന്ധിനഗർ കീസ് & സ്ട്രീംഗ്സ് എന്ന മ്യൂസിക്ക് അക്കാഡമി നടത്തുന്നയാളും കോട്ടയം എസ് എച്ച് മൗണ്ട് ഏകോണിൽ പുത്തൻ വീട്ടിൽ രജ്ഞിത് രാജു ജോസഫിനെതിരേ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. ഭാര്യയുമായുള്ള വിവാഹ ബന്ധം കോടതി വഴി പിരിഞ്ഞതായാണ് ഓഫീസ് ജീവനക്കാരി കൂടിയായ 23 കാരിയെ രജ്ഞിത് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. 23 കാരിയായ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുകയായിരുന്നു രഞ്ജിത്ത്. എന്നാൽ ഭാര്യയുമായി രഞ്ജിത് […]

ഇന്റർവ്യൂവിന് പോകാനായി വീട്ടിൽനിന്നും ഇറങ്ങിയ യുവാവ് ചേർത്തല റെയിൽ സ്റ്റേഷന് സമീപത്തെ ആളൊഴിഞ്ഞ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

ചേർത്തല: ദേശീയപാതയിൽ റെയിൽവേ സ്റ്റേഷന് സമീപം ആളൊഴിഞ്ഞ കടയ്ക്കുളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ചെമ്മനത്ത്കര വെള്ളിയാമ്പള്ളി വീട്ടിൽ അരുൺ ആണ് മരിച്ചത്. ചേർത്തല റെയിൽ സ്റ്റേഷന് സമീപത്തെ ചെറിയ കടയ്ക്കുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരത്ത് ഇന്റർവ്യൂവിന് പോകാനാണ് വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ചേർത്തല പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. പൊന്നപ്പൻ-തങ്കമ്മ ദമ്പതികളുടെ മകനാണ് മരിച്ച അരുൺ.

കോട്ടയത്ത് നടത്തിയ പി.ദാസപ്പൻ നായർ അനുസ്മരണ സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു; ചടങ്ങിൽ ട്രസ്റ്റിൻ്റെ പ്രഥമ ശങ്കര ദാസ പുരസ്കാരം മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിക്ക് നൽകി

കോട്ടയം: ദാസപ്പൻ നായർ സ്മാരക ട്രസ്റ്റ് കോട്ടയത്ത് നടത്തിയ പി.ദാസപ്പൻ നായർ അനുസ്മരണ സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിൻ്റെ പ്രഥമ ശങ്കര ദാസ പുരസ്കാരം മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിക്ക് മന്ത്രി കൈമാറി. 25,000 രൂപയും, ശില്പവും, പ്രശസ്തി പത്രവുമാണ് പുരസ്കാരം. സമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ മുഖ്യ പ്രഭാഷണം നടത്തി. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്ബ് അനുസ്മരണ പ്രഭാഷണം നടത്തി. ട്രസ്റ്റ് പ്രസിഡന്റ് എസ്.ജയകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭാ ഉപാധ്യക്ഷനും, എൻ.എസ്. എസ്. താലൂക്ക് […]

വയനാട്ടിൽ വടികൊണ്ട് അടിച്ച് 52 വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് മൂന്നര വര്‍ഷം തടവും 10,000 രൂപ പിഴയും

കല്‍പ്പറ്റ: വടി കൊണ്ടടിച്ച് 52 വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് മൂന്നര വര്‍ഷം തടവും 10,000 രൂപ പിഴയും. തോമാട്ടുച്ചാല്‍ കടല്‍മാട് കെ. മനു(28)വിനെയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എം. നസീറ ശിക്ഷിച്ചത്. 2018 നവംബറിലാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ അടിപിടിയില്‍ മനുവിന്റെ അച്ഛന്റെ സഹോദരിയായ കല്ല്യാണിയാണ് കൊല്ലപ്പെട്ടത്. മന:പൂര്‍വമല്ലാത്ത നരഹത്യ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. അമ്പലവയല്‍ സബ് ഇന്‍സ്പെക്ടറായിരുന്ന എം. അബ്ബാസ് അലി ആദ്യ അന്വേഷണം നടത്തിയ കേസില്‍ അന്നത്തെ സിഐ ജേക്കബ് കുറ്റപത്രം സമര്‍പ്പിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ […]

‘അമ്മ’ തെരഞ്ഞെടുപ്പിൽ സംഘർഷം; രണ്ട് സ്ത്രീകളെ മാറ്റി നിർത്താൻ കമ്മിറ്റി തീരുമാനം, വേണ്ട നാല് വനിതാ അംഗങ്ങളെ എക്സിക്യൂട്ടീവ് യോഗം തെരഞ്ഞെടുക്കും, നിലപാട് വ്യക്തമാക്കി ജ​ഗദീഷ് എത്തിയതോടെ തർക്കം രൂക്ഷം, ഒരു പേരു മാത്രം തീരുമാനിക്കാമെന്നായപ്പോൾ സമവായം

കൊച്ചി: ‘അമ്മ’യുടെ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള യോ​ഗത്തിൽ തർക്കം. തെരഞ്ഞെടുപ്പിന് ശേഷമാണ് സംഘർഷമുണ്ടായത്. എട്ടു പേരെ തെരഞ്ഞെടുത്ത ശേഷം എക്സിക്യൂട്ടീവിലേക്ക് മത്സരിച്ച 2 സ്ത്രീകളെ മാറ്റി നിർത്താനായിരുന്നു അമ്മ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനം. അൻസിബയും സരയുവും വോട്ടു ലഭിച്ചതിൽ താഴെ ആയതുകൊണ്ടാണ് അവരെ തെരഞ്ഞെടുക്കാത്തത് എന്നായിരുന്നു കമ്മിറ്റി പറഞ്ഞത്. 4 വനിതാ അംഗങ്ങളാണ് സമിതിയിൽ വേണ്ടത്. ഇവരെ പിന്നീട് അമ്മ എക്സിക്യൂട്ടീവ് യോഗം തെരഞ്ഞെടുക്കുമെന്നും കമ്മിറ്റി പറഞ്ഞു. ഇതിനെ എതിർത്ത് ബാബുരാജ്, ജയൻ ചേർത്തല, പി.പി.കുഞ്ഞികൃഷ്ണൻ എന്നിവർ രംഗത്തെത്തി. 3 സ്ത്രീകൾ എക്സിക്യൂട്ടീവിലേക്ക് മത്സരിച്ച സാഹചര്യത്തിൽ […]

ഇന്ന് അർദ്ധരാത്രിയോടെ രാജ്യത്തെ നിയമവ്യവസ്ഥയിൽ സുപ്രധാന മാറ്റങ്ങൾ; ചരിത്രമാകുന്നത് 164 വർഷം പഴക്കമുള്ള ഇന്ത്യൻ നിയമങ്ങൾ, ഐപിസിയും സിആർപിസിക്കും പകരം പുതിയ ക്രിമിനൽ നിയമങ്ങൾ

ന്യൂഡൽഹി: മണിക്കൂറുകൾ കഴിയുമ്പോൾ രാജ്യത്ത് ഉണ്ടാകുന്നത് സുപ്രധാനമായ മാറ്റം. ഞായറാഴ്ച അർധരാത്രി പിന്നിടുമ്പോൾ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ വരും. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബിഎൻഎസ്) സി ആർ പി സി ക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബി എൻ എസ് എസ് ), ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവും (ബി എസ് എ ) നിലവിൽ വരും. ഇതോടെ 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള (ഐ പി സി) മൂന്നു നിയമങ്ങൾ ചരിത്രമാകും. […]