play-sharp-fill

ഈരാറ്റുപേട്ടയിലും പൊൻകുന്നത്തും വൻ കുഴൽപ്പണ വേട്ടയുമായി എക്‌സൈസ് ; പരിശോധനയിൽ അന്തർ സംസ്ഥാന ബസിൽ നിന്ന് പിടിച്ചെടുത്ത് 67 ലക്ഷത്തോളം രൂപ ; ഈരാറ്റുപേട്ടയിൽ നിന്നും 44 ലക്ഷവും, പൊൻകുന്നത്തുനിന്ന് 23 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത് ; എക്സൈസ് സംഘം പരിശോധന നടത്തിയത് ബാംഗ്ലൂരിൽ നിന്നും എരുമേലിക്ക് സർവീസ് നടത്തുന്ന സ്കാനിയ ബസ്സിൽ ; കട്ടപ്പന സ്വദേശിയായ യാത്രക്കാരൻ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: ബംഗലൂരുവിൽ നിന്നും കോട്ടയം ജില്ലയിലെ എരുമേലിയിലേക്ക് വന്ന സ്വകാര്യ ബസ്സിൽ 67 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി.  കട്ടപ്പന സ്വദേശി മനോജ്‌ മണിയെ കസ്റ്റഡിയിൽ എടുത്ത ശേഷം പാലാ പൊലീസിന്  കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മനോജ് മണിയെ ജാമ്യത്തിൽ വിട്ടു. ബംഗളൂരുവിൽ നിന്നും എരുമേലിയിലേക്ക് എത്തുന്ന സാനിയ എന്ന സ്വകാര്യ ബസിൽ നിന്നാണ് മനോജിനെ പിടികൂടിയത്. ബസിൽ കുഴൽപ്പണം കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു എക്‌സൈസിന്റെ പരിശോധന. ഇന്ന് രാവിലെ ബസ് ഈരാറ്റുപേട്ടയിൽ എത്തിയപ്പോൾ എക്സൈസ് സംഘം തടഞ്ഞു. […]

ചെലവായ തുകയുടെ യഥാര്‍ത്ഥ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണം ; വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ ചെലവ് കണക്കുകള്‍ അവിശ്വസനീയമെന്ന് കെ.സുധാകരന്‍ എംപി

സ്വന്തം ലേഖകൻ  തിരുവനന്തപുരം : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ കേരളത്തെ ഞെട്ടിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ചെലവഴിച്ച തുകയുടെ കണക്കല്ല മാധ്യമങ്ങളില്‍ വന്നതെന്നും കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മെമ്മോറാണ്ടത്തില്‍ പ്രതീക്ഷിക്കുന്ന ചെലവ് എന്ന രീതിയില്‍ രേഖപ്പെടുത്തിയ കണക്കാണിതെന്നുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരായ എംബി രാജേഷും കെ.രാജനും വിശദീകരിക്കുന്നത്. അങ്ങനെയെങ്കില്‍ ചെലവായ തുകയുടെ യഥാര്‍ത്ഥ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണം. അതിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങും. 2018ലെ പ്രളയദുരിതാശ്വാസ നിധി […]

ഗർഭ നിരോധന ഉറകള്‍ ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർദ്ധന ; വിവാഹിതരായ സ്ത്രീകളില്‍ 9.5ശതമാനം പേരും, അവിവാഹിതരായ സ്ത്രീകളില്‍ 27ശതമാനം പേരും ഗര്‍ഭനിരോധന ഉറ ഉപയോഗിക്കുന്നു ; പ്രോത്സാഹനവും വിപണന തന്ത്രവുമായി ഡ്യൂറെക്സ് ; ലൈംഗിക ബന്ധം സ്ത്രീകള്‍ക്ക് ഇനി വേറെ ലെവൽ

സ്വന്തം ലേഖകൻ ജനസംഖ്യയില്‍ ചൈനയെ പിന്തള്ളി ഒന്നാം സ്ഥാനത്തുള്ള രാജ്യമായി മാറുന്ന ഇന്ത്യയില്‍ ഗർഭ നിരോധന ഉറകള്‍ ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചുവരുന്നു. ഏറ്റവും പുതിയ സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച്‌, 2021 ആയപ്പോഴേക്കും വിവാഹിതരായ ഇന്ത്യന്‍ സ്ത്രീകളില്‍ 9.5ശതമാനം പേരും, അവിവാഹിതരായ സ്ത്രീകളില്‍ 27ശതമാനം പേരും ഗര്‍ഭനിരോധന ഉറ ഉപയോഗിക്കുന്നുണ്ട്. ഇത് അഞ്ച് വര്‍ഷം മുമ്ബുള്ളതിന്‍റെ ഇരട്ടിയിലധികമാണ് വര്‍ധന. അതേസമയം, ഗർഭനിരോധന ഉറകള്‍ ഉപയോഗിക്കാൻ പുരുഷന്മാർ വൈമുഖ്യം കാണിക്കുകയും ചെയ്യുന്നു. ഈ കണക്കുകളില്‍ വലിയൊരു സാധ്യത മുന്നില്‍ കണ്ട് സ്ത്രീകള്‍ക്കുള്ള ഗര്‍ഭനിരോധന ഉറകള്‍ പരമാവധി […]

ഡോ.ശ്രീക്കുട്ടി വിവാഹമോചിത ; ആശുപത്രിയില്‍ ജോലിക്കെത്തിയതോടെ അജ്മലിനെ പരിചയപ്പെട്ടു സൗഹൃദത്തിലുമായി ; യുവതിയുടെ വാടകവീട് കേന്ദ്രീകരിച്ച്‌ സ്ഥിരം മദ്യസല്‍ക്കാരവും ; സ്‌കൂട്ടര്‍ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ കൊല്ലം: ഞായറാഴ്ച മൈനാഗപ്പള്ളിയില്‍ കാർ സ്കൂട്ടറില്‍ ഇടിച്ചു വീഴ്ത്തി സ്കൂട്ടർ യാത്രിക കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളുമായി പോലീസ്. ഈ കാറില്‍ മൂന്നാമതൊരാള്‍ കൂടിയുണ്ടായിരുന്നെന്ന് നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞിരുന്നു. എന്നാല്‍ വാഹനത്തില്‍ മൂന്നാമതൊരാള്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. വാഹനമോടിച്ചിരുന്ന കരുനാഗപ്പള്ളി സ്വദേശി 29കാരനായ മുഹമ്മജ് അജ്മലിനെയും വാഹനത്തിലുണ്ടായിരുന്ന വനിതാ ഡോക്ടർ നെയ്യാറ്റിൻകര സ്വദേശി 27കാരിയായ ശ്രീക്കുട്ടിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോയമ്ബത്തൂരില്‍നിന്ന് മെ‍ഡിക്കല്‍ പഠനം പൂർത്തിയാക്കിയ നെയ്യാറ്റിൻകര സ്വദേശിനിയായ ഡോ.ശ്രീക്കുട്ടി, വിവാഹമോചിതയാണ്. അടുത്തിടെയാണു കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ജോലിക്കെത്തിയത്. ഇവിടെ വച്ചാണ് അജ്മലിനെ […]

പാല്‍ വിപണിയില്‍ റെക്കോര്‍ഡിട്ട് മില്‍മ ; ഓണക്കാലത്ത് ആറ് ദിവസംകൊണ്ട് വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍ ; പാല്‍ ഉല്പ്പന്നങ്ങളുടെ വില്‍പ്പനയിലും നേട്ടം

സ്വന്തം ലേഖകൻ തിരുവനന്തപുരം: പാല്‍ വിപണിയില്‍ റെക്കോര്‍ഡിട്ട് മില്‍മ. ഓണവിപണിയില്‍ 1.33 കോടിലിറ്റര്‍ പാല്‍ വില്‍പനയാണ് മില്‍മ നടത്തിയത്. ഓണക്കാലത്ത് ആറു ദിവസം കൊണ്ടാണ് ഇത്രത്തോളം പാല്‍ വിറ്റഴിച്ചത്. ഉത്രാട ദിനത്തില്‍ മാത്രം 3700,365 ലിറ്റര്‍ പാല്‍ സംസ്ഥാനത്ത് വിറ്റഴിച്ചു. ഓഗസ്റ്റ് 25 മുതല്‍ 28 വരെ 1,00,56,889 ലിറ്റര്‍ പാലാണ് മില്‍മ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 94,56,621 ലിറ്റര്‍ പാലാണ് വിറ്റത്. പാല്‍ ഉല്പ്പന്നങ്ങളുടെ വില്‍പ്പനയിലും മില്‍മ സര്‍വകാല റെക്കോര്‍ഡ് നേടി. തൈരിന്റെ വില്‍പ്പനയില്‍ 16 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ […]

നിപ: 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ; ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകർ ; 126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലും ; സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍ ചികിത്സയിൽ ; കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനമാരംഭിച്ചു ; മന്ത്രിയുടെ നേതൃത്വത്തില്‍ രാവിലേയും വൈകുന്നേരവും ഉന്നതതല യോഗം ചേര്‍ന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം : നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 175 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭ്യമാകാനുള്ളതായും മന്ത്രി അറിയിച്ചു. മന്ത്രിയുടെ […]

കോട്ടയം ഗാന്ധിനഗർ മാർ ഗ്രിഗോറിയോസ് കാരുണ്യനിലയത്തിൽ സ്നേഹസംഗമം സംഘടിപ്പിച്ചു; 250 രോഗികൾക്കുള്ള ഡയാലിസിസ് കിറ്റ് വിതരണവും ഓണ കിറ്റ് വിതരണവും ഓണസദ്യയും നടത്തി; സ്ഥാപന ട്രസ്റ്റിയായ കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദിയസ്കോറസ് പരിപാടി ഉദ്ഘാടനം ചെയ്തു

കോട്ടയം: ഗാന്ധിനഗർ മാർ ഗ്രിഗോറിയോസ് കാരുണ്യനിലയത്തിൽ സ്നേഹസംഗമം സംഘടിപ്പിച്ചു. 250 രോഗികൾക്കുള്ള ഡയാലിസിസ് കിറ്റ് വിതരണം, ഓണ കിറ്റ് വിതരണം, ഓണസദ്യ എന്നീ പരിപാടികളാണ് സംഘടിപ്പിച്ചത്. മുത്തൂറ്റ് ഫിനാൻസ് നൽകിയ ഓണക്കിറ്റ്, മുത്തൂറ്റ് ഫിനാൻസ് ജോയിന്റ് മാനേജിങ് ഡയറക്ടർ ജോർജ് തോമസ് മുത്തൂറ്റ് കൈമാറി. 1994 മുതൽ കോട്ടയം മെഡിക്കൽ കോളേജിനടുത്ത് രോഗികളുമായി എത്തുന്നവർക്ക് താമസസൗകര്യവും മരുന്നുകളും നൽകി സഹായിക്കുന്ന സ്ഥാപനമാണ് മാർ ഗ്രിഗോറിയോസ് കാരുണ്യ നിലയം. സ്ഥാപന ട്രസ്റ്റിയായ കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദിയസ്കോറസ് പരിപാടി ഉദ്ഘാടനം ചെയ്തു.  

മോഷ്ടിച്ച ബൈക്കില്‍ കഞ്ചാവുമായി എത്തി ; യുവതിയും യുവാവും അറസ്റ്റിൽ ; പിടിച്ചെടുത്തത് ഒരു കിലോഗ്രാം കഞ്ചാവ്

സ്വന്തംലേഖകൻ ഷൊര്‍ണൂര്‍: റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്ന് മോഷ്ടിച്ച ബൈക്കില്‍ കഞ്ചാവുമായെത്തിയ യുവതിയും യുവാവും അറസ്റ്റിലായി. പത്തനംതിട്ട കോന്നി കൂടല്‍ ആനക്കോട് പണിക്കമണ്ണില്‍ അഭിജിത്ത്, മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ഡി.എച്ച്.എസ്. സ്‌കൂളിന് സമീപം കളത്തില്‍ നൗഷിദ എന്നിവരെയാണ് ഷൊര്‍ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്നും മോഷ്ടിച്ച ബൈക്കും ഒരു കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

വീട്ടു ജോലിക്കഴിഞ്ഞ് മടങ്ങുകയായിരുന്ന വയോധികയെ വഴിമധ്യേ തടഞ്ഞ് നിർത്തി ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിച്ചു; വിസമ്മതിച്ച വയോധികയെ തള്ളിയിട്ട് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

കൊല്ലം: വയോധികയോട് ലൈംഗികതിക്രമം നടത്തിയെന്ന പരാതിയിൽ പ്രതി പിടിയിൽ. കൊല്ലം കരിക്കോട് സ്വദേശി ജോസ് (45) ആണ് കിളികൊല്ലൂര്‍ പോലീസിന്‍റെ പിടിയിലായത്. വീട്ടു ജോലിക്കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗാർഹിക തൊഴിലാളിയായ വയോധികയെ വഴിമധ്യേ തടഞ്ഞ് നിർത്തിയ പ്രതി ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിച്ചുവെന്ന് പരാതിയിൽ പറയുന്നു. ബൈക്കിൽ കയറാൻ വിസമ്മതിച്ച വയോധികയെ പ്രതി തള്ളിയിട്ട ശേഷം പീഡ‍ിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.

കേരള ക്രിക്കറ്റ് ലീഗ് : ആലപ്പി റിപ്പിള്‍സിനെ 6 വിക്കറ്റിന് തകര്‍ത്ത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ; സഞ്ജയ് രാജ് പ്ലേയര്‍ ഓഫ് ദി മാച്ച്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ പതിനഞ്ചാംദിവസത്തെ ആദ്യത്തെ കളിയില്‍ ആലപ്പി റിപ്പിള്‍സിനെ ആറു വിക്കറ്റിന് കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സ് പരാജയപ്പെടുത്തി. ടോസ് നേടിയ കാലിക്കറ്റ് ആലപ്പിയെ ബാറ്റിംഗിനയക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ആലപ്പി 144 റണ്‍സെടുത്തു. 145 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കാലിക്കറ്റ് 16-ാം ഓവറിലെ അവസാന പന്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. കാലിക്കറ്റിനുവേണ്ടി സഞ്ജയ് രാജ് 48 പന്തില്‍ പുറത്താകാതെ 75 റണ്‍സ് നേടി. രണ്ട് സിക്‌സും ഒന്‍പത് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജയുടെ […]