ഡിജിറ്റല്‍ സ്ക്രീന്‍ നിങ്ങളുടെ കാഴ്ച കുറയ്ക്കുന്നുണ്ടോ? ഡിജിറ്റല്‍ ഉപകരണങ്ങള്‍ കാരണം കണ്ണിനുണ്ടാകുന്ന സമ്മര്‍ദം എങ്ങനെ കുറയ്ക്കാം ; ഈ വഴികൾ അറിഞ്ഞിരിക്കാം
ഈ ഡിജിറ്റല്‍ കാലഘട്ടത്തിൽ ഡിജിറ്റല്‍ സ്‌ക്രീനുകള്‍ നമ്മുടെയൊക്കെ നിത്യജീവിതത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിരിക്കുകയാണ്. വിവരവും വിജ്ഞാനവും ഒറ്റ ക്ലിക്കിൽ മുന്നിൽ എത്തിക്കുമെങ്കിലും ഡിജിറ്റൽ സ്ക്രീനിന് മുന്നിൽ അധിക നേരം ചെലവഴിക്കുന്നത് കാരണം നമ്മുടെ കണ്ണുകൾ നേരിടുന്ന ആയാസം ചില്ലറയല്ല. ഡിജിറ്റല്‍ ഐ സ്ട്രെയിൻ ഡിജിറ്റല്‍ ഐ സ്ട്രെയിൻ അഥവാ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന അവസ്ഥ ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ സര്‍വസാധാരണമായിരിക്കുകയാണ്. ദീർഘനേരം സ്ക്രീനിലേക്ക് തുറിച്ചു നോക്കിയിരിക്കുന്നത് കണ്ണുകൾക്ക് സമ്മര്‍ദം ഉണ്ടാക്കും. കണ്ണുകൾ തുടർച്ചയായി ഫോക്കസ് ചെയ്യുന്നത് കണ്ണുകളുടെ പേശികളെ ദുര്‍ബലപ്പെടുത്തുകയും കണ്ണിന് അസ്വസ്ഥതയും ക്ഷീണവും ഉണ്ടാക്കുന്ന […]